ഏഷ്യാനെറ്റ് ന്യൂസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക്
പ്രമാണം:Asianet News jgp.jpeg
തരംഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingഏഷ്യാനെറ്റ് ന്യൂസ്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം
വെബ് വിലാസംhttp://www.asianetnews.com

1992ലാണ് ഏഷ്യാനെറ്റ് തുടങ്ങിയത്.ഈ ചാനലിൽ തന്നെയാണ് ഇന്ത്യിലെ ആദ്യ സർക്കാറിതര തത്സമയ വാർത്ത സംപ്രഷണം ചെയ്തത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ഈ ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര്‌ മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്.

1992ലാണ് ഏഷ്യാനെറ്റ് തുടങ്ങിയത്.ഈ ചാനലിൽ തന്നെയാണ് ഇന്ത്യിലെ ആദ്യ സർക്കാറിതര തത്സമയ വാർത്ത സംപ്രഷണം ചെയ്തത്.1995 സെപ്റ്റംമ്പർ 30ന് ഫിലിപ്പൻസിലെ സൂബിക്ക് ബേയിലെ അപ്പലിങ്ക് സ്റ്റേഷനിൽ നിന്നാണ് വൈകുന്നരം 7.30ന് ആദ്യ വാർത്ത തൽസമയം അവതരിപ്പിച്ചത്.തിരുവനന്തപുരം ആയുർവേദ കോളേജിനടുത്തെ റോസ് കോട്ടേജെന്ന വാടക കെട്ടിടത്തിലെ പരിമിത സംവിധാനമുള്ള വാർത്ത കേന്ദ്രത്തിലായിരുന്നു ന്യുസ് ഡെസ്കും ബ്യുറോയും. വാർത്തകൾ ഫാക്സ് ചെയ്തായിരുന്നു എത്തിച്ചിരുന്നത്.നാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ വിമാനമാർഗ്ഗം,ഏറെ പ്രയാസപ്പെട്ടാണ് അങ്ങകലെ സൂബിക് ബേയിൽ എത്തിച്ചിരുന്നത്.അതിനാൽ തന്നെ അന്നന്നത്തെ ദൃശ്യം പോയിട്ട് തലേന്നത്തെ ദൃശ്യങ്ങൾ പോലും കേരളത്തിലേത് വാർത്തകളിൽ കണ്ടിരുന്നില്ല. പക്ഷേ പല മാർഗ്ഗത്തിലൂടെയും വാർത്തകൾ തത്സമയം ലഭ്യമായിരുന്നു.

മാധ്യമ പ്രവർത്തകനായ ശശികുമാറാണ് ഏഷ്യാനെറ്റിൻറെയും,ന്യൂസിൻറെയും സൂത്രധാരൻ. റെജി മേനോൻ സാമ്പത്തിക സ്രോതസ്സ്. വാർത്താ വിഭാഗത്തിലെ തുടക്കകാർ ടി.എൻ ഗോപകുമാർ, നീലൻ, സി.എൽ തോമസ്, എൻ.കെ.രവീന്ദ്രൻ, എസ്.ബിജു, പ്രമോദ് രാമൻ, സുരേഷ് പട്ടാമ്പി, ഷാജി ജോസ്, യുവരാജ് തുടങ്ങിയവ‌ർ.

അമ്മാവൻ റെജി മോനോനുമായുള്ള തർക്കത്തെ തുട‌ർന്ന് ശശികുമാർ ഏഷ്യാനെറ്റഅ ബന്ധം അവസാനിപ്പിച്ചു. എന്നാൽ ചാനലിൻറെ വളർച്ചയെ ഇത് വലുതായി ബാധിച്ചില്ല. രണ്ടായിരത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഒരു സമ്പൂർണ്ണ വാർത്താ ചാനലായി പരിണമിച്ചു. പക്ഷേ അപ്പോഴേക്കും കേരളത്തിൽ വാർത്താ മത്സരം രൂപപ്പെട്ടിരുന്നു. സ്വാഭാവികമായും കനപ്പെട്ട വാർത്തകൾ വസ്തുനിഷ്മായും സമഗ്രവുമായി അവതരിപ്പിക്കുന്ന ശൈലിക്ക് മാറ്റം വന്നു. മത്സരം വാർത്തയുടെ കുത്തകവത്കരണത്തെയും, ഏകമാനത്തെയും ഒരു പരിധി വരെ ഒഴിവാക്കിയെങ്കിലും, ചെറിയ വാർത്തകളുടെ പുറകേ പോകുന്ന പ്രവണതയുണ്ടാക്കി. ഇപ്പോൾ സംഘപരിവാർ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റ് ന്യുസിൻറെ ചെയ‌മാൻ. ഏഷ്യാനെറ്റ്. മനോജ് കെ ദാസ്. എക്സിക്യറ്റീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. തിരുവനന്തപുരം ഹ്വസിങ്ങ് ബോർഡ് ജംങ്ങ്ഷനിലാണ് വാർത്താ കേന്ദ്രം.






"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_ന്യൂസ്‌&oldid=3847470" എന്ന താളിൽനിന്ന് ശേഖരിച്ചത്