മീഡിയാവൺ ടിവി
മീഡിയാവൺ ടിവി | |
തരം | ന്യൂസ് ആന്റ് കൾച്ചറൽ ചാനൽ |
---|---|
Branding | മാധ്യമം |
രാജ്യം | ![]() |
ലഭ്യത | 2013 ഫെബ്രുവരി 10 മുതൽ |
ആപ്തവാക്യം | നേര് നന്മ |
ഉടമസ്ഥത | മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്[1] |
കോഴിക്കോട് ആസ്ഥാനമായി മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ന്യൂസ് ചാനലാണ് മീഡിയാ വൺ. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചാനൽ [2] മാധ്യമം കുടുംബത്തിൽ നിന്നാണ്. കോഴിക്കോട് പ്രധാന സ്റ്റുഡിയോവും മറ്റു പ്രധാന നഗരങ്ങളിൽ അനുബന്ധ സ്റ്റുഡിയോകളും പ്രവർത്തിക്കുന്നു.[3] 2013 ഫെബ്രുവരി 10 ന് ചാനൽ പ്രവർത്തനം ആരംഭിച്ചു[4]. എൻ.ഡി.ടി.വി യാണ് മീഡിയാവണിന്റെ ടെക്നിക്കൽ കൺസൽട്ടന്റ്.
നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം. നേരായ വാർത്തകളും നന്മയും മൂല്യവുമുളള വിനോദ പരിപാടികളുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്[5] എന്ന് നടത്തിപ്പുകാർ അവകാശപ്പെടുന്നു. മീഡിയാവണിന് കീഴിൽ കോഴിക്കോട് എം.ബി.എൽ മീഡിയ സ്കൂൾ എന്ന പേരിൽ ടെലിവിഷൻ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്[6].
ഉള്ളടക്കം
നാൾ വഴി[തിരുത്തുക]
1987 ജൂൺ 01-ന് ആരംഭിച്ച മാധ്യമം ദിനപത്രത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചാണ് മീഡിയാവൺ ആരംഭിക്കുന്നത്.
- 2011 സെപ്റ്റംബർ മാസം ചാനലിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രക്ഷേപണാനുമതി ലഭിച്ചു[7].
- 2011 നവംബർ 28-ന് ഹെഡ് ക്വോർട്ടേഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ശിലാ സ്ഥാപനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിച്ചു[8].
- 2012 ജൂൺ 16-ന് കൊച്ചിയിൽ വെച്ച് കേന്ദ്രമന്ത്രി വയലാർ രവി ചാനൽ ലോഗോ പ്രകാശനം ചെയ്തു[9].
- 2013 ഫെബ്രുവരി 10 ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചാനൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.[10].
- 2015 ഏപ്രിൽ 13 വിഷ്വൽ മീഡിയയുടെ സൗദി ജനറൽ കമ്മീഷൻ പ്രസിഡന്റ് ഡോ. റിയാദ് കെ. നാജം മീഡിയാവൺ ഗൾഫ് ലോഗോ പ്രകാശനം നടത്തി[11]
- 2015 ഏപ്രിൽ 24 മീഡിയാവണിന്റെ രണ്ടാമത് ചാനലായ മീഡിയാവൺ ഗൾഫ് ഉദ്ഘാടനം ചെയ്തു.
സിഗ്നേച്ചർ ഗാനം[തിരുത്തുക]
മീഡിയവണിന്റെ സിഗ്നേച്ചർ ഗാനം രചിച്ചത് റഫീക്ക് അഹമ്മദ്. സംവിധായകൻ ആഷിഖ് അബു. ഗാനത്തിന്റെ റിലീസ് സംവിധായകൻ രഞ്ജിത് നിർവ്വഹിച്ചു.
