Jump to content

വിക്കിപീഡിയ:ശ്രദ്ധേയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Notability എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം: ഒരു തർക്കവിഷയം ശ്രദ്ധേയമാണെന്ന് കണക്കാക്കുവാൻ വിഷയത്തിൽ നിന്നും സ്വതന്ത്രവും, വിശ്വസനീയവുമായ ഒരു ദ്വിതീയ സ്രോതസ്സിൽ നിന്നുള്ള അർത്ഥവത്തായ അംഗീകാരം ആവശ്യമാണ്.
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ

ശ്രദ്ധേയത എന്ന വിക്കിപീഡിയ നയം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ലേഖനത്തെ ഈ വിജ്ഞാനകോശത്തിന്റെ ഭാഗമാക്കാനുള്ള ഒരളവുകോലാണ്‌. ഒരു ലേഖനത്തിനുള്ള വിഷയത്തിന്റെ 'ശ്രദ്ധേയത' അതിന്റെ പ്രാധാന്യം (importance), പ്രശസ്തി (fame), ജനസമ്മതി (popularity) എന്നീ ഘടകങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണ്‌. താഴെ പറയുന്ന മാർഗ്ഗരേഖകൾ പാലിക്കുന്നതോ വലതു വശത്തുള്ള പട്ടികയിൽ കാണുന്ന പ്രത്യേക വിഭാഗങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായതോ ആയ വിഷയങ്ങൾ 'ശ്രദ്ധേയമാണെന്ന്' കരുതാവുന്നതാണ്‌

ഈ മാർഗ്ഗരേഖകൾ ലേഖനം തുടങ്ങുന്നതിനായുള്ള വിഷയത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. അല്ലാതെ ലേഖനത്തിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന്‌ ഈ മാർഗ്ഗരേഖ ശ്രമിക്കുന്നില്ല.

പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ

[തിരുത്തുക]

വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം.[1]

  • "കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല. [2]
  • "വിശ്വസനീയം" എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് സ്രോതസ്സുകൾക്ക് പരിശോധനായോഗ്യത നൽകാനുതകുന്ന എഡിറ്റോറിയ‌ൽ സത്യനിഷ്ഠ ഉണ്ടാകണമെന്നാണ്. സ്രോതസ്സുകൾ വിശ്വസനീയമായ സ്രോതസ്സുകൾക്കുള്ള മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നുണ്ടാവണം. ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ്. വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്ന ദ്വിതീയ സ്രോതസ്സുകൾ ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കാനുള്ള നല്ല മാർഗ്ഗമാണ്.
  • "സ്രോതസ്സുകൾ":[3] ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്. ദ്വിതീയ സ്രോതസ്സുകളാണ് ശ്രദ്ധേയത നിർണയിക്കാനാവശ്യമായ ഏറ്റവും വസ്തുനിഷ്ടമായ തെളിവുകൾ നൽകുന്നത്. സ്രോതസ്സുകളിൽ എന്തുമാത്രം ആഴത്തിലാണ് വിഷയത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത് എന്നതും സ്രോതസ്സുകളുടെ ഗുണനിലവാരവുമനുസരിച്ച് ഉപയോഗിക്കേണ്ട സ്രോതസ്സുകളുടെ എണ്ണവും തരവും മാറിയെന്നിരിക്കാം. സാധാരണഗതിയിൽ ഒന്നിലധികം സ്രോതസ്സുകൾ സ്വീകരിക്കപ്പെടാറുണ്ട്.[4] സ്രോതസ്സുകൾ ഓൺലൈനിൽ ലഭ്യമാകണമെന്ന് നിർബന്ധമില്ല, മാത്രമല്ല അവ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം എന്ന് നിർബന്ധമില്ല. ഒരു എഴുത്തുകാരനോ ഓർഗനൈസേഷനോ പുറത്തിറക്കുന്ന ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ ശ്രദ്ധേയത നിർണയിക്കാൻ ഒറ്റ സ്രോതസ്സായാണ് പരിഗണിക്കുന്നത്.
  • "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക": ഈ തത്വമനുസരിച്ച് പ്രതിപാദ്യവിഷയവുമായോ അതിന്റെ സൃഷ്ടാവുമായോ ബന്ധമുള്ള സ്രോതസ്സുകൾ ശ്രദ്ധേയത നിർണയിക്കുന്നതിനായി പരിഗണിക്കാവുന്നതല്ല. ഉദാഹരണത്തിന് സ്വയം-പ്രചാരണം, പരസ്യം, പ്രതിപാദ്യവിഷയമായ വ്യക്തി സ്വയം പ്രസിദ്ധീകരിച്ച വിവരങ്ങൾ, പ്രതിപാദ്യവിഷയമായ വ്യക്തിയുടെ സ്വന്തം വെബ്സൈറ്റ്, ആത്മകഥകൾ, പത്രക്കുറിപ്പുകൾ എന്നിവ സ്വതന്ത്രമാണെന്ന് കണക്കാക്കപ്പെടുന്നില്ല.[5]
  • "അനുമാനിക്കാം": എന്നതിനർത്ഥം വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാം എന്ന് മാത്രമാണ്. ഇത് ഈ വിഷയം ഉൾപ്പെടുത്തത്തക്കതാണ് എന്ന് ഉറപ്പുനൽകുന്നില്ല. പ്രതിപാദ്യവിഷയം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒറ്റയ്ക്കുനിൽക്കാവുന്ന ഒരു ലേഖനമുണ്ടാകേണ്ടതില്ല എന്ന തീരുമാനം ഉപയോക്താക്കൾക്ക് അഭിപ്രായ സമന്വയത്തിലൂടെ എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഇത്തരം ഒരു ലേഖനം വിക്കിപീഡിയ എന്തൊക്കെയല്ല എന്ന തത്ത്വം ലംഘിക്കുന്നുണ്ടാവാം. വിക്കിപീഡിയ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാവാം സാധാരണഗതിയിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിക്കുന്ന ഒരു താളിന്റെ പ്രശ്നം.[6]

