ബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ
ദൃശ്യരൂപം
തരം | ഇസ്ലാമിക സർവ്വകലാശാല |
---|---|
സ്ഥാപിതം | 1857 |
സ്ഥലം | വെല്ലൂർ, തമിഴ്‌നാട്, India 12°55′11″N 79°08′08″E / 12.9196709°N 79.135623°E |
കായിക വിളിപ്പേര് | ബാഖിയാത്ത് |
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഇസ്ലാമിക മതപഠന കേന്ദ്രമാണ് ബാഖിയാത്തു സ്വാലിഹാത്ത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1857-ഇൽ ആണ് ഈ കലാലയം സ്ഥാപിതമായത്. കേരളത്തിൽ നിന്ന് ഉപരിപഠനത്തിനു വേണ്ടി മതവിദ്യാർത്ഥികൾ മുൻകാലത്ത് ആശ്രയിച്ചിരുന്നത് ഈ സ്ഥാപനത്തെയായിരുന്നു. ഉത്തരേന്ത്യയിലെ ദയൂബന്തിലുള്ള ദാറുൽ ഉലൂം ആരംഭിക്കുന്ന കാലയളവിൽ തന്ന ദക്ഷിണേന്ത്യയിൽ ബാഖിയാത്തും പ്രവർത്തനം തുടങ്ങിയിരുന്നു. ഇവിടെ നിന്ന് മതപഠനത്തിൽ ബിരുദം നേടിയവർ ബാഖവി എന്ന് അറിയപ്പെടുന്നു.[1] [2]
ബാഖിയാത്തുസ്സ്വാലിഹാത്ത് എന്നാൽ എന്നെന്നും ശേഷിക്കുന്ന നന്മകൾ എന്നാണ് അർത്ഥം. പ്രത്യേകമായ ഒരു ഉൾവിളിയിൽ നിന്നാണ് സ്ഥാപകൻ ഈ പേര് തിരഞ്ഞെടുത്തത്[അവലംബം ആവശ്യമാണ്].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-08-22.
- ↑ https://en.wikipedia.org/wiki/Madrasa_Al-Baqiyat_As-Salihat