മുഹമ്മദിനെതിരായ വിമർശനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Criticism of Muhammad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുഹമ്മദ്
എന്ന ലേഖന പരമ്പരയുടെ ഭാഗം
Muhammad circular symbol

മുഹമ്മദിന്റെ ജീവിതകാലത്ത് തന്നെ (ഏഴാം നൂറ്റാണ്ടിൽ) മുഹമ്മദിനെതിരെയുള്ള വിമർശനങ്ങളും ആരംഭിച്ചിരുന്നു. അന്നത്തെ ഗോത്രവർഗ്ഗങ്ങളിൽ നിന്നായിരുന്നു എതിർപ്പ് തുടങ്ങിയത്. ഇത് പ്രവാചകൻ അറേബ്യ അധീനപ്പെടുത്തുന്നത് വരെ തുടർന്നു വന്നു. പിന്നീട് പ്രധാനമായും ജൂതമതപണ്ഡിതരിൽ നിന്നും ക്രിസ്തീയപണ്ഡിതരിൽ നിന്നുമാണ് എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുവന്നിരുന്നത്. നിരീശ്വര പ്രസ്ഥാനങ്ങളും മുഹമ്മദിനെതിരെ വിമർശനങ്ങൾ ഉയർത്താറുണ്ട്.

ചരിത്രം[തിരുത്തുക]

അറബ് ഗോത്രങ്ങൾ[തിരുത്തുക]

ഏകദൈവവിശ്വാസം പ്രചരിപ്പിച്ചു തുടങ്ങിയതോടെ മുഹമ്മദിനെ സമകാലിക അറബി ഗോത്രങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ രഹസ്യമായി നടന്ന പ്രബോധനപ്രവർത്തനങ്ങൾ വർഷങ്ങൾക്ക് ശേഷം പരസ്യമായി നടത്തിത്തുടങ്ങി. ദൈവത്തിന്റെ ഏകത്വം, പരലോകവിശ്വാസം തുടങ്ങിയ ഇസ്‌ലാമിക വിശ്വാസങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവർ മുഹമ്മദിനെ ഭ്രാന്തൻ, ജാലവിദ്യക്കാരൻ, കവി എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുവന്നു. മുഹമ്മദിന്റെ അനുയായികൾ വർദ്ധിച്ചുവന്നതോടെ എതിർപ്പിന്റെ ശക്തി വർദ്ധിച്ചുവന്നു. പല കുടുംബങ്ങളിലെയും അംഗങ്ങൾ ഇസ്‌ലാം സ്വീകരിച്ചതോടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നവൻ എന്നായിരുന്നു മുഹമ്മദ് വിശേഷിപ്പിക്കപ്പെട്ടത്.

ജൂതവിഭാഗങ്ങൾ[തിരുത്തുക]

അറേബ്യയിൽ അന്ന് പ്രധാനമായും ഉണ്ടായിരുന്നത് ബഹുദൈവവിശ്വാസികളായ വിവിധ ഗോത്രങ്ങളായിരുന്നു. വളരെ വിരളമായി ക്രിസ്ത്യാനികളും ജൂതന്മാരും ഉണ്ടായിരുന്നു. മുഹമ്മദ് മദീനയിലെത്തിയപ്പോൾ അവിടെയുള്ള ജൂതന്മാരാണ് മുഹമ്മദിനെ വിമർശിച്ചിരുന്ന മറ്റൊരു വിഭാഗം. മുഹമ്മദ് അവരുമായി രാഷ്ട്രീയ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും[1][2] ഖുർആനിലെ പല പരാമർശങ്ങളും തങ്ങളുടെ വേദത്തിൽ നിന്ന് പകർത്തിയതാണെന്ന് മദീനയിലെ ജൂതന്മാർ ആരോപിച്ചു[3]. ദിവ്യാത്ഭുതങ്ങൾ കാണിക്കാതെ മുഹമ്മദ് അന്ത്യപ്രവാചകനാണെന്ന് അവകാശപ്പെട്ടത് വ്യാജമാണെന്ന് ജൂതന്മാർ വാദിച്ചു. അവർ മുഹമ്മദിനെ എബ്രായ (ഹീബ്രു) ഭാഷയിൽ "ഹ-മെഷുഗ" (Hebrew: מְשֻׁגָּע‬‎, "the Madman", "ഭ്രാന്തൻ") എന്ന് നിന്ദ്യമായി വിളിക്കാൻ തുടങ്ങി[4][5][6][3].

