Jump to content

റാഷിദീയ ഖിലാഫത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rashidun Caliphate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാഷിദീയ ഖിലാഫത്ത്

الخلافة الراشدة
632 ജൂൺ 8–661 ജൂലൈ 28
Rashidun
പതാക
റാഷിദീയ ഖിലാഫത്ത് അതിന്റെ പൂർണ്ണ വ്യാപന സമയത്ത് AD-654.
റാഷിദീയ ഖിലാഫത്ത് അതിന്റെ പൂർണ്ണ വ്യാപന സമയത്ത് AD-654.
പദവിഖലീഫ
തലസ്ഥാനംമദീന (632-656)
കൂഫ (656-661)
പൊതുവായ ഭാഷകൾArabic(official), Aramaic, Armenian, Berber languages, Georgian, Greek, Hebrew, Turkish, Middle Persian, Kurdish
മതം
ഇസ്‌ലാം
ഗവൺമെൻ്റ്ഖിലാഫത്
ഖലീഫമാർ
 
• 632–634
അബൂബക്കർ സിദ്ധീഖ്‌
• 634–644
ഉമർ ബിൻ ഖത്താബ്
• 644–656
ഉസ്‌മാൻ ബിൻ അഫ്ഫാൻ
• 656–661
അലി ബിൻ അബീത്വാലിബ്‌
ചരിത്രം 
• സ്ഥാപിതം
632 ജൂൺ 8
• ഇല്ലാതായത്
661 ജൂലൈ 28
നാണയവ്യവസ്ഥദിനാർ, ദിർഹം
മുൻപ്
ശേഷം
Muhammad in Medina
Byzantine Empire
Egypt (Roman Province)
Sassanid Empire
Umayyad Caliphate


ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാഷിദീയ ഖിലാഫത്ത് (സച്ചരിതരുടെ ഭരണം) എന്ന് വിളിക്കുന്നത്‌ (AD 632-661). 632ൽ പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു. ഈ നാല് ഖലീഫമാരും ആദ്യകാലത്തുതന്നെ മുഹമ്മദ് നബിയിൽ വിശ്വസിച്ചവരായിരുന്നു[1].

റാഷിദീയ ഖിലാഫത്ത് :വ്യാപനം

പ്രാരംഭം

[തിരുത്തുക]

നബിയുടെ വിയോഗത്തോടെ അൻസ്വാറുകൾ മു‌സ്‌ലിം നേതൃത്വത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും, ഉമറിന്റെ നാമനിർദ്ദേശപ്രകാരം അബൂബക്കർ നേതൃത്വമേറ്റെടുത്തു. തുടർന്ന് മുസ്‌ലിംകൾ അബൂബക്കറിന് അനുസരണപ്രതിജ്ഞ നടത്തി ഖലീഫയായി അംഗീകരിച്ചു[2][3][4][5].

അവലംബം

[തിരുത്തുക]
  1. Catharina Raudvere, Islam: An Introduction, (I.B.Tauris, 2015), 51-54.
  2. Azyumardi Azra (2006). Indonesia, Islam, and Democracy: Dynamics in a Global Context. Equinox Publishing (London). p. 9. ISBN 9789799988812.
  3. C. T. R. Hewer; Allan Anderson (2006). Understanding Islam: The First Ten Steps (illustrated ed.). Hymns Ancient and Modern Ltd. p. 37. ISBN 9780334040323.
  4. Anheier, Helmut K.; Juergensmeyer, Mark, eds. (9 Mar 2012). Encyclopedia of Global Studies. SAGE Publications. p. 151. ISBN 9781412994224.
  5. Claire Alkouatli (2007). Islam (illustrated, annotated ed.). Marshall Cavendish. p. 44. ISBN 9780761421207.
"https://ml.wikipedia.org/w/index.php?title=റാഷിദീയ_ഖിലാഫത്ത്&oldid=4088994" എന്ന താളിൽനിന്ന് ശേഖരിച്ചത്