ബറേൽവി
Bareilly Sharif Dargah | |
---|---|
![]() | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Bareilly |
നിർദ്ദേശാങ്കം | 28°21′43″N 79°24′31″E / 28.361847°N 79.408572°ECoordinates: 28°21′43″N 79°24′31″E / 28.361847°N 79.408572°E |
മതഅംഗത്വം | Islam |
District | Bareilly district |
Province | Uttar Pradesh |
രാജ്യം | India ![]() |
Ecclesiastical or organizational status | Shrine |
Ownership | Government of Uttar Pradesh |
വെബ്സൈറ്റ് | aalahazrat |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Sunni-Al-Jamaat |
വാസ്തുവിദ്യാ തരം | Mosque, Sufi mausoleum |
വാസ്‌തുവിദ്യാ മാതൃക | Modern |
സ്ഥാപിത തീയതി | 1921 |
പൂർത്തിയാക്കിയ വർഷം | 1921 |
Specifications | |
Direction of façade | West |
മകുടം(കൾ) | 1 |
മിനാരം(കൾ) | 4 |
ആരാധനാലയങ്ങൾ | 1 |
ബറേൽവി (Urdu: بَریلوِی, Barēlwī, Urdu pronunciation: [bəreːlʋi]) പ്രസ്ഥാനം മുസ്ലിം അഹ്ലുസുന്ന (Urdu: اہل سنت وجماعت) വിഭാഗത്തിലെ ഹനഫി കർമ്മശാസ്ത്ര സരണി അനുവിധാനം ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണ്. ഉത്തരേന്ത്യയിലെ ബറേൽവി പ്രദേശം കേന്ദ്രീകരിച്ചു കൂട്ടായ്മ സ്ഥാപിക്കപ്പെട്ടതിനാലാണ് ഈ നാമം ഇവർക്ക് സിദ്ദിക്കുവാൻ കാരണമായത്. സൗദി പണ്ഡിതൻ മുഹമ്മദ് ഇബ്നു വഹാബിൽ ആകൃഷ്ട്ടരായ മുസ്ലിം പുരോഗമനാശയക്കാർ ഉത്തരേന്ത്യയിൽ രൂപം പൂണ്ടതോടെയാണ് അവർക്കെതിരിൽ അഹ്മദ് റസാഖാൻ എന്ന ഖാദിരിയ്യ സൂഫിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശിലെ ബറേൽവിയിൽ യാഥാസ്ഥിതിക വിഭാഗക്കാരുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നത് .[1] ദക്ഷിണേഷ്യയിൽ മാത്രമായി 20 കോടിയിലധികം അനുയായികൾ ഈ പ്രസ്ഥാനത്തിനുണ്ട്. [2]
ആശയാദർശം[തിരുത്തുക]
1904 ലാണ് ചിസ്തിയ, ഖാദിരിയ്യ, സുഹ്റവർദ്ദിയ്യ, നക്ഷബന്ദിയ്യ എന്നീ സരണികളിലെ സൂഫി യോഗികളുടെ കീഴിൽ ബറേൽവിയിൽ സ്ഥാപനവും തുടർന്ന് പാരമ്പര്യ പണ്ഡിത കൂട്ടായ്മയും രൂപപ്പെടുന്നത്. മാദുരി പാതയിലും ഹനഫി കർമ്മശാസ്ത്രത്തിലും അവഗാഹികളായ ഈ പണ്ഡിത സഭ സൂഫികൾ മതഭ്രഷ്ടരാണെന്ന മൗലിക വാദികളുടെ പ്രചാരണത്തെ ഖണ്ഡിച്ചു സൂഫികളും സൂഫി സരണികളും മതത്തിൻറെ അഭിവാജ്യ ഘടങ്ങളാണെന്നു പ്രഖ്യാപിച്ചു. ഇബ്നു വഹാബ്, ഇബ്നു തമ്മീയ തുടങ്ങിയ പണ്ഡിതരുടെ വീക്ഷണങ്ങൾ തള്ളിക്കളയേണ്ടവയാണെന്നു കരുതുന്ന ഈ വിഭാഗം അശ്ഹരി/ മാദുരി തുടങ്ങിയ പണ്ഡിതരുടെ വിശ്വാസ വീക്ഷണങ്ങളിലൊന്നും, ശാഫിഈ/ ഹനഫി/ഹമ്പലി/മാലിക്കി തുടങ്ങിയ പണ്ഡിതരുടെ കർമ്മ ശാസ്ത്രത്തിലേതെങ്കിലും ഒന്നും സ്വീകരിക്കുന്നവരാണ് യഥാർത്ഥ പാന്ഥാവിൽ ചലിക്കുന്ന വിശ്വാസികളെന്നു കരുതുന്നവരാണ്. പുണ്യാത്മാക്കളുടെ സ്മൃതിയിടങ്ങൾ സംരക്ഷിക്കുന്നതും അവരുടെ വാഴ്ത്തുപാട്ടുകൾ ആലാപനം ചെയ്യുന്നതും, ഓർമ്മ നാളുകൾ ആഘോഷിക്കുന്നതും നല്ലതാണെന്നും, പുരോഗമന മുസ്ലിം കൂട്ടായ്മകളുടെ വിമർശനങ്ങൾക്ക് പാത്രമായ മൗലീദ്, റാത്തീബ് ദിക്ർ ഹൽഖ എന്നീ സൂഫി ആചാരങ്ങൾ പുണ്യകരമാണെന്നും ഇവർ കരുതുന്നു.
ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ശക്തമായ കൂട്ടായ്മയാണ് ബറേൽവികൾ, പാകിസ്താനിലെ മൊത്തം ജനസംഖ്യയിൽ അറുപത് ശതമാനവും [3] ഇന്ത്യയിലെ ഉത്തരേന്ത്യൻ മുസ്ലിങ്ങളിൽ 80 ശതമാനവും ഇവരാണ്.[4] തുർക്കി, ബ്രിട്ടൻ, ന്യൂസിലാൻഡ്, അമേരിക്ക, ഹോളണ്ട്, സൗത്ത് ആഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലെ ഭൂരിപക്ഷ സൗത്ത് ഏഷ്യൻ മുസ്ലിം കുടിയേറ്റ സമൂഹങ്ങളുടെ മത മേധാവിത്യവും ഇവർക്കുണ്ട്. ബറേൽവി ഇന്ത്യൻ നേതൃത്വത്തെയാണ് മതവിധികൾക്കായി ഈ സമൂഹങ്ങൾ സമീപിക്കാറുള്ളത്.
കാലികം[തിരുത്തുക]
ശൈഖ് അഹ്മദ് റസാഖാൻ ബറേലി , ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി എന്നിവരുടെ പിൻഗാമിയായി മുഫ്തി ഇ ആസാം ഹിന്ദ് (grandmufti arabic : مفتي الديار الهندية) എന്ന നേതൃത്വ പദവിയിലേക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഖാദിൽ ഖുളാത്ത് മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാൻ ബറേലീ ശരീഫ് അങ്കണത്തിൽ വച്ച് തിരഞ്ഞെടുക്കുപ്പെട്ടു.[5][6]
അവലംബം[തിരുത്തുക]
- ↑ Robert L. Canfield (30 April 2002). Turko-Persia in Historical Perspective. Cambridge University Press. pp. 131–. ISBN 978-0-521-52291-5.
- ↑ "Barelvi - Oxford Reference". oxfordreference.com. ശേഖരിച്ചത് 2014-09-24.
- ↑ Curtis, Lisa; Mullick, Haider (4 May 2009). "Reviving Pakistan's Pluralist Traditions to Fight Extremism". The Heritage Foundation. Retrieved 2011-07-31.
- ↑ The radical sweep,UDAY MAHURKARSandeep Unnithan,indiatoday magazine August , 2008
- ↑ https://m.timesofindia.com/city/bareilly/mufti-asjad-raza-conferred-with-qadi-al-qudaat-title/articleshow/68677678.cms?utm_source=twitter.com&utm_medium=social&utm_campaign=TOIDesktop
- ↑ http://suprabhaatham.com/muhammed-asjad-rasa-khan-is-new-grand-mufti-spm-desheeyam/?fbclid=IwAR3K-d1I4KOAgxDSI4usG_1j88_PaUih1Yx4tqMeCXpXanD0Unj-Da34Nnw