മൊഈനുദ്ദീൻ ചിശ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖ്വാജ മൊഈജുദ്ദീൻ ചിശ്തി
ഇന്ത്യയിലെ അജ്മെറിൽ മൊഈനുദ്ദീൻ ചിശ്തിയുടെ ദർഗ.
മതംഇസ്ലാം
മറ്റു പേരു(കൾ)ഹസ്രത് ഖ്വാജ ഗരീബ് നവാസ്
Personal
ജനനം1141
ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഖൊറാസാനിലോ ഇന്നത്തെ ഇറാനിനുള്ള ഇസ്ഫഹാനിലോ
മരണം1230
അജ്മെർ
Senior posting
Based inഅജ്മെർ, വടക്കേഇന്ത്യ
Titleغریب نواز ഗരീബ് നവാസ്، سُلطان الہند സുൽത്താൻ-ഉൽ-ഹിന്ദ് (ഇന്ത്യയുടെ ചക്രവർത്തി) ഷെയ്ക്ക്, ഖലീഫ
അധികാരത്തിലിരുന്ന കാലഘട്ടംLate 12th century and early 13th century
മുൻഗാമിഉസ്മാൻ ഹരൂണി
പിൻഗാമികുത്തബ്ബുദ്ദീൻ ബക്ത്യാർ കകി
Religious career
Postസൂഫി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി രീതിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായി കരുതപ്പെടുന്നയാളാണ് മൊഈനുദ്ദീൻ ചിശ്തി (ഉർദ്ദു/പേർഷ്യൻ: معین الدین چشتی) (പേർഷ്യൻ: چشتی - Čištī) (അറബിക്: ششتى‎ - ഷിശ്തി). 1141ൽ ജനിച്ച ഇദ്ദേഹം 1230ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ദർഗ അജ്മീറിലാണ്.

ചിശ്തി എന്നതു ദേശപ്പേരാണ്.

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി ചിശ്ത്തിയ്യ ത്വരീഖത്തിൻറെ ശൈഖാണ്. ചിശ്ത്തി എന്നത് ചിശ്ത്ത് എന്ന നാട്ടിലേക്ക് ചേർത്തിപ്പറയുന്നതാണ്. അവിടെയാണ് ചിശ്ത്തിയ്യ ത്വരീഖത്തിൻറെ ആചാര്യന്മാർ ജീവിച്ചിരുന്നത്. ഖാജ ജനിച്ചത് സിജിസ്താനിലാണ്. അതിലേക്ക് ചേർത്ത് സിജ്സി എന്നറിയപ്പെടുന്നു. ഇതു പക്ഷേ, പിൽക്കാലത്ത് സൻജരി എന്ന് തെറ്റി വായിക്കപ്പെടുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

ജനനവും വളർച്ചയും[തിരുത്തുക]