മുകളിലെ മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് അഭിപ്രായസമന്വയം രൂപീകരിക്കാൻ സാധിച്ച ഒരു വിഷയം സാധാരണഗതിയിൽ ശ്രദ്ധേയമാണെങ്കിലും അത് വിക്കിപീഡിയയിൽ ഒറ്റയ്ക്കുനിൽക്കാവുന്ന ലേഖനമുണ്ടാകാനുള്ള ഒരു പടവു മാത്രമാണ്. പരിശോധനായോഗ്യമായ ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകൾ ഉപോൽബലകമായി ലഭ്യമല്ലാത്ത ഉള്ളടക്കം മറ്റൊരു താളിനോട് കൂട്ടിച്ചേർക്കുന്നതാവും ഉചിതം.

ശ്രദ്ധേയത തെളിയിക്കുന്നതിന് വസ്തുനിഷ്ഠമായ തെളിവുകൾ ആവശ്യമാണ്

[തിരുത്തുക]

ശ്രദ്ധേയതാമാനദണ്ഡങ്ങളുടെ പ്രധാന വിഷയം പരിശോധനായോഗ്യമായതും വസ്തുനിഷ്ഠമായതുമായ തെളിവുകൾ ശ്രദ്ധേയത സംബന്ധിച്ച അവകാശവാദത്തെ പിന്തുണയ്ക്കാൻ ആവശ്യമാണെന്നതാണ്. വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇത്തരം വസ്തുനിഷ്ഠമായ തെളിവുണ്ട് എന്ന് കരുതേണ്ടതാണ്. വിദഗ്ദ്ധപരിശോധനയ്ക്കുശേഷം പ്രസിദ്ധീകരിക്കപ്പെടുക, വിഷയമനുസരിച്ചുള്ള ശ്രദ്ധേയതാമാനദണ്ഡങ്ങളിൽ എടുത്തുപറഞ്ഞിട്ടുള്ള വ്യവസ്ഥകൾ പാലിക്കുക എന്നിവയും ശ്രദ്ധേയതയുണ്ട് എന്ന് തീരുമാനിക്കാവുന്ന കാരണമാണ്. ഒരു ലേഖനത്തിൽ സൈറ്റേഷനുകൾ ഇല്ല എന്നത് (ഇത് സ്രോതസ്സുകൾ ഇല്ലാതിരിക്കുന്നതിൽ നിന്ന് വ്യത്യസതമാണ്) വിഷയം ശ്രദ്ധേയമല്ല എന്ന് സൂചിപ്പിക്കുന്നില്ല.

