ഹഫർ അൽ ബാതിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹഫർ അൽ ബാതിൻ
Flag of ഹഫർ അൽ ബാതിൻ
Flag
Coat of arms of ഹഫർ അൽ ബാതിൻ
Coat of arms
Nickname(s): The Capital of the Spring
രാജ്യം  സൗദി അറേബ്യ
പ്രവിശ്യ കിഴക്കൻ പ്രവിശ്യ
സ്ഥാപിച്ചത് 17 AH - 638 CE
സൗദി അറേബ്യയിൽ ലയിച്ചത്‌ 1925
Government
 • Manager of Municipality Muhammad Hmoud AlShaie’a[1]
 • City Governor Abdulmuhsen Al-Otaishan
 • Deputy Governor Musliet Abdulaziz AlZugaibi
 • Provincial Governor Muhammad bin Fahd
Population (2010)
 • City 600
 • Urban 271
 • Metro 49
  Hafar Al-Batin Municipality estimate
Time zone UTC+3 (AST)
 • Summer (DST) UTC+3 (AST)
Postal Code 31991
Area code(s) +966-3-7

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നിന്നും 480 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന നഗരമാണ് ഹഫർ അൽ ബാതിൻ.

ചരിത്രം[തിരുത്തുക]

മുഹമ്മദ്‌ നബിയുടെ ഹിജ്റക്ക് ശേഷം ആറാം നൂറ്റാണ്ട് വരെ മറ്റു രാജ്യങ്ങളിൽ നിന്നും മക്കയിലേക്കുള്ള ഹജ്ജ് തീർഥാടകരുടെ യാത്രാ മാർഗ്ഗം ആയിരുന്നു ഹഫർ അൽ ബാതിൻ. വരണ്ട പ്രദേശമായ ഇവിടെ വെള്ളം ലഭിക്കാതെ ഇതിലെ യാത്ര ചെയ്യുന്ന തീർഥാകർ വളരെ ബുദ്ധിമുട്ടിയിരുന്നു. ഇതിനു പരിഹാരമായി ഉസ്മാന് ബിൻ അഫ്ഫാന്റെ കാലത്ത് അൽ-ബാതിൻ താഴ്വരയിൽ തീര്താടകർക്ക് വേണ്ടി ഒരു കിണർ കുഴിച്ചു നൽകി. ഈ ചരിത്രത്തിൽ നിന്നും ആണ് അതുവരെ ബാതിൻ താഴ്വര എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിനു ഹഫർ അൽ ബാതിൻ(ബാതിൻ താഴ്വരയിലെ കുഴി) എന്ന പേര് വന്നത്.

നഗര ഭാഗങ്ങൾ[തിരുത്തുക]

 • അബു-മൂസ അൽ-ആസ്ഹരി
 • അൽ-അസീസിയ (എ)
 • അൽ-അസീസിയ (ബി)
 • അൽ-ഖാലിദിയ
 • അൽ-റബ്വ
 • അൽ-മുഹമ്മദിയ
 • അൽ-ബലദിയ
 • അൽ- റൌദ
 • അൽ-നായിഫിയ
 • അൽ-സുലൈമാനിയ
 • അൽ-ഫൈസലിയ

കാലാവസ്ഥ[തിരുത്തുക]

ഹഫർ അൽ ബാതിനിലെ വസന്ത കാലത്തെ കാഴ്ച
ഹഫർ അൽ ബാതിനിലെ ഒരു കൃഷിയിടം

പൊതുവെ ചൂടുള കാലാവസ്ഥയാണ് ഹഫർ അൽ ബാതിനിൽ അനുഭവപ്പെടുന്നത്. 45 മുതൽ 55 ഡിഗ്രി വരെ ചൂട് ഇവിടെ അനുഭവപ്പെടുന്നു. തണുപ്പ് കാലത്ത് മൂന്നു മുതൽ അഞ്ചു ഡിഗ്രി വരെ ആണ് അനുഭവപ്പെടുന്നത്. അപൂർവമായി മാത്രം ആണ് മഴ ഇവിടെ ലഭിക്കുക.

ഹഫർ അൽ ബാതിൻ പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 17
(62)
20
(68)
24
(76)
31
(88)
38
(100)
41
(106)
43
(109)
42
(108)
41
(105)
34
(94)
26
(78)
19
(67)
31.3
(88.4)
ശരാശരി താഴ്ന്ന °C (°F) 7
(45)
9
(48)
13
(56)
19
(67)
24
(76)
27
(80)
29
(84)
28
(83)
26
(79)
21
(70)
14
(57)
9
(48)
18.8
(66.1)
മഴ/മഞ്ഞ് mm (inches) 28
(1.1)
41
(1.6)
48
(1.9)
30
(1.2)
30
(1)
0
(0)
0
(0)
5
(0.2)
0
(0)
8
(0.3)
46
(1.8)
50
(2)
286
(11.1)
Source: Weatherbase [1]

അവലംബം[തിരുത്തുക]

 1. "Weatherbase: Historical Weather for Hafar al Batin, Saudi Arabia". Weatherbase. 2011.  Retrieved on November 24, 2011.


"https://ml.wikipedia.org/w/index.php?title=ഹഫർ_അൽ_ബാതിൻ&oldid=2867760" എന്ന താളിൽനിന്നു ശേഖരിച്ചത്