Jump to content

ഇസ്‌ലാമിലെ ആഘോഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muslim holidays എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലേഷ്യയിലെ ഒരു ഈദുൽ ഫിത്‌ർ ആഘോഷവേളയിലെ ചിത്രം

ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്[1], ഈദുൽ ഫിത്‌റും ഈദുൽ അദ്‌ഹയും. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ്. റമദാൻ മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് ശവ്വാൽ ഒന്നിനാണ്‌ ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകൻ ഇബ്രാഹീമിന്റേയും പുത്രൻ ഇസ്മായീലിന്റേയും സ്മരണയിലും ഹജ്ജിനോടനുബന്ധിച്ചുമാണ് ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാൽ നബിദിനം(മീലാദുന്നബി), മുഹറം പോലുള്ള ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളിൽ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സുന്നികൾ വ്യാപകമായും മുഹറം ശിയാക്കളും കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. ഇവയൊന്നും ഇസ്ലാമിന്റെ ആദ്യകാലത്തു ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെസലഫികൾ പോലുള്ള ചില വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമർശിക്കുന്നു. കൂടാതെ ലൈലത്തുൽ ഖദർ, ശബേ ബറാത്ത്,ആശുറാ ദിനം, അറഫാദിനം എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.[2] മീലാദുന്നബി, അഥവാ, നബി ജൻമദിന ആഘോഷം;' ഇസ് ലാമിലെ അവാന്തരവിഭാഗമായ, മുജാഹിദ്, ജമാ അത്ത് പോലെയുള്ള കക്ഷികളാണ് വിമർശിക്കുന്നതും, തള്ളുന്നതും !

ആഘോഷങ്ങൾ

[തിരുത്തുക]

ഈദുൽ ഫിത്‌ർ, ഈദുൽ അദ്‌ഹ ദിനങ്ങളിൽ പെരുന്നാൾ നമസ്കാരവും, തക്ബീർ മുഴക്കലും, പുതുവസ്ത്രമണിയുന്നതും സുന്നത്താണ്. ഈ രണ്ട് പെരുന്നാൾ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാൾ ആശംസകൾ കൈമാറാനായി ഈദ് മുബാറക് എന്ന അറബി പദം ഉപയോഗിച്ചു വരുന്നു.

പെരുന്നാൾ ആശംസകളുമായി 2001-ൽ അമേരിക്കയിൽ ഇറങ്ങിയ തപാൽ സ്റ്റാമ്പ്

ആചരണങ്ങൾ

[തിരുത്തുക]

അറഫാ(ദുൽ ഹജ്ജ് 9), ആശുറാ(മുഹറം 10) ദിനങ്ങൾ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുൽ ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ രാത്രി നടക്കുന്ന പ്രാർത്ഥനകളാണ് പ്രധാനം . നബിദിനം(റ.അവ്വൽ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തിൽ നബിദിനറാലികളും നടന്നുവരുന്നു. ഇമാം ഹുസൈൻ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികൾ ഈ ദിവസം(താസുഅ, മുഹറം 9)ആശുറ(മുഹറം 10) പ്രവാചകൻ മൂസ(മോശ) ചെങ്കടൽ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു[3].

അവലംബം

[തിരുത്തുക]
  1. http://www.answering-islam.org/Gilchrist/Vol1/8a.html
  2. http://www.infoplease.com/spot/islamicholidays.html
  3. http://www.infoplease.com/spot/islamicholidays.html
"https://ml.wikipedia.org/w/index.php?title=ഇസ്‌ലാമിലെ_ആഘോഷങ്ങൾ&oldid=4015938" എന്ന താളിൽനിന്ന് ശേഖരിച്ചത്