ഒരു വിഷയം നിലവിലുണ്ട് എന്നതുകൊണ്ടുമാത്രം അത് സ്വയമേവ ശ്രദ്ധേയത ആർജ്ജിക്കുന്നില്ല: സ്വതന്ത്രസ്രോതസ്സുകളിൽ കാര്യമായ പരാമർശവും തിരിച്ചറിവും ലഭിച്ചിട്ടുണ്ട് എന്നതും ഇത് വെറും ഹ്രസ്വകാലതാല്പര്യമല്ല എന്നതും, സ്രോതസ്സുകളിലെ പരാമർശങ്ങൾ പരസ്യപ്രചാരണങ്ങൾ മൂലം ലഭിച്ചതല്ല എന്നതും, മറ്റെന്തെങ്കിലും കാരണം കൊണ്ട് ഇത് വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതല്ല എന്നുണ്ടോ എന്നതും പരിഗണിക്കേണ്ടതുണ്ട്. പൊതുസ്വീകാര്യതയുള്ള വിദഗ്ദ്ധപരിശോധന നടത്തപ്പെടുന്ന പ്രസിദ്ധീകരണങ്ങൾ, വിശ്വസനീയവും ആധികാരികവുമായ ഗ്രന്ഥങ്ങൾ, സുപ്രതിഷ്ഠിതമായ മാദ്ധ്യമ സ്രോതസ്സുകൾ, മറ്റു വിശ്വസനീയമായ സ്രോതസ്സുകൾ എന്നിവ തെളിവായി സ്വീകരിക്കാവുന്നതാണ്.

ശ്രദ്ധേയത പരിശോധിക്കുന്ന ഉപയോക്താക്കൾ ഒരു ലേഖനത്തിൽ എടുത്തുപറഞ്ഞിട്ടുള്ളവ മാത്രമല്ല, ലേഖനത്തിൽ ഇപ്പോൾ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും ശ്രദ്ധേയത നൽകാവുന്നതുമായ സ്രോതസ്സുകളും പരിഗണിക്കണം. അനുയോജ്യമായ സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസ്സുകൾ നിലവിലുണ്ടെങ്കിൽ ലേഖനത്തിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം. ഇവ ലേഖനത്തിൽ സൈറ്റ് ചെയ്യപ്പെടണമെന്ന് നിർബന്ധമില്ല. വിക്കിപീഡിയയിലെ ലേഖനങ്ങൾ അവസാന കരടല്ല. ഒരു ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞാൽ അവ്യക്തമായ സ്രോതസ്സുകൾ നിലവിലുണ്ട് എന്ന് വെറുതേ പറയുന്നതുകൊണ്ട് കാര്യമില്ല; പ്രത്യേകിച്ചും ശരിയായ സ്രോതസ്സ് കുറച്ചുനാൾ കാത്തിരുന്നിട്ടും ലേഖനത്തിലെത്തുന്നില്ലെങ്കിൽ. ഒരു ലേഖനത്തെപ്പറ്റി കാര്യമായ പ്രസ്താവനകൾ ചില സ്രോതസ്സുകളിൽ കണ്ടെത്താൻ സാദ്ധ്യതയുണ്ടെങ്കിൽ ശ്രദ്ധേയതയില്ല എന്ന കാരണത്താൽ നീക്കം ചെയ്യുന്നത് അനുചിതമാണ്.

ശ്രദ്ധേയതാമാനദണ്ഡം പാലിക്കാത്ത ലേഖനങ്ങൾ

[തിരുത്തുക]

ഒരു ലേഖനം ഉൾപ്പെടുന്ന വിഷയത്തിലെ ശ്രദ്ധേയത തെളിയിക്കുവാനുള്ള സ്രോതസ്സുകൾ ഉദ്ധരിക്കപ്പെട്ടിട്ടില്ല എങ്കിൽ താങ്കൾക്കുതന്നെ സ്രോതസ്സുകൾ അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതാണ്. അല്ലെങ്കിൽ:

