കൂഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kufa
Kufa Great Mosque, 1915
Country  Iraq
Governorate Najaf
Time zone GMT+3

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 170 കിലോമീറ്റർ തെക്കു് യൂഫ്രട്ടീസ് നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി നാലാം ഖലീഫ അലി ബിൻ അബീത്വാലിബ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.

"https://ml.wikipedia.org/w/index.php?title=കൂഫ&oldid=1687314" എന്ന താളിൽനിന്നു ശേഖരിച്ചത്