നബിദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു നബിദിനറാലിയുടെ ദൃശ്യം

ഇസ്ലാം ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി എന്ന് പറയുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ സുബ്‌ഹിയോട് അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം. സുന്നി വിഭാഗം മുസ്ലിംങ്ങൾ ഈ ദിനം ആഘോഷിക്കുന്നു.എന്നാൽ സലഫി വിഭാഗം നബിദിനം ആഘോഷിക്കുന്നതിനെതിരാണ്. സലഫി ഭരണമായതിനാൽ സൌദി അറേബ്യഭരണകൂടം നബിദിനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതെസമയം യുഎഇ സർക്കാർ ഔദ്യോഗീഗമായി നബിദിനത്തിന് അവധി നൽകാറുണ്ട്. [1] മതത്തിന് എതിരാകാത്ത ഏതു രീതിയിലും നബിദിനാഘോഷത്തിൽ ആഹ്ലാദം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യു എ ഇ മതകാര്യവകുപ്പ് ഫത്‌വയിൽ വ്യക്തമാക്കിയിട്ടുണ്ട് [2]ആറാം നൂറ്റാണ്ടിനു മുമ്പ് നബിദിനം ആഘോഷിച്ചതിന് ഹദീസുകളോ മറ്റു ചരിത്ര രേഖകളോ ഇല്ല എന്നാണ് സലഫി ആശയക്കാരുടെ അവകാശവാദം.[3].

സൗദി അറേബ്യ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കാലത്ത് നബിദിനാഘോഷം സൗദി അറേബ്യയിൽ വളരെ വിപുലമായി കൊണ്ടാടിയിരുന്നു. ലോകത്ത് ഇപ്പോഴും നബിദിനം വിവിധ രൂപത്തിൽ ആഘോഷിച്ചു വരുന്നു. കേരളത്തിൽ നബിദിനറാലികൾ നടക്കുന്നതുപോലെ വിവിധ രാഷ്ട്രങ്ങളിലും നടക്കുന്നുണ്ട്. കേളത്തിൽ മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ കലാ പരിപാടികളും നടന്നുവരുന്നു. അന്നദാനം, മൗലീദ് മജ്‌ലിസ്, പ്രവാചക പ്രകീർത്തനം എന്നിവ നടന്നുവരുന്നു[4]

അവലംബം[തിരുത്തുക]

കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നതാണ് https://www.facebook.com/groups/294180493967375/

"https://ml.wikipedia.org/w/index.php?title=നബിദിനം&oldid=2446268" എന്ന താളിൽനിന്നു ശേഖരിച്ചത്