Jump to content

സകാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത്‌ ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തിൽ അവർക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്. നിർബന്ധമല്ലാത്ത ഐച്ഛിക ദാനത്തെ സ്വദഖ എന്ന് പറയുന്നു. സകാത്ത് സ്വദഖയായി പലരും തെറ്റിദ്ധരിക്കാറുണ്ട്. സകാത്തു് രണ്ടു് തരം.

സകാത്തുൽ ഫിത്വർ

[തിരുത്തുക]

എല്ലാ മുസ്ലിങ്ങളും നിർ‍ബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ് സകാത്തുൽ ഫിത്വർ . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് (1 സ്വാഹ്‌ ) ഇതിന്റെ അളവ്. റമദാൻ മാസത്തിന്റ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.

സകാത്തുൽ‍ മാൽ

[തിരുത്തുക]

ഖുർആനിൽ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകൾ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ (സമ്പത്ത്‌, വിളകൾ, സ്വർണ്ണം, നിധികൾ, വളർത്തുമൃഗങ്ങൾ, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാർഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്തുൽ മാൽ. ഇത്‌ കൊടുക്കൽ വിശ്വാസികൾക്ക്‌ നിർബന്ധമാണ്‌.

സകാത്ത് കൊടുക്കാൻ ബാദ്ധ്യതയുള്ളവർ

[തിരുത്തുക]

ഒരു മുസ്ലിം നിശ്ചിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അവന് സകാത്ത് നിർബന്ധമാകുന്നത്. സകാത്ത് കൊടുക്കാൻ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വർണ്ണം 20 ദിനാർ അഥവാ (85 ഗ്രാം അതായത് 10.625 പവൻ), വെള്ളി 100 ദിർഹം (595 ഗ്രാം). സ്വർണ്ണം, വെള്ളി, പണം, വസ്തുവകകൾ, കച്ചവടസാമഗ്രികൾ, ഓഹരികൾ മുതലായവക്ക് 2.5% ആണ് സക്കാത്ത്. കാർഷിക ഉൽപ്പന്നങ്ങൾ പ്രകൃത്യാ നനക്കുന്നവയാണെങ്കിൽ 10% -വും കൃത്രിമമായി നനക്കുന്നവയാണെങ്കിൽ 5%-വും ആണ് സക്കാത്ത്.

സകാത്തിന്റെ ഉദ്ദേശ്യങ്ങൾ

[തിരുത്തുക]
  • ആത്മ സംസ്കരണം
  • മുസ്‌ലിമിനെ ഔദാര്യശീലം പരിശീലിപ്പിക്കൽ
  • സമ്പന്നനും ദരിദ്രനും തമ്മിൽ സ്നേഹബന്ധം ഉണ്ടാക്കൽ
  • ദാരിദ്ര്യ നിർമ്മാർജ്ജനം
  • മനുഷ്യനെ പാപങ്ങളിൽ നിന്നും ശുദ്ധിയാക്കൽ

സകാത്തിന്റെ എട്ട്‌ അവകാശികൾ

[തിരുത്തുക]
  1. ഫകീർ - ജീവിത ചെലവിനായുള്ള വിഭവങ്ങൾ തീർത്തും ഇല്ലാത്തവർ.
  2. മിസ്കീൻ - പ്രാഥമികാവശ്യത്തിന്‌ വിഭവങ്ങൾ തികയാത്തവർ.
  3. ആമിൽ - സകാത്ത്‌ സംഭരണ-വിതരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ.
  4. മുഅല്ലഫതുൽ ഖുലൂബ്‌ - ഇസ്ലാമതം പുതുതായി സ്വീകരിച്ചവർ, അല്ലെങ്കിൽ മാനസികമായി താൽപര്യമുള്ളവർ.
  5. രിഖാബ്‌ - മോചനദ്രവ്യം ആവശ്യമുള്ള അടിമകൾ.
  6. ഗരീം - കടബാദ്ധ്യതയുള്ളവർ (പ്രാഥമിക ആവശ്യങ്ങൾക്കോ അനുവദനീയ മാർഗ്ഗങ്ങളിലോ സമ്പത്ത്‌ ചിലവഴിക്കുക മൂലം).
  7. ഫി-സബീലില്ലാഹ് - ദൈവിക മാർഗ്ഗത്തിൽ ജിഹാദ്‌ ചെയ്യുന്നവർ.
  8. ഇബ്നു സബീൽ - വഴിയാത്രികർ.