ഹിജറവർഷം 522 സജിസ്ഥാനിൽ ജനിച്ചു. പിതാവ് ശൈഖ് സയ്യിദ് ഗിയാസുദ്ദീൻ സൻജരിയുടെ ശിക്ഷണത്തിൽ വളർന്നു. പിതാവ് വളരെ ഗുണവാനും പര സഹായിയും പരിശ്രമിയും ആയിരുന്നു. ഒരിക്കൽ അദ്ദേഹം ദൈവമാർഗ്ഗത്തിൽ തൻറെ വീട്ടുപകരണങ്ങൾ മുഴുവനും ദാനം ചെയ്യുകയുണ്ടായി. ഖാജക്ക് 11 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു.അനന്തരവകാശം ആയി ഒരു തോട്ടത്തിലെ ഭാഗം ഖാജക്ക് ലഭിച്ചു. ഒരിക്കൽ ഖാജ തോട്ടം നനച്ചു കൊണ്ടിരിക്കുമ്പോൾ ഇബ്രാഹിം എന്ന പേരായ ഒരു മജ്ദൂബ്‌ അവിടേക്ക് വന്നു അദ്ദേഹത്തെ കണ്ടമാത്രയിൽ ഖാജ തോട്ടത്തിലെ കവാടത്തിലേക്ക് ഓടിച്ചെന്ന് കൈ പിടിച്ചു ചുംബിക്കുകയും അദ്ദേഹത്തെ തോട്ടത്തിലേക്ക് ആനയിച്ച് ധാരാളം പഴങ്ങൾ അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഖാജയുടെ സമീപനത്തിൽ സന്തുഷ്ടനായ ഷെയ്ക്ക് തൻറെ ഭാണ്ഡം തുറന്നു ഒരു പഴം നൽകി അനുഗ്രഹിച്ചു. ആ പഴം തിന്നതിനുശേഷം ഖാജ യുടെ ആത്മാവ് വിശുദ്ധ മാവുകയും മനം പ്രകാശപൂരിതമാകുകയും ചെയ്തു. പിൽക്കാലത്ത് ആത്മീയതയുടെ ആൾരൂപമായി മാറാനും അനേകമാളുകളെ വിശുദ്ധ തീരത്തേക്ക് നടത്താനും കഴിഞ്ഞ മഹാവിപ്ലത്തിന്റെ നിമിത്തം ആയിരുന്നു ആ സംഭവം. തുടർന്ന് തൻറെ മുഴുവൻ സമ്പാദ്യവും ദാനം ചെയ്തു ഷെയ്ക്ക് നിസാമുദ്ദീനിൽ നിന്ന് കുറഞ്ഞ കാലത്തിനുള്ളിൽ ഖുർആൻ മനഃപാഠമാക്കുകയും ദീനി വിജ്ഞാനങ്ങൾ പഠിക്കുകയും ചെയ്തു. പിന്നീട് ഇറാക്കിൽ കാജ ഉസ്മാൻ ഹാറൂനിയെ സമീപിച്ച ഖാജാ നീണ്ട ഇരുപത് വർഷക്കാലം അദ്ദേഹത്തിൻറെ സേവകനായി താമസിച്ചു വിജ്ഞാനം കരസ്ഥമാക്കി. ഉസ്മാൻ ഹാറൂനിയിൽ ലക്ഷണമൊത്ത ഗുരുവിനെ ദർശിച്ച ഖാജാ അദ്ദേഹത്തെ ആത്മീയ ശൈഖായി സ്വീകരിക്കുകയും പതിവ് അനുസരിച്ചുള്ള സ്ഥാന വസ്ത്രം (ഖിർഖ:) സ്വീകരിക്കുകയും വിശ്വവിഖ്യാതമായ ചിശ്തി മാർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തു. ഹിറാത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിശ്ത്. അവിടെയാണ് ഖാജയുടെ മഹത് ഗുരുക്കൾ വസിച്ചിരുന്നത്. അതിലേക്ക് ചേർത്ത് ആണ് ചിശ്തി എന്ന പ്രയോഗം വന്നത്. സിബ്‌ഖാനിൽ ഷെയ്ക്ക് നജ്മുദ്ദീൻ കുബ്‌റ എന്നിവരുടെ അടുത്ത് രണ്ടു മാസം താമസിച്ചശേഷം നൂഹ് നബിയുടെ കപ്പൽ നങ്കൂരമിട്ട ജൂദി പർവ്വതത്തിൽ ചെന്നു ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനിയെ ചെന്നുകണ്ടു. അദ്ദേഹത്തോടൊപ്പം ജീലാനിൽ പ്രവേശിക്കുകയും ആത്മജ്ഞാനം സ്വീകരിച്ച് അഞ്ച് മാസവും ഏഴു ദിവസവും താമസിക്കുകയും ചെയ്തു. തുടർന്നു ബഗ്ദാദിലേക്ക് യാത്രതിരിച്ച ഖാജാ അവിടെവച്ച് ശൈഖ് ളിയാഉദ്ദീൻ , ഷെയ്ക്ക് ശിഹാബുദ്ദീൻ സുഹ്റവർദി എന്നിവരുമായി ബന്ധപ്പെട്ടു. പിന്നീട് ഔഹദുദ്ധീൻ കിർമാനിയിൽ നിന്നും ത്വരീഖത്തും സ്ഥാന വസ്ത്രവും സ്വീകരിക്കുകയും ഹമദാനിൽ ചെന്ന് ശൈഖ് യൂസുഫുൽ ഹമദാനി അവർകളുടെ അടുത്ത താമസിക്കുകയും ചെയ്തു. പിന്നീടത് തബ്‌രീസിൽ ചെന്ന് ശൈഖ് അബൂ സഈദ് തബ്‌രീസിയുമായി ബന്ധപ്പെട്ടു. പിന്നീട് ഇസ്ഫഹാനിൽ ചെന്ന് ഷെയ്ക്ക് മുഹമ്മദ് ഇസ്ഫഹാനിയുമായി പരിചയപ്പെട്ടു. പിന്നീട് മഹ്മൻതയിൽ ചെന്ന് ശൈഖ് അബൂ സഈദ് അൽ മഹ്മൻദി മായി പരിചയപ്പെട്ടു തുടർന്ന് ഇസ്തിബാദിൽ എത്തി ഷെയ്ക്ക് നസീറുദ്ധീൻ ഇസ്തിബാദിയുമായി പരിചയപ്പെട്ടു. പിന്നീട് ഗസനീൻ എന്ന സ്ഥലത്തെത്തി ഷംസുൽ ആരിഫീൻ ഷെയ്ഖ് അബ്ദുൽ വാഹിദ് ഗസ്നവി യുമായി പരിചയപ്പെട്ടു. മുകളിൽ വിവരിച്ച വരും അല്ലാത്തവരുമായ ആത്മീയരംഗത്തെ പ്രോജ്ജ്വല താരങ്ങളുമായി ആത്മീയ ബന്ധം സ്ഥാപിക്കുകയും അവരിൽ നിന്നെല്ലാം ധാരാളം ആത്മീയ ഗുണങ്ങൾ കാജക്ക് ലഭിക്കുകയും ചെയ്തു . അങ്ങനെ ലോകം ആദരിക്കുന്ന ഒരു മഹാനായ വ്യക്തിയായി ഖാജാ വളർന്നുവന്നു.[1]

