വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Gaming the system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: സമൂഹത്തിൽ സമവായത്തെ അതിജീവിക്കാനായി നയങ്ങൾ ഉപയോഗിച്ച് കളിക്കരുത്, നയങ്ങളുടെ ആദർശം ലംഘിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു

വിക്കിപീഡിയയുടെ സാമൂഹികപ്രക്രിയയ്ക്ക് വിഘാതമാകുന്ന വിധത്തിൽ നയങ്ങളേയും മാർഗ്ഗരേഖകളേയും അശുഭകരമായി ഉപയോഗിക്കുന്നതിനാണ്‌ വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ എന്നു പറയുന്നത്. നയങ്ങളുപയോഗിച്ച് കളിക്കുക എന്നത് പദ്ധതിക്ക് ഒട്ടും ഗുണകരമല്ല അതുപോലെ തന്നെ ദോഷകരമായ തിരുത്തൽ രീതിയുമാണ്‌. വിക്കിനിയമവ്യവഹാരവും (ഇംഗ്ലീഷ്) നിസ്സാരകാര്യങ്ങൾ മുൻനിർത്തി വാദിക്കുന്നതും ഇക്കൂട്ടത്തിൽ പെടുന്നു. നയങ്ങളെ പദാനുപദങ്ങളായി സമീപിക്കരുത്, അതിന്റെ മൂല്യം മനസ്സിലാക്കുക.

വിക്കിപീഡിയയുടെ നയങ്ങളേയും ശൈലിയേയും തന്ത്രപരമായി ഉപയോഗിച്ച് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദോഷകരങ്ങളായ തിരുത്തലുകൾ നടത്തുന്നതും കളിക്കൽ ആയി കരുതുന്നതാണ്‌.

ഒരു ഉപയോക്താവ് വ്യവസ്ഥ ഉപയോഗിച്ച് കളിക്കുകയാണെന്ന് കരുതുന്നത് - നയങ്ങളെ അശുഭകരമായി ഉപയോഗിക്കുകയും, നയങ്ങൾ ലംഘിച്ചിട്ടില്ലെന്നു വാദിക്കുകയും (ഒരുപക്ഷേ അക്ഷരാർത്ഥത്തിൽ ലംഘിച്ചിട്ടുണ്ടാകില്ല) പക്ഷേ നയത്തിന്റെ ഉദ്ദേശത്തിനു വിരുദ്ധമായി നിൽക്കുകയും ചെയ്യുമ്പോഴാണ്‌. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആൾ നയങ്ങളേയും മാർഗ്ഗരേഖകളേയും സമൂഹസമവായത്തിന്റെ ഭാഗമാക്കി മുറിച്ചുമാറ്റുകയും അതിന്റെ ഭാഗങ്ങൾ സ്വന്തം താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാണ്‌.


ചിലപ്പോൾ ഒരു വാദം (ഇംഗ്ലീഷ്) അവതരിപ്പിക്കാനോ തിരുത്തൽ യുദ്ധം (ഇംഗ്ലീഷ്)തുടങ്ങാനോ ഒരു പ്രത്യേക കാഴ്ച്ചപ്പാട് ചേർക്കാനോ ഒരുപയോക്താവ് ഇത്തരത്തിൽ പ്രവർത്തിച്ചേക്കാം. എല്ലാ സന്ദർഭത്തിലും ഇത് അനുചിതവും നിരോധിക്കപ്പെട്ടതുമാണ്‌. നയത്തിന്റെ ഉദ്ദേശത്തിനു വിരുദ്ധമായി നയം പ്രയോഗിക്കാനുള്ള അപേക്ഷ നയത്തിന്റെ തെറ്റായ ഉപയോഗമാണ്‌.

'വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ' എന്നതിന്റെ അർത്ഥം[തിരുത്തുക]

ഉപസംഘങ്ങളാണ്‌ വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ നടപ്പിലാക്കുക. വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളേയും ഒന്നു ചേർന്ന് അതിന്റെ ലക്ഷ്യവും സമൂഹത്തിന്റെ കാഴ്ച്ചപ്പാടും അടിസ്ഥാനനയങ്ങളും കാട്ടിത്തരുന്നു. അവയെത്തന്നെ ഉപയോഗിച്ച് വിക്കിപീഡിയ എന്ന പ്രക്രിയയെ താളം തെറ്റിക്കാൻ നോക്കുന്നതോ ഒരു പ്രത്യേക വീക്ഷണകോണിനായി നയത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നതോ, നയങ്ങളെ ശരിയായി ഉപയോഗിച്ചുള്ള ഒരു കാര്യത്തെ, നയങ്ങളെ മനഃപൂർവ്വം തെറ്റായി ഉപയോഗിച്ച് വെല്ലുവിളിക്കുന്നതോ ആണ്‌ "വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ", അത് ഗുണപ്രദമേയല്ല.