കാലികളുടെ സകാത്ത്‌

[തിരുത്തുക]

ഒട്ടകം, മാട്‌ വർഗ്ഗം, ആടുകൾ എന്നിവയാണ്‌ സകാത്ത്‌ നൽകേണ്ടുന്ന പരിധിയിൽ വരുന്ന കാലികൾ. കാലികളുടെ നിസ്വാബും അവയുടെ നൽകേണ്ടതായ വിഹിതവും താഴെ ചേർക്കുന്നു.

ഒട്ടകം

[തിരുത്തുക]

ഒട്ടകത്തിന്റെ നിസ്വാബ്‌ 5 എണ്ണമാണ്‌ 5 മുതൽ 9 വരെ 1 ആട്‌ 10 മുതൽ 14 വരെ 2 ആട്‌ 15 മുതൽ 19 വരെ 3 ആട്‌ 20 മുതൽ 24 വരെ 4 ആട്‌ 25 മുതൽ 35 വരെ 1 വയസ്സുള്ള 1 ഒട്ടകം. അല്ലെങ്കിൽ2 വയസ്സുള്ള ഒരൊട്ടകം. 36 മുതൽ 45 വരെ 2 വയസ്സുള്ള ഒരു ഒട്ടകം 46 മുതൽ 60 വരെ 3 വയസ്സുള്ള ഒരു ഒട്ടകം 61 മുതൽ 75 വരെ 4 വയസ്സുള്ള ഒരു ഒട്ടകം 76 മുതൽ 90 വരെ 2 വയസ്സുള്ള 2 ഒട്ടകം 91 മുതൽ 120 വരെ 3 വയസ്സുള്ള 2 ഒട്ടകം പിന്നീട്‌ വരുന്ന ഓരോ 40 നും 2 വയസ്സുള്ള ഓരോ ഒട്ടകം വീതം. ഓരോ 50 ന്‌ 3 വയസ്സുള്ള ഒട്ടകവും.

മാട്‌ വർഗ്ഗം

[തിരുത്തുക]

മാട്‌ വർഗ്ഗത്തിന്റെ നിസ്വാബ്‌ 30 മൃഗം 30 മുതൽ 39 വരെ 1 വയസ്സായ കാളക്കുട്ടി​‍്‌ 40 മുതൽ 59 വരെ 2 വയസ്സായ പശുക്കുട്ടി 60 മുതൽ 69 വരെ 1 വയസ്സുള്ള 2 കാളക്കുട്ടി 70 മുതൽ 79 വരെ 2 വയസ്സുള്ള 1 പശുക്കുട്ടിയും 1 വയസ്സുള്ള 1 കാളക്കുട്ടിയും. പിന്നീട്‌ ഓരോ 30 നും 2 വയസ്സുള്ള 1 കാളക്കുട്ടി വീതവും. ഓരോ 40 ന്‌ 2വയസ്സുള്ള പശുക്കുട്ടിയും.

ആടിന്റെ നിസ്വാബ്‌ 40 എണ്ണമാണ്‌ 40 മുതൽ 120 വരെ 1 ആട്​‍്‌ 121 മുതൽ 200 വരെ 2 ആട്‌ 201 മുതൽ 300 വരെ 3 ആട്‌ 301 മുതൽ 400 വരെ 4 ആട്‌ 401 മുതൽ 500 വരെ 5 ആട്‌ പിന്നീട്‌ വരുന്ന ഓരോ 100 നും ഓരോ ആട്‌ വീതമാണ്‌ നൽകേണ്ടത്‌.

മേൽ പറയപ്പെട്ടവയല്ലാത്ത കോഴി, താറാവ്‌, ആന തുടങ്ങിയവയെ വ്യവസായിക അടിസ്ഥാത്തിൽ വളർത്തുന്ന അവസ്ഥയുണ്ടായാൽ അതിൽ നിന്ന്‌ ലഭിക്കുന്ന വരുമാനം നാണയത്തിന്റെ നിസ്വാബിന്‌ തുല്യമായ സംഖ്യയുണ്ടായാൽ അതിന്റെ 2.5% സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌.

കൂടുതൽ വായനയ്‌‌ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സകാത്ത്&oldid=4085502" എന്ന താളിൽനിന്ന് ശേഖരിച്ചത്