  • എവിടെനിന്ന് സ്രോതസ്സുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെ ന്ന് ലേഖനസൃഷ്ടാവിനോട് ചോദിക്കുക.
  • {{ശ്രദ്ധേയത}} എന്ന ടാഗ് മറ്റുള്ള ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കാനായി ലേഖനത്തിനു മുകളിലായി സ്ഥാപിക്കുക. തിയതിയുള്ള ടാഗ് സ്ഥാപിക്കുവാനായി {{subst:ഡേറ്റഡ്|ശ്രദ്ധേയത}} ടാഗ് ചേർക്കാവുന്നതാണ്.
  • ഒരു വിശിഷ്ട (specialized) വിഷയത്തെപ്പറ്റിയാണ് ലേഖനമെങ്കിൽ {{expert-subject}} ടാഗ് വിക്കിപ്രോജക്റ്റിനൊപ്പം ഈ മേഖലയിൽ ജ്ഞാനമുള്ള ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കാനായി നൽകാവുന്നതാണ്. ഓൺലൈനിൽ ലഭ്യമല്ലാത്ത വിശ്വസനീയമായ സ്രോതസ്സുകൾ ഇവരുടെ കൈവശം കണ്ടേയ്ക്കാം.

ഉചിതമായ സ്രോതസ്സുകൾ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എങ്കിൽ സാദ്ധ്യമെങ്കിൽ ലേഖനം മറ്റൊരു ലേഖനത്തിൽ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. [7]. നീക്കം ചെയ്യാനാണ് തീരുമാനമെങ്കിൽ: [8]

  • ഒരു ലേഖനം പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ഏത് മാനദണ്ഡമാണ് പാലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്.
  • പെട്ടെന്ന് നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എങ്കിൽ {{മായ്ക്കുക}} എന്ന ടാഗ് ചേർക്കുക.
  • ഇതു കൂടാതെ താങ്കൾക്ക് നീക്കം ചെയ്യുന്നതിനെപ്പറ്റി ഉറപ്പില്ലെങ്കിലോ മറ്റുള്ളവർ ഇതിനെ എതിർക്കാൻ സാദ്ധ്യതയുണ്ട് എന്ന് വിശ്വാസമുണ്ടെങ്കിലോ ഈ താൾ നീക്കം ചെയ്യാവുന്ന ലേഖനങ്ങൾക്കൊപ്പം ചേർക്കാവുന്നതാണ്. ({{മായ്ക്കുക}} എന്ന ടാഗ് ഇതിനൊപ്പം ലേഖനത്തിനു മുകളിൽ ചേർക്കണം). ഇവിടെ കുറഞ്ഞത് 7 ദിവസം താളിന്റെ ഗുണദോഷവശങ്ങൾ ചർച്ച ചെയ്യപ്പെടും.

ശ്രദ്ധേയത താൽക്കാലികമല്ല

[തിരുത്തുക]

ശ്രദ്ധേയത താൽക്കാലികമല്ല: പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ അനുസരിച്ച് കാര്യമായ പ്രസ്താവന ഒരു വിഷയത്തെക്കുറിച്ചുണ്ടായിട്ടുണ്ടെങ്കിൽ ഇതെ സംബന്ധിച്ച് തുടർച്ചയായ പ്രസ്താവനകൾ വന്നുകൊണ്ടി‌രിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതില്ല.

ശ്രദ്ധേയത താൽക്കാലികമല്ലെങ്കിലും നിലവിലുള്ള താളുകൾ അനുയോജ്യമാണോ എന്ന കാര്യവും സ്രോതസ്സുകളുടെ പുനഃപരിശോധനയും നടത്തേണ്ടതുണ്ട്. ഏതൊരു ഉപയോക്താവിനും നീക്കം ചെയ്യാനുള്ള നിർദ്ദേശം സമർപ്പിക്കാവുന്നതാണ്. ചിലപ്പോൾ മുൻപ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്ന താളുകൾ സംബന്ധിച്ച പുതിയ തെളിവുകൾ ലഭ്യമായേക്കാം. അതിനാൽ ഒരു പ്രാവശ്യം പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് ലേഖനങ്ങൾ നിക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുകയോ പുനർനിർമിക്കപ്പെടുകയോ ചെയ്തേക്കാം.

ഒരു പ്രത്യേക സംഭവത്തെ സംബന്ധിച്ചാണ് വിശ്വസനീയമായ സ്രോതസ്സുകൾ ഒരു വ്യക്തിയെപ്പറ്റി പ്രസ്താവിക്കുന്നതെങ്കിൽ (ഈ സംഭവമില്ല എങ്കിൽ ഈ വ്യക്തി ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് സാദ്ധ്യത) ഈ വ്യക്തിയെ സംബന്ധിച്ച് ഒരു ജീവചരിത്രലേഖനം എഴുതുന്നത് പൊതുവിൽ ഒഴിവാക്കേണ്ടതാണ്.