ക്രിസ്തീയ വിമർശനങ്ങൾ[തിരുത്തുക]

ക്രൈസ്തവലോകമാണ് മുഹമ്മദിനെതിരെയുള്ള പ്രചാരണങ്ങൾക്ക് സംഘടിതരൂപം നൽകിയത്. മധ്യകാലഘട്ടം തുടങ്ങി കുരിശുയുദ്ധങ്ങളിലൂടെ[7] കടന്ന് ഓറിയന്റലിസം[8] എന്ന ശാഖ തന്നെ വിമർശനങ്ങൾക്കായി രൂപംകൊണ്ടു. മുഹമ്മദിന്റെ വ്യക്തിത്വത്തെ ആകമിക്കുന്നതായിരുന്നു ഇതിന്റെ പൊതുരീതി[9][10][11][12][9][11]. നിന്ദ്യനായ മനുഷ്യൻ,[9][11] വ്യാജപ്രവാചകൻ, [9][10][11] അന്തിക്രിസ്തു, [9][10] മതഭ്രാന്തൻ [13][9][10][11] പിശാച് [13][11] തുടങ്ങിയ വിശേഷണങ്ങൾ ക്രൈസ്തവപണ്ഡിതർ മുഹമ്മദിന് നൽകി. കൂട്ടത്തിൽ ചിലർ മരണശേഷം സുഖജീവിതം ലഭിക്കുമെന്ന മുഹമ്മദിന്റെ വാഗ്ദാനങ്ങളെ വിമർശിച്ചുവന്നു[11].

Dante and Virgil Meet Muhammad and His Son-in-law, Ali in Hell.jpg

അവലംബം[തിരുത്തുക]

 1. Watt (1956), പുറങ്ങൾ. 227–228
 2. Lecker, Michael (26 August 2014). "The Constitution of Medina". Oxford Bibliographies. ശേഖരിച്ചത് 16 December 2019.
 3. 3.0 3.1
 4. Norman A. Stillman (1979). The Jews of Arab Lands: A History and Source Book. Jewish Publication Society. p. 236. ISBN 978-0827601987.
 5. Ibn Warraq, Defending the West: A Critique of Edward Said's Orientalism, p. 255.
 6. Andrew G. Bostom, The Legacy of Islamic Antisemitism: From Sacred Texts to Solemn History, p. 21.
 7. Armstrong, Karen (1993). Muhammad: A Biography of the Prophet. HarperSanFrancisco. p. 165. ISBN 0-06-250886-5.
 8. Edward W. Said (2 January 1998). "Islam Through Western Eyes". The Nation.
 9. 9.0 9.1 9.2 9.3 9.4 9.5 Quinn, Frederick (2008). "The Prophet as Antichrist and Arab Lucifer (Early Times to 1600)". The Sum of All Heresies: The Image of Islam in Western Thought. New York: Oxford University Press. pp. 17–54. ISBN 978-0195325638.
 10. 10.0 10.1 10.2 10.3 Goddard, Hugh (2000). "The First Age of Christian-Muslim Interaction (c. 830/215)". A History of Christian-Muslim Relations. Edinburgh: Edinburgh University Press. pp. 34–49. ISBN 978-1-56663-340-6.
 11. 11.0 11.1 11.2 11.3 11.4 11.5 11.6
 12. John of Damascus, De Haeresibus. See Migne, Patrologia Graeca, Vol. 94, 1864, cols 763–73. An English translation by the Reverend John W. Voorhis appeared in The Moslem World, October 1954, pp. 392–98.
 13. 13.0 13.1 Buhl, F.; Ehlert, Trude; Noth, A.; Schimmel, Annemarie; Welch, A. T. (2012) [1993]. "Muḥammad". എന്നതിൽ Bearman, P. J.; Bianquis, Th.; Bosworth, C. E.; van Donzel, E. J.; Heinrichs, W. P. (eds.). Encyclopaedia of Islam. 7 (2nd ed.). Leiden: Brill Publishers. pp. 360–376. doi:10.1163/1573-3912_islam_COM_0780. ISBN 978-90-04-16121-4.