സിറാജ് 1984ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്[1]. കോഴിക്കോട് നിന്നാണ് ഈ പത്രം പ്രസിദ്ധീകരിക്കുന്നത്.[2] നിലവിൽ പത്രത്തിന് കേരളത്തിൽ കോഴിക്കോട്തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിങ്ങനെ നാലും കേരളത്തിന് പുറത്ത് ബെംഗളൂരുവും ഗൾഫിൽ ദുബൈഒമാൻ, ഖത്വർ എന്നീ മൂന്നും ഉൾപ്പെടെ എട്ട് എഡിഷനുകളാണുള്ളത്. ഒമ്പതാമത്തെ എഡിഷൻ മലപ്പുറത്തുനിന്ന് ഉടൻ ആരംഭിക്കും. വി പി എം ഫൈസി വില്യാപ്പള്ളി ആണ് പത്രാധിപർ. പബ്ലിഷർ സി മുഹമ്മദ് ഫൈസിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലിക്കേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്‌ലിം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബീ നാമമുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് ഇതിന്റെ അർഥം.