പിതൃപരമ്പര[തിരുത്തുക]

 1. സയ്യിദ് ഗിയാസുദ്ദീൻ (റ)
 2. സയ്യിദ് കമാലുദ്ദീൻ (റ)
 3. സയ്യിദ് അഹമ്മദ് ഹുസൈൻ(റ)
 4. സയ്യിദ് താഹിർ (റ)
 5. സയ്യിദ് അബ്ദുൽ അസിസ് (റ)
 6. സയ്യിദ് ഇബ്രാഹീം (റ)
 7. സയ്യിദ് അലി രിള (റ)
 8. സയ്യിദ് മൂസൽ കാളിം(റ)
 9. സയ്യിദ് ജഅ്ഫർ സാദിഖ് (റ)
 10. സയ്യിദ് മുഹമ്മദ് ബാക്കിർ (റ)
 11. സയ്യിദ് സൈനുൽ ആബിദീൻ(റ)
 12. സയ്യിദ് ഹുസൈൻ (റ)
 13. സയ്യിദ് അലി ബിന് അബീത്വാലിബ് (റ).[2]

ഗുരു പരമ്പര[തിരുത്തുക]

 1. ശൈഖ് ഉസ്മാൻ ഹാറൂനി (റ)
 2. ശൈഖ് ഹാജി ശരീഫ് സന്ദനി (റ)
 3. ശൈഖ് മൗദൂദ് ചിശ്തി (റ)
 4. ശൈഖ് യൂസുഫ് ചിശ്തി (റ)
 5. ശൈഖ് മുഹമ്മദ് ചിശ്തി (റ)
 6. ശൈഖ് അബൂ അഹ്മദ് ചിശ്തി (റ)
 7. ശൈഖ് അബൂ ഇസ്ഹാഖ് ചിശ്തി (റ)
 8. ശൈഖ് മംഷാദ് അലവി ദയനവരി (റ)
 9. ശൈഖ് അബൂൻഹുബൈറ ബിസ്വിരി (റ)
 10. ശൈഖ് ഹുദൈഫ മർഅശി (റ)
 11. ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ)
 12. ശൈഖ് ഫുളൈൽ ഇബ്‌നുഇയാള് (റ)
 13. ശൈഖ് അബു അബ്ദുൽ വാഹിദ് ബിനു സൈദ് (റ)
 14. ശൈഖ് ഹസൻ ബസ്വരി (റ)
 15. അലിയ്യുബ്നു അബീത്വാലിബ് (റ)
 16. സയ്യിദുനാ മുഹമ്മദ് റസൂലുള്ള (സ)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Media related to Moinuddin Chishti at Wikimedia Commons

 1. ഇസ്‌ലാമിക വിശ്വാസ കോശം വാള്യം 2 പേജ് 123
 2. ഇസ്‌ലാമിക വിശ്വാസ കോശം വാള്യം 2 പേജ് 124
"https://ml.wikipedia.org/w/index.php?title=മൊഈനുദ്ദീൻ_ചിശ്തി&oldid=3086836" എന്ന താളിൽനിന്ന് ശേഖരിച്ചത്