മുഹറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Muharram (Arabic: المحرّم)ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം.യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം.മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു.മുസ്ലികൾ ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു.

നബിമാരെ വിവിധ പരീക്ഷണങ്ങളിൽ നിന്നും ശത്രു ശല്യങ്ങളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്‌

ഈ മാസത്തിൽ യുദ്ധം നിരോധിച്ചിരിക്കുന്നു

യൂനുസ് നബി തിമിംഗല കയ്യിൽ നിന്ന് പുറത്തുവന്നത് ഈ മാസമാണ്, സുലൈമാൻ നബിക്ക് അ ഭരണം ലഭിച്ചതും ഈ വർഷമാണ്

നംറൂദ്ൻറെ തീകുണ്ഡാരത്തിൽ നിന്ന് ഇബ്രാഹിം നബിയെ അല്ലാഹുതആല രക്ഷിച്ചതും ഈ മാസമാണ്

പ്രധാന സംഭവങ്ങൾ[തിരുത്തുക]

ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്.പ്രവാചകൻ മൂസയെയും അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ച ദിനമെന്ന നിലക്കാണ് ജൂതവിഭാഗങ്ങളും മുസ്ലിംകളും ഇതിനെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹർറം 10 നാണ്.ഇസ്ലാമിക ചരിത്രത്തിലെ കർബല സംഭവും പ്രവാചക പൗത്രൻ ഹുസൈന്റെ രക്തസാക്ഷ്യവും ഈ ദിനത്തിലായിരുന്നു യൂസുഫ് നബി കിണറിൽ നിന്ന് രക്ഷപ്പെട്ടതും യൂനുസ് നബി മത്സ്യ വയറ്റിൽനിന്ന് രക്ഷപ്പെട്ടതും ഈ മാസത്തിലാണ്.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=മുഹറം&oldid=3648982" എന്ന താളിൽനിന്ന് ശേഖരിച്ചത്