ഗൃഹലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൃഹലക്ഷ്മി (ദ്വൈവാരിക)
ഗൃഹലക്ഷ്മി (ദ്വൈവാരിക)
ഗണംദ്വൈവാരിക
പ്രധാധകർമാതൃഭൂമി
ആദ്യ ലക്കം1979
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം
വെബ് സൈറ്റ്മാതൃഭൂമി ഗൃഹലക്ഷ്മി

വനിതകൾക്കായുള്ള മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് ഗൃഹലക്ഷ്മി. 1979 ലാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു.[2][3]

ചരിത്രം[തിരുത്തുക]

വനിതകൾക്കു വേണ്ടിയുള്ള ഒരു മാസിക എന്ന നിലയിൽ 1979-ലാണ് ഗൃഹലക്ഷ്മിയുടെ പ്രസിദ്ധീകരണം ആരംഭിക്കുന്നത്.[4][2] 2013 മുതൽ ഇതൊരു ദ്വൈവാരികയായി പുറത്തിറങ്ങാൻ തുടങ്ങി.

വനിതകളുടെ ഹാഫ് മാരത്തോൺ[തിരുത്തുക]

2016 ജനുവരി 30-ന് ഗൃഹലക്ഷ്മിയുടെ നേതൃത്വത്തിൽ വനിതകൾക്കുവേണ്ടി ഒരു ഹാഫ് മാരത്തോൺ അർദ്ധരാത്രിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു പരിപാടി നടക്കുന്നത്. മലയാളചലച്ചിത്രതാരം മംമ്ത മോഹൻദാസ്, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ്, സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ എന്നിവർ ഈ പരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരായിരുന്നു.[5][6]

അവലംബം[തിരുത്തുക]

  1. http://media.mathrubhumi.com/static/Publications.html
  2. 2.0 2.1 The Far East and Australasia 2003. Psychology Press. 2002. p. 491. ISBN 978-1-85743-133-9. Retrieved 28 October 2016.
  3. http://digital.mathrubhumi.com/t/408/Grihalakshmi
  4. Amrita Madhukalya (19 July 2015). "Of recipes and G-spots: On India's 'magazine era'". dna. Retrieved 25 September 2016.
  5. "Grihalakshmi to Hold Women's Marathon". newindianexpress.com. 24 January 2016. Archived from the original on 2016-08-16. Retrieved 2018-04-22.
  6. "Midnight Half Marathon: they ran to fulfill the dream". mathrubhumi.com. 31 January 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൃഹലക്ഷ്മി&oldid=4022646" എന്ന താളിൽനിന്ന് ശേഖരിച്ചത്