മടവൂർ
മടവൂർ Madavoor | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
Government | |
• ഭരണസമിതി | പഞ്ചായത്ത് |
ജനസംഖ്യ | |
• ആകെ | 28,672 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 673585,673571 |
Telephone code | 0495 |
വാഹന റെജിസ്ട്രേഷൻ | KL-57 |
കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമമാണ് മടവൂർ. ജില്ലാ ആസ്ഥാനത്തു നിന്ന് 20 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മടവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.മടവൂർ പഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്
ചരിത്രം[തിരുത്തുക]
നമ്പൂതിരി, നായർ, നമ്പീശൻ എന്നീ സമുദായക്കാരുടെ മഠങ്ങൾ ഒരുപാട് ഉണ്ടായിരുന്ന സ്ഥലം ആയതിനാൽ ആണ് ഈ "മഠങ്ങളുള്ള ഊര്" എന്ന പേര് വന്നത്.[അവലംബം ആവശ്യമാണ്] ശേഷം പേര് ലോപിച്ച് മടവൂർ എന്നായി മാറി. സാമൂതിരി രാജവിന്റെ കീഴിലായിരുന്ന ഈ പ്രദേശം അന്ന് കോഴിക്കോട് ആയിരുന്നു തലസ്ഥാനം. പിന്നീട്, ടിപ്പു സുൽത്താൻ കീഴടക്കി. ടിപ്പുവിന്റെ കാലശേഷം ജന്മിമാരുടെ അധീനതയിൽ ആയിരുന്നു ഇവിടം.
ഭൂപ്രകൃതി[തിരുത്തുക]
മടവൂർ കുന്നുകളും മലകളും കൊണ്ട് അനുഗൃഹീതമായ പ്രദേശം ആണ്. ഗ്രാമത്തിന്റെ തെക്ക് അതിർത്തി പൂനൂർ പുഴയിൽ ആണ്. ഒപ്പം പൈമ്പാലശ്ശേരി തോട്, പാലത്ത് തോട് എന്നിവയും ഈ ഗ്രമത്തിലൂടെ കടന്നു പോകുന്നു.
ആരാധനാലയങ്ങൾ[തിരുത്തുക]
സി. എം. മഖാം[തിരുത്തുക]
ഈ ഗ്രാമത്തിലെ പ്രധാന ആരാധനാ മുസ്ലിം ആരാധനാകേന്ദ്രം മടവൂർ സി. എം. മഖാം ആണ്.[1]. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സി.എം. വലിയുള്ളാഹി മഖാം. സി. എം. വലിയുള്ളാഹി അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ എല്ലാവർഷവും ഉറൂസ് (ആണ്ടു നേർച്ച) നടക്കാറുണ്ട്.[2]. കേരളത്തിന്റെ പുറമെ നിന്നും അകത്ത് നിന്നും ലക്ഷങ്ങളാണ് പ്രതിവർഷം ഇവിടെ സന്ദർശിക്കുന്നത്.
സുദർശന ക്ഷേത്രം[തിരുത്തുക]
കേരളത്തിലെ പ്രശസ്തമായ സുദർശന ക്ഷേത്രം ആണ്. എരവന്നൂർ സ്ഥിതിചെയ്യുന്നത്.
മടവൂർ ശങ്കരൻ കുന്നത്ത് ശിവക്ഷേത്രം[തിരുത്തുക]
പൈമ്പാലശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം[3][തിരുത്തുക]
വിദ്യഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
മടവൂരിന് അടുത്തുള്ള പ്രധാനപ്പെട്ട വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്[തിരുത്തുക]
ഇന്ത്യയിലെ പ്രധാനപ്പെട്ട മാനേജ്മെന്റ് സ്കൂളുകളിൽ ഒന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട്[തിരുത്തുക]
ഇന്ത്യയിലെ ഒരു ഉന്നത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അഥവാ എൻ.ഐ.ടി. കാലിക്കറ്റ്. കോഴിക്കോട് നഗരത്തിൽ നിന്നു 22 കിലോമീറ്റർ വടക്കു കിഴക്ക് മാറി കട്ടാങ്ങൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഭാരത സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന നയത്തെത്തുടർന്നാണ് പ്രവർത്തനമാരംഭിച്ചത്.
സി.ഡബ്ല്യു.ആർ.ഡി.എം[തിരുത്തുക]
സെന്റർ ഫോർ വാട്ടർ റിസോർസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്നാണ് പൂർണ്ണമായ പേര്. വെള്ളത്തെ കുറിച്ച് പഠിക്കുന്ന സ്ഥാപനം ആണിത്.
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്[തിരുത്തുക]
ഗണിതത്തിൽ ഗവേഷണം ചെയ്യുന്ന സ്ഥാപനം ആണ് ഇത്.
ഐ.ഐ.എസ്.ആർ[തിരുത്തുക]
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്. സുഗന്ധവിളകളെ കുറിച്ച് ഗവേഷണം ചെയ്യുന്ന സ്ഥലം.
