മലയാളം ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളം ന്യൂസ്

വിദേശത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ സമ്പൂർണ മലയാള ദിനപത്രമാണ് മലയാളം ന്യൂസ്[1][അവലംബം ആവശ്യമാണ്]. 1999 ഏപ്രിൽ 16 നാണ്‌ മലയാളം ന്യൂസ്‌ ആദ്യ ലക്കം പുറത്തിറങ്ങിയത്[2].

സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) [3] അനുബന്ധ സ്ഥാപനമായ സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനിയാണ്[4] ഈ പത്രത്തിന്റെ പ്രസാധകർ. അറബ് ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു. മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ ഫാറുഖ് ലൂഖ്മാനാണ് മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. [2]. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.

പ്രവാസലോകത്ത്[തിരുത്തുക]

പ്രവാസി മലയാളി സമൂഹത്തിന്റെ 55 ശതമാനവും സൗദി അറേബ്യയിലാണെന്ന വസ്തുത[അവലംബം ആവശ്യമാണ്] കണക്കിലെടുത്താണ് സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനി മലയാളം ന്യൂസ് ആരംഭിക്കാൻ 1999-ൽ തീരുമാനമെടുത്തത്. സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനിയെന്ന എസ്.ആർ.എം.ജിയുടെ ഉപസ്ഥാപനമാണ് വിതരണക്കാർ[2].

കേരളത്തിൽ[തിരുത്തുക]

കേരളത്തിലെ എല്ലാ ജില്ലകളിലും മലയാളം ന്യൂസിന് പ്രതിനിധികളുണ്ട്. തിരുവനന്തപുരത്താണ് കേരളത്തിലെ പ്രധാന ബ്യൂറോ. എറണാകുളത്ത് പ്രസ് ക്ലബ്ബ് റോഡിലും കോഴിക്കോട് യു.കെ. ശങ്കുണ്ണി റോഡിലും ബ്യൂറോകൾ പ്രവർത്തിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://pamharis.com/vision.html
  2. 2.0 2.1 2.2 "കുറിപ്പ്" (PDF). മലയാളം വാരിക. 2012 ഏപ്രിൽ 20. ശേഖരിച്ചത് 2013 മെയ് 23. Check date values in: |accessdate= (help)
  3. https://en.wikipedia.org/wiki/Saudi_Research_and_Marketing_Group
  4. http://www.srpc.com/
"https://ml.wikipedia.org/w/index.php?title=മലയാളം_ന്യൂസ്&oldid=3103071" എന്ന താളിൽനിന്ന് ശേഖരിച്ചത്