സാധാരണയായി കളിക്കൽ ഇങ്ങനെയൊക്കെ കണ്ടുവരുന്നു:

  • ഒരു നയത്തിന്റെ ശരിയായ ഉദ്ദേശവും മൂല്യവും പാലിക്കുന്നില്ലന്നറിയാമെങ്കിൽ കൂടി നയത്തിന്റെ പേരിൽ പിന്തുണ അഭ്യർത്ഥിക്കുക, അഥവാ
  • പ്രയോഗത്തിൽ വിക്കിപീഡിയയ്ക്ക് ദോഷകരമായി ബാധിക്കുമെന്നോ അതിന്റെ തിരുത്താനുള്ള പരിതഃസ്ഥിതിയിൽ പ്രശ്നമുണ്ടാക്കുമെന്നോ അറിഞ്ഞുകൊണ്ടു തന്നെ നയത്തെ തെറ്റായി പ്രതിനിധീകരിക്കുക.

രണ്ടു സന്ദർഭങ്ങളിലും ഉദ്ദേശവും നയത്തെക്കുറിച്ചുള്ള അറിവും പ്രധാനമാണ്‌. "ശരിക്കുമുള്ള തെറ്റിദ്ധാരണ" കൊണ്ടാണ്‌ നയങ്ങളെ തെറ്റായി ഉപയോഗിക്കുന്നതെങ്കിൽ അത് കളിക്കൽ ആയി കണക്കാക്കാൻ കഴിയില്ല. പക്ഷേ അറിവുണ്ടായ ശേഷവും തുടരുമ്പോഴും, അത് അറിവില്ലാഞ്ഞിട്ടാണെന്ന് സ്ഥാപിക്കാൻ കഴിയാത്തപ്പോഴും ഈ സം‌രക്ഷണം ഉണ്ടാകില്ല.

അനുചിതങ്ങളായ പ്രവർത്തനങ്ങൾ ഏതുസമയത്തും ഏതെങ്കിലും കാര്യനിർ‌വാഹകർ തടഞ്ഞിരിക്കും. വിക്കിപീഡിയയുടെ നയങ്ങളുടെ ആദർശത്തിന്റെ ലംഘനം എന്നത് കാര്യനിർവാഹകരുടേയോ തർക്ക പരിഹാര സമിതിയുടേയോ തീരുമാനത്തിലുള്ള കാര്യമാണ്‌.

ഉദാഹരണങ്ങൾ[തിരുത്തുക]

കളിക്കലിന്‌ ഉദാഹരണങ്ങൾ (ഇവയിൽ ഒതുങ്ങുന്നില്ല):