സി. എം. സെന്റർ[തിരുത്തുക]
കണക്കുകൾ[തിരുത്തുക]
ജനസംഖ്യ[തിരുത്തുക]
2011-ലെ സെൻസസ് അനുസരിച്ച് ഈ ഗ്രാമത്തിൽ 6598 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെ ഉള്ള 28672 പേരിൽ 13747 പേർ പുരുഷന്മാരും 14925 പേർ സ്ത്രീകളും ആണ്.ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 3481 ആണ്. ഇത് ആകെ ജനസംഖ്യയുടെ 12.14 ശതമാനത്തോളം വരും. 1000 പുരുഷൻമാർക്ക് 1086 സ്ത്രീകൾ എന്നതാണ് ഇവിടുത്തെ സ്ത്രീ-പുരുഷ അനുപാതം. സംസ്ഥാനത്തെ മൊത്തം സ്ത്രീ-പുരുഷാനുപാത നിരക്കിനെക്കാൾ (1084) വളരെ കൂടുതലാണിത്. പക്ഷെ കുട്ടികളുടെ അനുപാതം പരിശോധിച്ചാൽ ഇത് 939 ആണ്. അതായത് സംസ്ഥാന ശരാശരിയെക്കാൾ(964) വളരെക്കുറവാണ് എന്ന് കാണാം.
സാക്ഷരത[തിരുത്തുക]
2011-ലെ കണക്കുകൾ പ്രകാരം മടവൂർ പഞ്ചായത്തിലെ സാക്ഷരത 95.99 % ആണ്. കേരളത്തിലെ ശരാശരിയെക്കാൾ (94.00 %) വളരെ കൂടുതൽ ആണ്. പുരുഷന്മാർക്കാണ് സ്ത്രീകളെക്കാൾ സാക്ഷരത. പുരുഷൻ-98.19 %, സ്ത്രീ-94.00 %.[5]
അടുത്തുള്ള സ്ഥലങ്ങൾ[തിരുത്തുക]
- നരിക്കുനി-2 കിലോമീറ്റർ
- കൊടുവള്ളി-3 കിലോമീറ്റർ
- കുന്ദമംഗലം-6.5 കിലോമീറ്റർ
അടുത്തുള്ള പട്ടണങ്ങൾ[തിരുത്തുക]
- താമരശ്ശേരി-13 കിലോമീറ്റർ
- മുക്കം-16.5 കിലോമീറ്റർ
- ബാലുശ്ശേരി-14.3 കിലോമീറ്റർ
അടുത്തുള്ള നഗരങ്ങൾ[തിരുത്തുക]
- കോഴിക്കോട്-20 കിലോമീറ്റർ
ഗതാഗതം[തിരുത്തുക]
റോഡ് മാർഗ്ഗം[തിരുത്തുക]
NH 212 വഴി വന്ന് പടനിലത്ത് നിന്ന് കാപ്പട് തുഷാരഗിരി വിനോദസഞ്ചാര ഇടനാഴിയിലേക്ക് കയറി 2.5 കിലോമീറ്റർ
ബസ് മാർഗ്ഗം[തിരുത്തുക]
കോഴിക്കോട്-നരിക്കുനി റൂട്ടിൽ രാവിലെ 5 മുതൽ രാത്രി 9.45 വരെ തുടർച്ചയായി ബസ് സർവ്വീസ് ഉണ്ട്. കോഴിക്കോട് സി.എം മഖാം റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകൾ ലഭ്യമാണ്. കൊടുവള്ളി സി.എം മഖാം റൂട്ടിൽ ബസ് സർവീസുകൾ ലഭ്യമാണ് കൊയിലാണ്ടി നരിക്കുനി റൂട്ടിൽ ബസ് സർവീസുകൾ ലഭ്യമാണ്.
ട്രയിൻ മാർഗ്ഗം[തിരുത്തുക]
ട്രയിൻ മാർഗ്ഗം വരുന്നവർക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലോ(22 കിലോമീറ്റർ) കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലോ ഇറങ്ങി ബസ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്.
വിമാനമാർഗ്ഗം[തിരുത്തുക]
കോഴിക്കോട് വിമാനത്താവളത്തിലേക്ക് 35 കിലോമീറ്ററാണ് ദൂരം.
അവലംബം[തിരുത്തുക]
- ↑ http://www.kasargodvartha.com/2012/07/cm-madavoor-makham-uroos-convention-on.htmɭ
- ↑ | മനോരമ ഓൺലൈൻ- ശേഖരിച്ചത് 2015 സപ്തം 14[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മടവൂർ". മൂലതാളിൽ നിന്നും 2016-03-31-ന് ആർക്കൈവ് ചെയ്തത്.
- ↑ "സി.എം. സെന്റർ മടവൂർ".
- ↑ http://www.census2011.co.in/data/village/627417-madavoor-kerala.html