പ്രധാന പരിപാടികൾ[തിരുത്തുക]
പരിപാടി | ഇനം | അവതരണം | ദിവസം | സമയം |
---|---|---|---|---|
ന്യൂസ് വൺ സ്പെഷ്യൽ എഡിഷൻ | വാർത്താവിശകലനം | ഗോപീകൃഷ്ണൻ, ഹർഷൻ, നിഷാദ് | ദിവസവും | രാത്രി 8.30 |
മീഡിയാ സ്കാൻ | മാധ്യമാവലോകനം | ഡോ. യാസീൻ അഷ്റഫ് | ഞായർ | രാത്രി 10:00 |
ബധിരർക്കായുള്ള വാർത്ത | വാർത്താ ബുള്ളറ്റിൻ | ന്യൂസ് ടീം | ദിവസവും | വൈകിട്ട് 6:30 |
വേൾഡ് വിത്ത് അസ് | ലോക വാർത്തകൾ | തിങ്കൾ | രാത്രി 10:00 | |
കേരള സമ്മിറ്റ് | ടോക് ഷോ | ശനി | രാത്രി 10:00 | |
ടീ ടോക് | സംവാദം | ക്രിസ്സ് | ചൊവ്വ | രാത്രി 10:00 |
വ്യൂ പോയിൻറ് | അഭിമുഖം | വ്യാഴം | രാത്രി 10:00 | |
ട്രൂത്ത് ഇൻസൈഡ് | അന്വേഷണം | -- | ബുധൻ | രാത്രി 10:00 [12] |
ഡീപ് ഫോക്കസ് | വർത്താ ചർച്ച | നിഷസായ്കുമാർ | ചൊവ്വ | രാത്രി 7 |
പതിനാലാം രാവ്, M 80 മൂസ[13], ലിറ്റിൽ സ്കോളർ തുടങ്ങിയ പരിപാടികൾ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടികളായിരുന്നു.
അംഗീകാരങ്ങൾ[തിരുത്തുക]
മികച്ച വനിതാ ഷോ ആയി രേഖാ മേനോൻ അവതരിപ്പിക്കുന്ന ഞാൻ സ്ത്രീ എന്ന പരിപാടി തെരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഏഷ്യാ വിഷൻ ടെലിവിഷൻ പുരസ്കാരമാണ് ലഭിച്ചത്.[14]. 2013 ൽ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്കാരത്തിന് മീഡിയാവണിലെ ട്രൂത്ത് ഇൻസൈഡ് (പുഴവധം) എന്ന പരിപാടിയിലൂടെ സുനിൽ ബേബി, സാജിത് അജ്മൽ എന്നിവരും മികച്ച കോംപിയർ/ ആങ്കർ പുരസ്കാരത്തിന് മീഡിയാവണിലെ കുക്കുംബർ സിറ്റി അവതരിപ്പിച്ച അനീഷ് രവിയും അർഹനായി.[15]
ഡയറക്ടറേറ്റ്[തിരുത്തുക]
- മാനേജിങ് ഡയറക്ടർ:ഡോ. കെ. യാസീൻ അഷ്റഫ്
- സി.ഇ.ഒ: എം.എ അബ്ദുൽ മജീദ്
- ഡെപ്യൂട്ടി സി.ഇ.ഒ: എം. സാജിദ്
- ഗ്രൂപ്പ് എഡിറ്റർ: ഒ. അബ്ദുറഹ്മാൻ
- ചീഫ് എഡിറ്റർ: സി.എൽ. തോമസ്
ആസ്ഥാനം[തിരുത്തുക]
കോഴിക്കോട് വെള്ളിപ്പറമ്പിലാണ് ചാനൽ ഹെഡ് ക്വാർട്ടേഴ്സും സ്റ്റുഡിയോ കോംപ്ലക്സും പ്രവർത്തിക്കുന്നത്[16][17]. ചാനൽ ആസ്ഥാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്റ്റുഡിയോ കോംപ്ലക്സ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു.[18]
ചാനൽ ലഭ്യത[തിരുത്തുക]
നെറ്റ് വർക്ക് | ഇനം | ചാനൽ നമ്പർ |
---|---|---|
സൺ ഡയറക്ട് [19] | ഡിടിഎച്ച് | 217 |
ഡിഷ് ടിവി [20] | ഡിടിഎച്ച് | 954 |
എയർടെൽ ഡിജിറ്റൽ ടിവി [21] | ഡിടിഎച്ച് | 821 |
വീഡിയോകോൺ - ഡി2എച്ച് | ഡിടിഎച്ച് | 618 |
റിലയൻസ് ഡിജിറ്റൽ ടിവി | ഡിടിഎച്ച് | 879 |
റ്റാറ്റാ സ്കൈ[22] | ഡിടിഎച്ച് | 1840 |
ഏഷ്യാനെറ്റ് കേബിൾ വിഷൻ | കേബിൾ | 108 |
ഹാത് വേ കേബിൾ | ബാംഗ്ലൂർ, മൈസൂർ | 217 |
ഒറീഡൂ | ഖത്തർ | 646 [23] |
ബോം ടിവി [24] | ഗ്ലോബൽ | 253 |
ഡെൻ | --- | 601 |
സി.ഒ.എ | --- | 217 |
കെ.സി.എൽ [25] | കോഴിക്കോട് | --- |
സ്പൈഡർനെറ്റ് | --- | --- |
ഇ ലൈഫ് | യു.എ.ഇ | --- |
മൊബിലി | സൗദി അറേബ്യ | --- |
ഉപഗ്രഹ വിവരങ്ങൾ[തിരുത്തുക]
