സലാഹുദ്ദീൻ അയ്യൂബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലാഹുദ്ദീൻ അയ്യൂബി
സലാഹുദ്ദീൻ അയ്യൂബി
ഭരണകാലം 1174–1193
സ്ഥാനാരോഹണം 1174
പൂർണ്ണനാമം സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്
ജനനം 1137/1138
ഹിജ്റ: 532
ജന്മസ്ഥലം തിക്രിത്, ഇറാക്ക്
മരണം 1193
മരണസ്ഥലം ഡമസ്കസ്, സിറിയ
അടക്കം ചെയ്തത് ഉമയ്യാദ്‌ മോസ്ക്, ഡമസ്കസ്
മുൻ‌ഗാമി നൂറുദ്ദീൻ
പിൻ‌ഗാമി അൽ അസീസ്‌
രാജവംശം അയ്യുബി
പിതാവ് നജ്മുദ്ദീൻ അയ്യൂബ്

സിറിയയുടേയും ഈജിപ്റ്റിന്റെയും സുൽത്താനായിരുന്നു സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ് (അറബി:صلاح الدين يوسف ابن أيوب‎) അഥവാ സലാദിൻ. കുർദ് വംശജനായ അദ്ദേഹം ഇന്നത്തെ ഇറാക്കിലെ തിക്‌രീതിൽ ക്രിസ്തുവർഷം 1137—1138 ൽ ആണ് ജനിച്ചത്. ഇദ്ദേഹത്തെ മുസ്‌ലിംകളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു. അയ്യൂബി രാജവംശത്തിന്റെ സ്ഥാപകനായ അദ്ദേഹം 1174 മുതൽ 1193 വരെ ഭരണം നടത്തി. മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. മൂന്നാം കുരിശു യുദ്ധത്തിൽ മുസ്‌ലിം സൈന്യത്തെ നയിച്ചത് സലാഹുദ്ദീൻ ആയിരുന്നു. തന്റെ ഭരണത്തിന്റെ ഉന്നതിയിൽ സിറിയക്കും ഈജിപ്തിനും പുറമേ സൗദി അറേബ്യ, ഇറാക്ക്, യെമൻ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ഭാഗങ്ങളും അയ്യൂബി ഭരണത്തിൻ കീഴിൽ വരികയുണ്ടായി. പാരമ്പര്യ സുന്നികളിലെ അശ്അരി അഖീദക്കാരനായിരുന്ന സാലാഹുദ്ദീൻ സൂഫിസത്തിൽ താല്പര്യമുള്ള ആളായിരുന്നു, ഇക്കാരണം കൊണ്ട് തന്നെ സൂഫികളെ കൈ അയച്ചു സഹായിച്ചിരുന്നു, ഈജിപ്തിൽ സൂഫികൾക്കായി വലിയ പർണ്ണ ശാല പണിതു നൽകുകയും മീലാദ് ഷരീഫിനും, മൗലിദുകൾക്കും ധന സഹായം നല്കുകയും ചെയ്തിരുന്നു. നബി ദിനം പൊതു ജനവൽക്കരിച്ചതിൽ, സുൽത്താന്റെ സൈനാധിപൻ മുളഫ്ഫർ രാജാവ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്

1193 മാർച്ച്‌ നാലിന് ഡമസ്കസിൽ സലാഹുദ്ദീൻ അന്തരിച്ചു. ഡമസ്കസിൽ ഉമയ്യദ്‌ മോസ്കിൽ ആണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം. NB :ഈ കുറിപ്പ് അപൂർണ്ണമാണ്.

"https://ml.wikipedia.org/w/index.php?title=സലാഹുദ്ദീൻ_അയ്യൂബി&oldid=2371473" എന്ന താളിൽനിന്നു ശേഖരിച്ചത്