Jump to content

ദമാം

Coordinates: 26°25′N 50°7′E / 26.417°N 50.117°E / 26.417; 50.117
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമാം
പതാക ദമാം
Flag
ഔദ്യോഗിക ചിഹ്നം ദമാം
Coat of arms
Location in the Kingdom of Saudi Arabia
Location in the Kingdom of Saudi Arabia
രാജ്യം സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
രൂപീകരിച്ചത്1900
സൗദി അറേബ്യയിൽ ലയിച്ചത്‌1913
ഭരണസമ്പ്രദായം
 • മേയർDhaifallah al-'Utaybi
 • പ്രവിശ്യ ഗവർണർMuhammed Bin Fahd
ജനസംഖ്യ
 (2005)
 • ആകെ7,44,321
 Dammam Municipality estimate
സമയമേഖലUTC+3
 • Summer (DST)UTC+3
Postal Code
(5 digits)
ഏരിയ കോഡ്+966-3
വെബ്സൈറ്റ്[1]

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ (സൗദി_അറേബ്യ)യുടെ ആസ്ഥാനമാണ്‌ ദമാം (അറബി: الدمام). വ്യവസായികവും വാണിജ്യപരവുമായി സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ദമാം, സൗദി അറേബ്യയിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. സഊദ് ബിൻ നായിഫ് അൽ സഊദ് ആണ് ഇപ്പോഴത്തെ ദമാം മേഖലാ ഗവർണർ.

ഗതാഗത സൗകര്യങ്ങൾ

[തിരുത്തുക]
  • തുറമുഖം - തുറമുഖ നഗരമായ ദമാമിന്റെ വികസനത്തിന്റെ പ്രധാന കേന്ദ്രം കിംഗ് അബ്ദുൽഅസിസ് തുറമുഖമാണ്. പേർഷ്യൻ ഉൾക്കടലിന്റെ തീരത്തെ ഏറ്റവും വലിയ തുറമുഖനഗരമാണിത്.
  • വീമാനതാവളം - ദമാമിനടുത്ത ദഹ്‌റാനിലെ യാത്ര-സൈനിക വീമാനതാവളമായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ദമാം സിറ്റിയിൽ നിന്ന് 50 കി.മി മാറി കിംഗ് ഫഹദ് അന്തരാഷ്ട്രവീമാനതാവളം നിർമിച്ചതിനുശേഷം വ്യോമയാനയാത്ര രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് ദമാം കൈവരിച്ചത്.
  • തീവണ്ടിതാവളം - ദമാമിൽ നിന്ന് അബ്‌കേക്, അൽ ഹസ വഴി റിയാദിലേക്ക് യാത്രയ്ക്കും ചരക്കിനുമായി തീവണ്ടി ഗതാഗതം നിലവിലുണ്ട്. തലസ്ഥാനമായ റിയാദിലേക്കെത്തിക്കേണ്ട ചരക്കുകൾ ദമാം തുറമുഖത്തുനിന്ന് തീവണ്ടിമാർഗ്ഗമാണ് റിയാദിലേക്കെത്തിക്കുന്നത്.
  • റോഡ് ഗതാഗതം - അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ദമാം. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.

സമീപ പ്രദേശങ്ങൾ

[തിരുത്തുക]
  • ഖോബാർ - 20 കി.മി ദൂരം - സൗദി-ബഹ്‌റിൻ കടൽ പാലം ഈ നഗരത്തിൽ നിന്നാണ്
  • ദഹ്റാൻ - 20 കി.മി ദൂരം - സൗദി അരാംകോയുടെ ആസ്ഥാനമാണ്, ആദ്യകാല വീമാനതാവളം ഇവിടെയായിരുന്നു. ഇപ്പോൾ സൈനികവാശ്യത്തിനായി മാത്രം ഉപയോഗിക്കുന്നു
  • ജുബൈൽ - 90 കി.മി ദൂരം - വ്യവസായിക നഗരമാണ്
  • ഖതീഫ്
  • സിയാത്
  • അബ്‌കേക്
  • ഹുഫൂഫ് - ഈന്തപന തോട്ടത്തിനും കൃഷിക്കും പ്രസിദ്ധമാണ്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ദമാം നഗരസഭാ വെബ്സൈറ്റ് Archived 2007-09-28 at Archive.is 26°25′N 50°7′E / 26.417°N 50.117°E / 26.417; 50.117

"https://ml.wikipedia.org/w/index.php?title=ദമാം&oldid=4007026" എന്ന താളിൽനിന്ന് ശേഖരിച്ചത്