ശ്രദ്ധേയതാ മാർഗ്ഗരേഖകൾ ഒരു ലേഖനത്തിന്റെ ഉള്ളടക്കം പരിമിതപ്പെടുത്തുന്നില്ല

[തിരുത്തുക]

ഒരു ലേഖനം സൃഷ്ടിക്കുന്ന സമയത്താവശ്യമുള്ള മാനദണ്ഡങ്ങളല്ല ഒരു ലേഖനത്തിന്റെ ഉള്ളടക്കം വികസിപ്പിക്കുന്നതിന് ബാധകമാകുന്നത്. ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തിനോ പട്ടികയുടെ ഉള്ളടക്കത്തിനോ ശ്രദ്ധേയതാ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാക്കെണ്ടതില്ല (പക്ഷേ ചില പട്ടികകൾ ശ്രദ്ധേയരായ ആൾക്കാരെയും വിഷയങ്ങളെയും മാത്രം ഉൾക്കൊള്ളുന്നവയായിരിക്കും). അർഹമായ പ്രാധാന്യം എന്ന തത്ത്വവും ഉള്ളടക്കം സംബന്ധിച്ച നയങ്ങളുമാണ് ഒരു ലേഖനത്തിന്റെ ഉള്ളടക്കം എങ്ങനെയാവണം എന്ന് നിർണ്ണയിക്കുന്ന അളവുകോലുകൾ.

ശ്രദ്ധേയത ഒരു വിഷയത്തിന്റെ ഗുണമാണ് (വിക്കിപീഡിയ ലേഖനത്തിന്റേതല്ല). വിക്കിപീഡിയയ്ക്ക് വെളിയിൽ ഇതെപ്പറ്റി പ്രതിപാദിച്ചിട്ടില്ലെങ്കിൽ വിക്കിപീഡിയയുടെ ഉള്ളടക്കം എത്രമാത്രം മെച്ചപ്പെടുത്തിയാലും വിഷയത്തിന് ശ്രദ്ധേയത ലഭിക്കില്ല. നേരേമറിച്ച് ഒരു വിഷയത്തെപ്പറ്റി പല സ്രോതസ്സുകളിൽ കാര്യമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് വിക്കിപീഡിയ ലേഖനത്തിന്റെ (അത് എത്ര മോശമായി എഴുതിയതാണെങ്കിലും) ശ്രദ്ധേയത കുറയ്ക്കുകയില്ല.

ഇവയും കാണുക

[തിരുത്തുക]

ശ്രദ്ധേയത സംബന്ധിച്ച ഉപന്യാസങ്ങൾ:

  • w:Wikipedia:Arguments to avoid in deletion discussions - "എനിക്ക് ഇത് ഇഷ്ടപ്പെട്ടു", "എനിക്കിത് ഇഷ്ടപ്പെട്ടില്ല" എന്നിങ്ങനെയുള്ള ആത്മനിഷ്ഠമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനെതിരേ വാദമുഖമുയർത്തുന്ന ഉപന്യാസം
  • w:Wikipedia:Articles for deletion/Common outcomes - താളുകൾ നീക്കം ചെയ്യുന്നതുസംബന്ധിച്ച പൊതുവായ തീരുമാനങ്ങളുടെ സംഗ്രഹം. ഈ ഉപന്യാസം കീഴ്വഴക്കങ്ങൾ ഏതുസാഹചര്യത്തിലാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കുന്നു.
  • w:Wikipedia:Independent sources - ഒരു വിജ്ഞാനകോശലേഖനമെഴുതാൻ സ്വതന്ത്രസ്രോതസ്സുകൾ എന്തുകൊണ്ട് ആവശ്യമാണെന്നത് സംബന്ധിച്ച് കൂടുതൽ വിശദീകരിക്കുന്ന ഉപന്യാസം.
  • w:Wikipedia:Notability/Arguments - ശ്രദ്ധേയത ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായപ്പെട്ട് ഉയർത്തപ്പെട്ട വാദഗതികളുടെ പട്ടിക.
    • User:Uncle G/On notability - പ്രത്യേക ശ്രദ്ധേയതാ മാനദണ്ഡങ്ങൾ വേണമെന്ന് വാദിക്കുന്ന ഒരു സോദാഹാരണ പ്രസ്താവന
    • w:Wikipedia:Non-notability/Essay - ശ്രദ്ധേയത സംബന്ധിച്ച വാദഗതികൾക്കെതിരേയുള്ള അഭിപ്രായം വ്യക്തമാക്കുന്ന ഒരു സോദാഹരണപ്രസ്താവന.