Satellite | Intelsat 17 |
Orbital Location | 66 degree East Longitude |
Down link Polarization | Horizontal |
Carrier type: | DVB-S2 |
FEC | 3/4 |
Downlink Frequency | 4006 MHz |
Symbol Rate | 14400 Ksps |
Modulation | 8PSK |
മീഡിയാവൺ ഗൾഫ്[തിരുത്തുക]
പ്രത്യേക ലേഖനം :മീഡിയാവൺ ഗൾഫ്
2015 ഏപ്രിൽ 24 ന് പ്രവാസി മലയാളികൾക്കു വേണ്ടി ഗൾഫ് നാട്ടിൽ നിന്നും പ്രക്ഷേപണം ആരംഭിക്കുന്ന മീഡിയാവണിൽ നിന്നുള്ള രണ്ടാമത്തെ ചാനലാണ് മീഡിയാവൺ ഗൾഫ്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചാനലാണിതെന്ന് വിഷ്വൽ മീഡിയയുടെ സൗദി ജനറൽ കമ്മീഷൻ പ്രസിഡന്റ് ഡോ. റിയാദ് കെ. നാജമാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് പ്രഖ്യാപിച്ചു. [27].
അവലംബം[തിരുത്തുക]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 09. Check date values in:
|accessdate=
(help) - ↑ http://inwww.rediff.com/cms/print.jsp?docpath=//news/2009/mar/12guest-madhyamam-a-muslim-media-success-story.htm
- ↑ http://www.indiastudychannel.com/resources/140624-MADHYAMAM-TV-CHANNEL.aspx
- ↑ മാധ്യമം ദിനപത്രം
- ↑ മാധ്യമം ആഴ്ചപ്പതിപ്പ് 18.2.2013
- ↑ http://mblmediaschool.com/
- ↑ മാധ്യമം ദിനപത്രം,2011 ഒക്ടോബർ 1,പുറം ഒന്ന് കോഴിക്കോട് പതിപ്പ്
- ↑ http://www.madhyamam.com/news/135819/111129
- ↑ http://www.madhyamam.com/news/173405/120616
- ↑ http://www.madhyamam.com/node/212642
- ↑ http://www.doolnews.com/media-one-gulf-channel-to-go-one-air-on-april-24-478.html
- ↑ http://www.mediaonetv.in/schedules
- ↑ http://timesofindia.indiatimes.com/entertainment/malayalam/tv/M80-Moosa-a-new-satirical-series/articleshow/30840477.cms
- ↑ http://www.indiavisiontv.com/2013/04/30/197763.html
- ↑ http://www.madhyamam.com/news/350568/150421
- ↑ മാധ്യമം ആഴ്ചപ്പതിപ്പ് 18.2.2013
- ↑ http://marunadanmalayali.com/index.php?page=newsDetail&id=17378
- ↑ http://www.madhyamam.com/node/212642
- ↑ "SUN dth Information",MEDIA one, 26 March 2013
- ↑ dth Information,Sep 2013
- ↑ [http://www.mediaonetv.in/news/15247/tue-09102013-0500
- ↑ http://www.tatasky.com/wps/portal/TataSky/channels/findyourchannel
- ↑ "TV Channels International". ശേഖരിച്ചത് ജൂൺ 4, 2019.
- ↑ http://www.mediaonetv.in/news/9459/fri-06212013-1545
- ↑ http://kcltv.com/
- ↑ "Satelite Information", MEDIA one, 11 February 2013
- ↑ http://tvnews4u.com/buzz/item/1878-new-malayalam-channel-media-one-gulf-to-be-launched-in-gulf-on-24th-april-2015
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Media One TV എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |