അഹമദിയ്യ പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ahmadiyya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രണ്ടാം ഖിലാഫത്തിലെ അഹമദിയ്യ കൊടി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ഒരു മതവിഭാഗമാണ്[1] അഹമദിയ്യ പ്രസ്ഥാനം.[2]. 1889 -ൽ പഞ്ചാബിലെ ഖാദിയാൻ ഗ്രാമത്തിൽ ഖാദിയാൻ നിവാസിയായ മിർസ ഗുലാം അഹമദാണ് അഹമദിയ്യ പ്രസ്ഥാന സ്ഥാപകൻ. തങ്ങൾ മുസ്‌ലിംകളാണെന്ന് അഹ്മദിയാക്കൾ അവകാശപെടുമ്പോൾ, മുഹമ്മദിനെ അന്ത്യപ്രവാചകനായി അംഗീകരിക്കാത്തതിനാൽ മുസ്‌ലിം വിഭാഗങ്ങൾ[which?] ഇവരെ അംഗീകരിച്ചിട്ടില്ല. വേദവിപരീത-ഇസ്ലാമിക വിരുദ്ധ ചിന്താഗതിയായി ഭൂരിപക്ഷ ഇസ്ലാം വിശ്വാസികളും അഹ്മദിയ്യ പ്രസ്ഥാനത്തെ കണക്കാക്കുന്നു[1].

ചരിത്രം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വടക്കേ ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടിരുന്ന ക്രൈസ്തവ മിഷ്ണറി പ്രവർത്തനവും സ്വാമി ദയാനന്ദ സരസ്വതിയുടെ ഇസ്ലാം വിരുദ്ധ പ്രചാരണവുമാണ് ഗുലാം അഹമദിന് ഒരു പുതിയ പ്രസ്ഥാനം രൂപീകരിക്കാൻ പ്രചോദനമായതത്രെ.[അവലംബം ആവശ്യമാണ്] തനിക്ക് ദൈവത്തിൽ നിന്നും വെളിപാടുകൾ ലഭിക്കുന്നതായി പ്രഖ്യാപിച്ച ഗുലാം അഹമദ് 1889 മാർച്ച് മാസത്തിൽ അനുയായികളിൽ നിന്നും ശിഷ്യത്തം സ്വീകരിച്ചു തുടങ്ങി.

1908 -ൽ ഗുലാം അഹമദിന്റെ നിര്യാണത്തെ തുടർന്ന് ശിഷ്യനായ നൂറുദീൻ അഹമദിയ്യായുടെ നേതൄത്വം ഏറ്റെടുത്തു. 1914-ൽ നൂറുദീൻ മരിച്ചപ്പോഴുണ്ടായ നേതൃൄതർക്കം അഹമദിയ്യായുടെ പിളർപ്പിലാണ് കലാശിച്ചത്. മാതൃപ്രസ്ഥാനത്തിൽ നിന്നും വിഘടിച്ച് ലാഹോറിലേക്ക് ആസ്ഥാനം മാറ്റിപോയ വിഭാഗം ലാഹോർ അഹമദിയ്യ എന്നറിയപ്പെടുന്നു[3]. ഖാദിയാനിൽ തന്നെ തുടർന്നുപോന്ന മാതൃസംഘടനയെ ഖാദിയാൻ വിഭാഗം അഹമദിയ്യ എന്നു വിളിക്കാറുണ്ട്.

ഇന്ത്യാവിഭജനത്തെ തുടർന്ന് ഖാദിയാൻ വിഭാഗവും അവരുടെ ആസ്ഥാനം പാകിസ്താനിലേക്ക് മാറ്റി. 1950-കളിൽ അഹമദിയ്യായിക്കെതിരെ ആരംഭിച്ച അക്രമങ്ങളേയും നിയമനടപടികളേയും തുടർന്ന് 1974 -ൽ അഹമദിയ്യർ പാകിസ്താനിൽ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിപ്പിക്കപ്പെട്ടു. പാകിസ്താനിൽ നിന്നു പലായനം ചെയ്ത അഹമദിയ്യ നേതൃത്ത്വം ഇംഗ്ലണ്ടിൽ നിന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

വിശ്വാസങ്ങളും വ്യത്യാസങ്ങളും[തിരുത്തുക]

പരമ്പരാഗതമായ ചില ഇസ്ലാമിക വിശ്വാസങ്ങളോട് വിരുദ്ധമായ ചില കാഴ്ചപ്പാടുകൾ അഹമദിയ്യാക്കൾ വെച്ചു പുലർത്തുന്നതായി കാണാം, അവയിൽ ചിലത് താഴെ ചേർക്കുന്നു.

 1. പ്രവാചകന്മാരുടെ ശൄഖല മുഹമ്മദ് നബിയോടെ അവസാനിച്ചുവെന്ന, ഇസ്‌ലാമിൻെറ[which?] അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമായി അഹമദിയ്യ അവരുടെ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദ് ഒരു പ്രവാചകനായിരുന്നു എന്നു വിശ്വസിക്കുന്നു.
 2. യേശുവിന്റെ ഇന്ത്യാ സന്ദർശനം - കുരിശ്ശു സംഭവത്തെ അതിജ്ജീവിച്ച യേശു, ദൈവിക പ്രബോധനവുമായി ദേശാടനം ചെയ്തു ഒടുവിൽ ഇന്ത്യയിൽ എത്തിയെന്നും,[4][5] കശ്മീരിൽ തന്റെ അന്ത്യനാളുകൾ ചിലവഴിച്ച് അവിടെതന്നെ സംസ്കരിക്കപ്പെട്ടിരിക്കുന്നു എന്നും അഹമദിയ്യ വിശ്വസിക്കുന്നു. [6]
 3. യേശു അഥവാ 'ഈസാ നബി ക്രൂശിക്കപ്പെട്ടിരുന്നില്ല എന്ന ഇസ്ലാമിക[which?] വിശ്വാസത്തിൽ നിന്നും വിഭിന്നമായി യേശു കുരിശ്ശിൽ തറക്കപ്പെടുകയുണ്ടായി എന്നാൽ കുരിശ്ശിൽ മരിച്ചിരുന്നില്ല എന്നതാണ് അഹമദിയ്യ വിശ്വാസങ്ങളിൽ പ്രധാനമായ ഒന്ന്.
 4. "ഇമാം മഹദിയും മിശിഹാവും". താനാണ് എന്നതാണ് മിർസ ഗുലാം അഹമദ് പറയുന്നു.

ഈ വിശ്വാസങ്ങൾ പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് അഹമദിയ്യ പ്രസ്ഥാനം എന്നും ഇസ്ലാമിക[which?] പ്രസ്ഥാനങ്ങളാൽ വിമർശിക്കപ്പെടുന്നതെന്ന് കരുതുന്നു.[7]

പോഷക സംഘടനകൾ[തിരുത്തുക]

 • അത്ത്ഫാലുൽ അഹമദിയ്യ- ആൺ കുട്ടികൾക്കുള്ള ശാഖ സംഘടന
 • നാസിറാത്തുൽ അഹമദിയ്യ- പെൺ കുട്ടികൾക്കുള്ള ശാഖ സംഘടന
 • ഖുദ്ദാമുൽ അഹമദിയ്യ- യുവജന വിഭാഗം 15-40 വയസ്സുവരെയുള്ള യുവാക്കൾക്ക്
 • ലജനാ ഇമാഇല്ല- വനിതാ വിഭാഗം
 • അൻസാറുല്ലാ- പുരുഷ വിഭാഗം

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

മാസികളും വാരികകളും

 1. റിവ്യൂ ഒഫ് റിലിജൻസ്- യു.കെ.യിൽ നിന്നും പ്രസിദ്ധികരിക്കുന്ന ഇംഗ്ലീഷ് മാസിക
 2. അൽ ഫസൽ - പാകിസ്താനിൽ നിന്നുള്ള ദിന പ്രസിദ്ധീകരണം
 3. സത്യദൂതൻ- മലയാള മുഖപത്രം.
 4. സത്യമിത്രം- മലയാള ദ്വമാസിക
 5. അന്നൂർ- അഹമദിയ്യ വനിത വിഭാഗ മലയാള മാസിക
 6. അൽഹഖ് യുവജന മാസിക

ഇതും കൂടി കാണുക[തിരുത്തുക]

 1. യേശുവിന്റെ കല്ലറ
 2. യേശുവിന്റെ അജ്ഞാത വർഷങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 Encyclopaedia Dictionary Islam Muslim World, etc Vol 1. p. 301. ശേഖരിച്ചത് 26 ഫെബ്രുവരി 2020. CS1 maint: discouraged parameter (link)
 2. സർവ്വ വിജ്ഞാന കോശം state institute of encyclopaedic publications thiruvananthapuram
 3. Lahore ahmadiyya movement
 4. Holger Kersten "Jesus Lived in India".
 5. Kwaja Nazir Ahmad -"Jesus in Heaven on Earth".
 6. www.tombofjesus.com
 7. ahmadiyya persecution
"https://ml.wikipedia.org/w/index.php?title=അഹമദിയ്യ_പ്രസ്ഥാനം&oldid=3309166" എന്ന താളിൽനിന്ന് ശേഖരിച്ചത്