കുറിപ്പുകൾ

[തിരുത്തുക]
  1. "ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ - കരട്". വിക്കിപീഡിയ. Retrieved 21 ഏപ്രിൽ 2013.
  2. ഉദാഹരണങ്ങൾ: ഐ.ബി.എമ്മിനെ പറ്റി സോബൽ എഴുതിയ 360-പേജുകളുള്ള പുസ്തകവും ബ്ലാക്ക് എഴുതിയ 528-പേജുകളുള്ള പുസ്തകവും നിസ്സാരമായ പരാമർശമല്ല എന്ന് വ്യക്തമാണ്. വാക്കർ എന്നയാൾ ബിൽ ക്ലിന്റണിന്റെ ജീവചരിത്രത്തിൽ ത്രീ ബ്ലൈൻഡ് മൈസ് എന്ന ബാൻഡിനെപ്പറ്റി എഴുതിയ ഒരു വാക്യം തീർച്ചയായും നിസ്സാരമായ പരാമർശമാണ് (മാർട്ടിൻ വാക്കർ (1992-01-06). "ടഫ് ലവ് ചൈൽഡ് ഓഫ് കെന്നഡി". ദി ഗാർഡിയൻ. ഹൈ സ്കൂളിൽ ഇദ്ദേഹം ത്രീ ബ്ലൈൻഡ് മൈസ് എന്ന ജാസ് ബാൻഡിൽ അംഗമായിരുന്നു.).
  3. സ്രോതസ്സുകൾ എന്നാൽ പത്രങ്ങളും, പുസ്തകങ്ങളും, ഇ-പുസ്തകങ്ങളും, മാഗസിനുകളും, ടെലിവിഷനും, റേഡിയോ ഡോക്യുമെന്ററികളും, സർക്കാർ ഏജൻസികളുടെ റിപ്പോർട്ടുകളും, അക്കാദമിക ജേണലുകളും ഒക്കെ ഉൾപ്പെടുമെങ്കിലും ഇവ മാത്രമല്ല സ്രോതസ്സുകൾ എന്നത് പ്രധാനമാണ്. ഒന്നിലധികം സ്രോതസ്സുകൾ ലഭ്യമല്ലെങ്കിൽ ലഭ്യമായ സ്രോതസ്സ് പക്ഷപാതരഹിതമായ നിലപാടാണ് എടുത്തത് എന്നും, വിശ്വസനീയമാണെന്നും, സുഗ്രഹമായ ഒരു ലേഖനമെഴുതാൻ തക്ക വിവരങ്ങൾ അതിലുണ്ട് എന്നും പരിശോധിച്ചുറപ്പിക്കാൻ സാധിക്കണം.
  4. ഒന്നിലധികം സ്രോതസ്സുകൾ ലഭ്യമല്ലെങ്കിൽ ലേഖനം കൂടുത‌ൽ വ്യാപ്തിയുള്ള ഒരു ലേഖനത്തിൽ ഒരു വിഭാഗമായി ഉൾപ്പെടുത്താവുന്നതാണ് എന്ന സൂചനയാണ് നൽകുന്നത്. ഒന്നിലധികം പത്രങ്ങളും ജേണലുകളും ഒരേ വാർത്ത പ്രസിദ്ധീകരിച്ചു എന്നു വരാം. ഇത് ചിലപ്പോൾ തലക്കെട്ടിലോ ഉള്ളടക്കത്തിലോ ചെറിയ മാറ്റങ്ങളോടെ മാത്രമായിരിക്കും. ഇത്തരത്തിൽ പല പത്രങ്ങൾ ഒരു വാർത്ത പ്രസിദ്ധീകരിച്ചു എന്നത് ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല. ഒന്നിലധികം ജേണലുകളിൽ ഒരു സംഭവത്തെപ്പറ്റിയോ വിഷയത്തെപ്പറ്റിയോ വാർത്ത വരുന്നത് എപ്പോഴും ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല (പ്രത്യേകിച്ചും ലേഖകർ ഒരേ സ്രോതസ്സിനെ അവലംബമാക്കി ലേഖനമെഴുതുകയും ഒരേ കാര്യം ആവർത്തിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ). ഇതുപോലെ തന്നെ ഒരു ലേഖകൻ ഒരു മാദ്ധ്യമത്തിൽ തന്നെ ഒന്നിലധികം തവണ ഒരു വിഷയത്തെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നത് ഒറ്റ സ്രോതസ്സായേ പരിഗണിക്കാൻ സാധിക്കൂ.
