ചിശ്തിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിശ്തിയ്യ . ഇസ്ലാമിക സൂഫിസത്തിലെ ഒരു ധാരയാണ് ചിശ്തിയ്യ ത്വരീഖത്ത്. (English:Chishtī Order പേർഷ്യൻ: چشتی chishtī; അറബിക്: ششتىshishtī). ചിശ്തി എന്ന വാക്ക് രൂപം കൊണ്ടത് അഫ്ഗാനിസ്ഥാനിലെ ഹീററ്റി( Herat)നടുത്തുള്ള ചിശ്ത് എന്ന എന്ന കൊച്ചു പട്ടണത്തിൽ നിന്നും രൂപം കൊണ്ടതിൻറെ പേരിലാണ്. എ.ഡി 930 ലാണ് ഈ ധാര രൂപം കൊള്ളുന്നത്. സ്നേഹം, സഹിഷ്ണുത, ആർജ്ജവം എന്നീ കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.[1]

ചിശ്ചി ത്വരീഖത്തി പ്രാരംഭ അനുയായികൾ അഫ്ഗാനിസ്ഥാനിലും തെക്കനേഷ്യയിലുമായിരുന്നു. ചിശ്തിയ്യ പ്രധാനപ്പെട്ട നാല് സൂഫിത്വരീഖത്തുക്കളിൽ ഒന്നാമത്തേതാണ്. ചിശ്തിയ്യ, ഖാദിരിയ്യ, സുഹ്റവർദിയ്യ, നഖ്ശബന്തിയ്യ എന്നിവയാണ് ആ നാല് ധാരകൾ. ഇവയെല്ലാം ഈ പ്രദേശത്ത് തന്നെയാണ് സ്ഥാപിക്കപ്പെട്ടത്.ഖാജാ Moinuddin Chishti യാണ് Lahore (Punjab), Ajmer (Rajasthan) പന്ത്രണ്ടാം നൂറ്റാണ്ടിൻറെ മധ്യത്തോടെ എന്നിവിടങ്ങളിൽ ഈ ത്വരീഖത്തിന് ബീജാവാപം നൽകിയത്. ഇന്ന് ഈ ത്വരീഖത്തിന് തന്നെ പല ശാഖകളും കാണാവുന്നതാണ്.12 ാം നൂറ്റാണ്ട് മുതൽ ദക്ഷിണേഷ്യയിലെ പ്രധാന സൂഫി ത്വരീഖത്തിലൊന്നാണ് ഇത്.[2]

അവലംബം[തിരുത്തുക]

  1. Ernst, Carl W. and Lawrence, Bruce B. (2002) Sufi Martyrs of Love: The Chishti Order in South Asia and Beyond Palgrave Macmillan, New Yorks 1234567 4039-6026-7
  2. Rozehnal, Robert.
"https://ml.wikipedia.org/w/index.php?title=ചിശ്തിയ്യ&oldid=2299808" എന്ന താളിൽനിന്ന് ശേഖരിച്ചത്