കെ. യാസീൻ അഷ്റഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ്‌ പ്രൊഫ. യാസീൻ അഷ്റഫ്.[1] ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗം അദ്ധ്യാപകനായി ദീർഘനാൾ സേവനമനുഷ്ഠിച്ച അദ്ദേഹം, കാലിക്കറ്റ് സർ‌വകലാശാലയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം നേടിയിട്ടുണ്ട്. മാധ്യമം പത്രത്തിന്റെ അസോസിയേറ്റ് പത്രാധിപരും [2] മീഡിയ വൺ ചാനലിന്റെ ഡയറക്ടറുമാണ്[3].

ജീവിതരേഖ[തിരുത്തുക]

1951 സെപ്റ്റംബർ 15 ന്‌ പെരിന്തൽമണ്ണയിൽ ജനനം. പിതാവ് കല്ലിങ്ങൽ അബ്ദു .[4] ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യാസീൻ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം, ശാസ്ത്രവിചാരം മാസിക എന്നിവയിൽ ജോലി ചെയ്തു.[4] മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതി വരുന്ന "മീഡിയാസ്കാൻ" ശ്രദ്ധേയമായ ഒരു മാധ്യമ വിശകലന പംക്തിയാണ്‌‌. ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് . ഡോ. കെ. അഹ്മദ് അൻവർ സഹോദരനാണ്.

കൃതികൾ[തിരുത്തുക]

വിവർത്തന കൃതികൾ ഉൾപ്പെടെ പല കൃതികളുടേയും രചയിതാവാണ്‌.

  • മീഡിയസ്കാൻ
  • കുടുംബ ജീവിതം ഇസ്‌ലാമിൽ
  • മനുഷ്യനും പ്രകൃതിയും
  • നമ്മുടെ ദർശനം

ചാനൽ അവതരണം[തിരുത്തുക]

  • മീഡിയാവൺ ചാനലിലെ മീഡിയാസ്കാൻ എന്ന പ്രതിവാര വാർത്താവലോകന പരിപാടിയുടെ സംവിധായകനും അവതാരകനുമാണ് യാസീൻ അശ്റഫ്.[5]

പുരസ്കാരം[തിരുത്തുക]

  • കാലികറ്റ് സർ‌വകലാശാലക്ക് കീഴിലെ ഏറ്റവും മികച്ച കോളേജ് അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം (2005)[6]

അവലംബം[തിരുത്തുക]

  1. "Media cannot follow security dictates". ദ ഹിന്ദു. 2009-01-25. ശേഖരിച്ചത് 2010-05-03.
  2. "Media sidelining crucial issues". ദ ഹിന്ദു. 2009-10-10. ശേഖരിച്ചത് 2010-05-03.
  3. മാധ്യമം ദിനപത്രം, 2011,ഒക്ടോബർ 1, കോഴിക്കോട് പതിപ്പ്,പുറം 1
  4. 4.0 4.1 4.2 ഐ.പി.എച്ച് വെബ്സൈറ്റിൽ യാസീൻ അഷ്റഫിനെ കുറിച്ച്
  5. http://www.mediaonetv.in/videos/3354/sat-03162013-0049
  6. "Yaseen Ashraf gets M.M. Ghani Award". ദ ഹിന്ദു. 2006-01-08. ശേഖരിച്ചത് 2010-05-03.
"https://ml.wikipedia.org/w/index.php?title=കെ._യാസീൻ_അഷ്റഫ്&oldid=3090249" എന്ന താളിൽനിന്ന് ശേഖരിച്ചത്