  5. പ്രതിപാദ്യവിഷയമായ വ്യക്തി സൃഷ്ടിച്ചതോ, ഇദ്ദേഹവുമായി ഗാഢമായ ബന്ധമുള്ളവർ സൃഷ്ടിച്ചതോ ആയ കൃതികൾ (Works) ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കുവാനുള്ള ശക്തമായ തെളിവുകളാണെന്ന് കണക്കാക്കാൻ സാദ്ധ്യതയില്ല. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ വിക്കിപീഡിയ:താല്പര്യവ്യത്യാസം എന്ന താൾ കാണുക.
  6. ഇതുതന്നെയല്ല, വിശ്വസനീയമായ സ്രോതസ്സുകളിലെ പരാമർശങ്ങളെല്ലാം ലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയത നൽകുന്നു എന്ന് കരുതാനാവില്ല. ഉദാഹരണത്തിന് ഡയറക്ടറികളും ഡേറ്റാബേസുകളും പരസ്യങ്ങളും പ്രസ്താവനകളും നുറുങ്ങുവാർത്തകളും വിശ്വസനീയമായ സ്രോതസ്സുകളിൽ ലഭ്യമാണെങ്കിലും ലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയതയില്ലാത്ത കാര്യങ്ങളാണ്.
  7. ഉദാഹരണത്തിന് ഒരു കൽപ്പിതകഥയിലെ ചെറു കഥാപാത്രങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങൾ "....ലെ ചെറുകഥാപ്പാത്രങ്ങളുടെ പട്ടിക" എന്ന ലേഖനമാക്കി ഒരുമിച്ചുകൂട്ടാവുന്നതാണ്. സ്കൂളുകളെപ്പറ്റിയുള്ള ലേഖനങ്ങൾ അവ സ്ഥിതി ചെയ്യുന്ന പട്ടണങ്ങളെയോ ഗ്രാമങ്ങളെയോ പറ്റിയു‌ള്ള ലേഖനത്തിൽ ലയിപ്പിക്കാവുന്നതാണ്. ഒരു പ്രശസ്തവ്യക്തിയുടെ ബന്ധുക്കളെപ്പറ്റിയുള്ള ലേഖനങ്ങൾ ആ വ്യക്തിയെ സംബന്ധിച്ചുള്ള ലേഖനത്തിൽ ലയിപ്പിക്കാവുന്നതാണ്. ഒരു സംഘടനയുമായോ സംഭവവുമായോ ബന്ധമുള്ളതുകൊണ്ടുമാത്രം ശ്രദ്ധേ‌യതയുള്ള ഒരാളെ സംബന്ധിച്ച ലേഖനം ആ സംഭവമോ സംഘടനയോ സംബന്ധിച്ച ലേഖനവുമായി ലയിപ്പിക്കാവുന്നതാണ്.
  8. ആവശ്യത്തിന് ഗവേഷണം നടത്താതെ എഴുതപ്പെട്ട ലേഖനങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം വിക്കിപീഡിയ ഉപയോക്താക്കൾ നിരാകരിച്ചിട്ടുണ്ട്. ശ്രദ്ധേയത തെളിയിക്കാൻ സാദ്ധ്യതയുള്ള സ്രോതസ്സുകൾ കണ്ടുപിടിക്കാനുള്ള ശ്രമവും ഒരു ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായ ഗവേഷണത്തിൽ പെടും.

വിശേഷനയങ്ങൾ

[തിരുത്തുക]

താഴെക്കാണുന്ന വിഷയങ്ങളിലുള്ള ലേഖനങ്ങൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നതിന് വിശേഷശ്രദ്ധേയതാനയങ്ങൾ നിലവിലുണ്ട്.

ഇതും കാണുക

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ശ്രദ്ധേയത&oldid=3423325" എന്ന താളിൽനിന്ന് ശേഖരിച്ചത്