സൂര്യ ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സൂര്യ (വിവക്ഷകൾ) എന്ന താൾ കാണുക. സൂര്യ (വിവക്ഷകൾ)
സൺ നെറ്റ്വർക്ക്
Surya TV.jpg
തരം ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Branding സൂര്യ ടി.വി.
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങളും
വെബ് വിലാസം സൂര്യ ടി.വി

ഇരു ഭാഷകളിൽ പ്രവർത്തിക്കുന്ന ഒരു മലയാളം തമിഴ് ടെലിവിഷൻ ചാനലാണ്‌ സൂര്യ ടി.വി. മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനലാണ്‌ ഇത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺനെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷൻ കുടുംബത്തിന്റെ കീഴിലാണ്‌ ഈ ചാനലും. സംഗീത പരിപാടികൾക്ക് മാത്രമായി സൂര്യ മ്യൂസിക്, 24 മണിക്കൂറും ചലചിത്രങ്ങൾ മാത്രമായി കിരൺ ടിവി, കുട്ടികൾക്കായുള്ള ആദ്യ മലയാളം ചാനലായി കൊച്ചു ടിവി എന്നിവ സൺ നെറ്റ്വർക്കിൻറ്റെ മറ്റു മലയാളം ചാനലുകളാണ്. ഇതു കൂടാതെ സൺ ഡയറക്റ്റിൽ മാത്രം ലഭ്യമാകുന്ന സൂര്യ ആക്ഷൻ, ചിരിത്തിര എന്നീ ചാനലുകളും മലയാളം മൂവി ക്ലബ്ബ് എന്ന സർവ്വീസും സൺ നെറ്റ് വർക്കിന്റേതായി മലയാളത്തിലുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ ചാനലിൽ ഭൂരിഭാഗവും മൊഴിമാറ്റ സീരിയലുകളും തമിഴ് സിനിമകളും ആണ് സംപ്രേക്ഷണം ചെയ്യുന്നത് മുമ്പ് ചാനലിന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരുന്നു ഇപ്പോൾ ചെന്നൈയിലാണ് ,വിജ്ഞാന പരിപാടികൾക്കും തമിഴ് സിനിമകൾക്ക് മൊഴിമാറ്റ തമിഴ് സീരിയലുകൾക്കും ആണ് സൂര്യ ടിവിയിൽ പ്രാധാന്യം. 1998 ഒൿടോബർ 7-ന്‌ ആണ്‌ ഈ ചാനൽ തുടക്കമിട്ടത്. പൂർണ്ണമായി ആദ്യം ഡിജിറ്റൽവൽക്കരിക്കപ്പെട്ട മലയാളം ചാനലും ഇതു തന്നെ. 2001ലെ മികച്ച മലയാളം ചാനലിനുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്[1].

ആസ്ഥാനം[തിരുത്തുക]

തിരുവനന്തപുരമാണ്‌ ഈ ചാനലിന്റെ ആസ്ഥാനം.സൂര്യയുടെ കൊച്ചി സ്റ്റുഡിയോ 2010 ആഗസ്റ്റ് മാസത്തിൽ പ്രവർത്തനമാരംഭിച്ചു

സാരഥികൾ[തിരുത്തുക]

ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ[തിരുത്തുക]

പരമ്പരകൾ[തിരുത്തുക]

റിയാലിറ്റി ഷോ[തിരുത്തുക]

  • മലയാളി ഹൌസ് (സീസൺ - ഒന്ന് പൂർത്തിയായി)
  • സൂര്യ സിങ്ങർ

ടോക്ക് ഷോ[തിരുത്തുക]

  • കുട്ടി പട്ടാളം
  • ശ്രീകണ്ഠൻ നായർ ഷോ (പൂർത്തിയായി)

കോമഡി ഷോ[തിരുത്തുക]

  • കോടീശ്വരൻ (പൂർത്തിയായി)
  • ഗുലുമാൽ
  • കോമഡി ടൈം (കൂട്ടിക്കൽ ജയചന്ദ്രൻ)

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.sunnetwork.org/aboutus/awards/page5.htm

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യ_ടി.വി.&oldid=2771576" എന്ന താളിൽനിന്നു ശേഖരിച്ചത്