ജന്മഭൂമി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജന്മഭൂമി ദിനപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജന്മഭൂമി ദിനപത്രം
Janmabhumi.png
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)മാതൃകാ പ്രചാരണാലയം. ലി.
പ്രസാധകർപി. ശിവദാസൻ
എഡീറ്റർടി. അരുൺകുമാർ
അസോസിയേറ്റ് എഡിറ്റർജോസഫ് ഡൊമിനിക്‌
മാനേജിങ് എഡിറ്റർമാർകെ.ആർ. ഉമാകാന്തൻ
സ്ഥാപിതം1975
രാഷ്ട്രീയച്ചായ്‌വ്Rightwing
ഭാഷമലയാളം
ആസ്ഥാനംകൊച്ചി
ഔദ്യോഗിക വെബ്സൈറ്റ്ജന്മഭൂമി ദിനപത്രം

ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ ജന്മഭൂമി[1]. കോഴിക്കോടുനിന്നുമാണ് ആദ്യമായി പത്രം പ്രസിദ്ധീകരിക്കുന്നത്[2].1975 ൽ തുടങ്ങിയ ഈ പത്രത്തിന്റെ ആദ്യ പത്രാധിപർ പി.വി.കെ നെടുങ്ങാടിയാണ്‌. ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരനാണ് മാനേജിംഗ് ഡയറക്ടർ. പ്രശസ്ത പത്രപ്രവർത്തകൻ ഹരി എസ്. കർത്താ ചീഫ് എഡിറ്ററും എം.രാധാകൃഷ്ണൻ മാനേജിംഗ് എഡിറ്ററുമാണ്. ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുന്ന പത്രമാണ്‌ ജന്മഭൂമി. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ ആകെ അഞ്ച് എഡീഷനുകളാണ് ജന്മഭൂമി ദിനപ്പത്രത്തിനുള്ളത്.

വിവാദം[തിരുത്തുക]

ജന്മഭൂമിയിൽ ജോലിചെയ്തിരുന്ന ഒരു പത്രപ്രവർത്തക, അന്യമതസ്ഥനെ വിവാഹം ചെയ്തതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു എന്ന ആരോപണം വിവാദമുണർത്തി. ഹിന്ദുവായിരുന്ന അവർ ഒരു ക്രിസ്തീയയുവാവിനെ വിവാഹം കഴിച്ച് അയാളുടെ മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയാണുണ്ടായതെന്നും മതപരിവർത്തനത്തിന് തങ്ങൾ എതിരാകയാൽ മതം മാറിയ ഒരാളെ ജോലിയിൽ വച്ചുകൊണ്ടിരിക്കാൻ കഴിയുകയില്ല എന്നായിരുന്നു പത്രത്തിന്റെ നിലപാടെന്നും പറയപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. http://janmabhumionline.net/?page_id=101
  2. http://yellowpages.webindia123.com/details/Kerala/Kozhikode/Magazine+and+News+Paper+Publishers/1735/
  3. ദ ഹിന്ദു 01/11/09 ന്‌ പ്രസിദ്ധീകരിച്ച കൽ‌പന ശർമ്മയുടെ Making war over love 2009/11/09 ന്‌ ശേഖരിച്ചത്
  1. മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ പരമ്പര 2003


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=ജന്മഭൂമി_ദിനപ്പത്രം&oldid=3225297" എന്ന താളിൽനിന്ന് ശേഖരിച്ചത്