സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.എം. അബുബക്കർ മടവൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി. എം. മടവൂർ എന്ന് അറിയപ്പെടുന്ന സി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ കേരള സൂഫികളിലെ പ്രമുഖനാണ്.

ഹിജ്റ 1348 (1928) റബ്ബിഉൽ അവ്വൽ 12 നു സൂഫി വര്യനായ കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ - ആയിഷ ദമ്പതികളുടെ മൂന്നാമത്തെ മകനായി കോഴിക്കോട് ജില്ലയിലെ മടവൂരിലെ കളപ്പിലാവിൽ തറവാട്ടിൽ ആയിരുന്നു ജനനം.പിന്നീട് ചിറ്റടി മീത്തലിലേക്ക് താമസം മാറുകയായിരുന്നു. ചിറ്റടി മീത്തൽ വീട്ടുപേര് ലോപിച്ചാണ് സി എം ആയി മാറിയത്. പ്രാഥമിക വിദ്യാഭ്യാസം യു പി സ്‌കൂളിൽ ഒതുങ്ങി.

വിയോഗം[തിരുത്തുക]

വയനാട്ടിൽ നിന്നും അബൂബക്കർ മുസ്ലിയാർ കോഴിക്കോട് തന്നെ തിരിച്ചെത്തി, തിരിച്ചെത്തിയ ഇദ്ദേഹം സൂഫികളുടെ ഉന്മാദ അവസ്ഥയായ ഫനായിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു.ഇടിയങ്ങര പള്ളിക്കു സമീപം താമസം ആരംഭിച്ചു. അവിടെ വെച്ച് (1411 ശവ്വാൽ 4)1991 ഏപ്രിൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച മരണപ്പെട്ടു. ജന്മ ഗ്രാമമായ മടവൂർ പള്ളിയിൽ പിതാവിന്റെയരികിൽ തന്നെ മറവ് ചെയ്തു. .

അവലംബങ്ങൾ[തിരുത്തുക]