ഉസ്‌മാൻ ബിൻ അഫ്ഫാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്‌മാൻ ബിൻ അഫ്ഫാൻ
ഖലീഫ (ദൈവത്തിന്റെ പ്രതിനിധി)
ഭരണകാലം 644 സി.ഇ. – 656 സി.ഇ.
പൂർണ്ണനാമം ഉഥ്മാനുബ്നു അഫ്ഫാൻ
പദവികൾ അമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്)
ദുന്നൂറൈനി.
അടക്കം ചെയ്തത് മസ്ജിദുന്നബവി, മദീന
മുൻ‌ഗാമി ഖലീഫ ഉമർ
പിൻ‌ഗാമി അലി
പിതാവ് അഫ്ഫാൻ
മാതാവ് അർവ

ഇസ്‌ലാം മതം
Allah in Dodger Blue.svg

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഉസ്മാൻ ബിൻ അഫ്ഫാൻ ഇസ്ലാമിലെ മൂന്നാമത്തെ ഖലീഫ. മുഹമ്മദ് നബിയുടെ ജാമാതാവ്, ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയയാൾ എന്നീ നിലകളിലും ഉസ്മാൻ പ്രശസ്ഥനാണ്. ക്രിസ്ത്വാബ്ധം 579 ൽ മക്കയുടെ സമീപത്തുള്ള ത്വാഇഫിൽ ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മതാവ് അർവ.

ചരിത്രം[തിരുത്തുക]

ലാളിത്യവും ഔദാര്യവും അദ്ദേഹത്തിൻറെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.ബദർ യുദ്ധ വേളയിൽ ഭാര്യ റുഖയ്യ യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാൻ പ്രവാചകൻ കൽപ്പിച്ചതു കാരണം അതിൽ പങ്കുടുത്തില്ല.രണ്ടാം ഖലീഫ ഉമറിനു കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു,അപ്പോൾ ആറ് പേരടങ്ങിയ ഒരു ആലോചന കമ്മിറ്റിയെ തിരഞ്ഞെടുത്തു, ഈ ആറ് പേർ തന്റെ മരണ ശേഷം ആലോചന നടത്തി അവരിൽ ഒരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന ഉമർ വസ്വിയത്ത് ചെയ്തു ,പ്രസ്തുത സമിതി തിരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാൻ ബിൻ അഫ്ഫാൻ .

പേരിനു പിന്നിൽ[തിരുത്തുക]

ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാൻ,അതു കാരണം പിത്രവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചു കെട്ടി ശിക്ഷിച്ചു.പക്ഷേ എന്ത് ശിക്ഷ നൽകിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്ന് കണ്ടപ്പോൾ ഹക്കം അദ്ദേഹത്തെ അഴിച്ചു വിട്ടു,എത്തോപ്പിയയിലേക്ക് ആദ്യമായി കുടുംബ സമേതം പലായനം ചെയ്തത് ഉസ്മാനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്.ആദ്യം റുഖിയ്യ അവരുടെ മരണ ശേഷം ഉമ്മുഖുൽസൂം അതു കൊണ്ടാണ് അദ്ദേഹത്തിന് ‘ദുന്നൂറൈനി’ എന്ന പേർ ലഭിച്ചത്.

പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]

  1. പേർഷ്യൻ സാമ്രാജ്യം പൂർണമായും മുസ്ലിംകൾക്ക് അധീനമാക്കി
  2. കപ്പലുകൾ നിർമ്മിച്ച് നാവിക യുദ്ധം ആരംഭിച്ചു
  3. അബൂബക്കർ സിദ്ധീഖ് എഴുതി സൂക്ഷിച്ച ഖുർ ആൻ പുസ്തക രൂപത്തിൽ പകർപ്പുകൾ തയ്യാർ ചെയ്തു

മരണം[തിരുത്തുക]

ഉസ്മാൻ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോചിപ്പുണ്ടായി.അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു.തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവർ കൂഫ,ബസ്വറ,മിസ്വർ എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചെത്തി മദീനയിൽ ഉസ്മാൻറെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു. മസ്ജിദുന്നബവിക്ക് സമീപം ജന്നതുൽ ബഖീഇലാണ് ഉസ്മാനെ ഖബറടക്കിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉസ്‌മാൻ_ബിൻ_അഫ്ഫാൻ&oldid=2078336" എന്ന താളിൽനിന്നു ശേഖരിച്ചത്