  1. അശുഭകരമായ പ്രവർത്തനങ്ങൾ വാദിക്കൽ (ഇംഗ്ലീഷ്) - നയത്തിലെ ഒരു പദം വ്യാഖ്യാനിച്ച് നയത്തിന്റെ ആദർശത്തിനെതിരായി വാദിക്കുക.
  2. അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണാജനകമായി, വിശദീകരണമാവശ്യപ്പെടുക അഥവാ നയത്തിലെ പദങ്ങൾ ഉദ്ധരിച്ച്, നയത്തിന്റെ ആദർശത്തിനു വിരുദ്ധമായി ഒരു കാഴ്ച്ചപ്പാടിനു പിന്തുണതേടുക.
    ഉദാഹരണത്തിന്‌, ഒരു ചർച്ചയെ ഖണ്ഡിക്കാനായി തെറ്റായ രീതിയിൽ സമവായം തേടുക അഥവാ സന്തുലിതമല്ലെന്നു സ്ഥാപിക്കുക (സമവായം ഉപയോഗിച്ച് കളിക്കൽ എന്നാൽ അപരമൂർത്തികളേയോ അവതാരങ്ങളേയോ ഉപയോഗിച്ച് 'തെറ്റായ സമവായം ഉണ്ടാക്കുക എന്നാണ്‌'.)
  3. നയങ്ങളെ പരസ്പര വിരുദ്ധമായി പ്രയോഗിക്കുക.
    ഉദാഹരണം: "തർക്കവിധേയമായ ഈ അവലംബം [അവലംബം] പ്രശ്നം സങ്കീർണ്ണമാണെങ്കിൽ കൂടി ലേഖകരുടെ സമവായം ഉണ്ടാകാതെ നീക്കാൻ പാടില്ല [വിക്കിപീഡിയ:സമവായം]." (വിക്കിപീഡിയ:സമവായം അങ്ങനെ ഉരുത്തിരിയുന്ന കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി പറയാൻ പ്രാപ്തമല്ല എന്നതുകൊണ്ട്, ഈ സമവായത്തിനുള്ള അഭ്യർത്ഥന തന്നെ തെറ്റാണ്‌.)
  4. ഒരു പ്രതിരോധ തന്ത്രമായി നയത്തിന്റെ ആദർശത്തിനെതിരായി, നയത്തിലെ ഒരു പരാമർശത്തിൽ കടിച്ചു തൂങ്ങുക.
    സാധാരണമായ ഒരു ഉദാഹരണമെടുത്താൽ - മൂന്നു മുൻപ്രാപന നിയമം ലേഖകരെ 24 മണിക്കൂറിനുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ നടത്താൻ അനുവദിക്കുന്നില്ല. മൂന്നു മുൻപ്രാപന നിയമത്തിന്റെ ലക്ഷ്യം തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക എന്നതാണ്‌. ഒരാൾ 24 മണിക്കൂറിനുള്ളിൽ മൂന്നു തിരുത്തലുകൾ പഴയരൂപത്തിലോട്ടാക്കിവെയ്ക്കുകയും ഇരുപത്തഞ്ചാമത്തെ മണിക്കൂറിൽ വീണ്ടും ഇപ്രകാരം ചെയ്യുകയും ചെയ്താൽ മൂന്നു മുൻപ്രാപന നിയമത്തെ തെറ്റായി ഉപയോഗിക്കുകയാണെന്നു കണക്കാക്കേണ്ടി വരും. (ശുദ്ധ നശീകരണ പ്രവർത്തങ്ങളേയാണ്‌ ഇത്തരത്തിൽ നീക്കുന്നതെങ്കിൽ പോലും ലേഖകന്റെ ഉദ്ദേശം നല്ലതല്ലെങ്കിൽ അത് കളിക്കൽ ആയി കരുതുന്നതായിരിക്കും).
  5. മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ച് അവരെ വിവരദോഷികളും, ഗുണമില്ലാത്തവരുമായി കാണിക്കുക.
    ഉദാഹരണം: തെളിവായി കൃത്യമായ ഒരു വെബ് കണ്ണി നൽകാതിരിക്കുക (അഥവാ അവ്യക്തമായി കാര്യങ്ങൾ ചിത്രീകരിക്കുക), എന്നിട്ട് പലവട്ടം പറഞ്ഞ് ഒരാൾ ദോഷകാരിയാണെന്നു സ്ഥാപിക്കുക (WP:DISRUPT എന്ന നയത്തിന്റെ ദുരുപയോഗം). ഇവിടെ "ദോഷകാരകം" ആയിവരുന്നത് ആവർത്തിച്ച് തെറ്റായി നൽകുന്ന വിവരങ്ങളാണ്‌. തെളിവുകൾ പെട്ടെന്നു ലഭിക്കുന്നതും മറ്റുള്ളവർക്ക് വ്യക്തവും ലളിതവുമായി മനസ്സിലാകുന്നതായിരിക്കണം.
  6. നയത്തിലെ വസ്തുതയ്ക്ക് വിരുദ്ധമായ വിധത്തിൽ 'വേണ്ടതു മാത്രം അതിൽ നിന്നെടുത്ത്' (അഥവാ ഒരു നയം തന്ത്രപൂർവം തിരഞ്ഞെടുത്ത് ശല്യപ്പെടുത്തുന്നവിധം ഉപയോഗിച്ച്) ഒരു കാഴ്ച്ചപ്പാടിനു പിന്തുണ തേടുക.
    നയങ്ങളിലെ തിരഞ്ഞെടുക്കലിനു ഉദാഹരണങ്ങൾ: മറ്റുള്ളവർ സന്തുലിതമല്ലെന്നു വിശ്വസിക്കുമ്പോൾ [വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്] പരിശോധനായോഗ്യത [വിക്കിപീഡിയ:പരിശോധനായോഗ്യത] അല്ലെങ്കിൽ അവലംബം [WP:CITE] ഉണ്ടെന്ന കാരണത്താൽ ഒരു തിരുത്തലിനു പിന്തുണ തേടുക.
  7. നയത്തിന്റെ വരികൾക്കിടയിൽ വായിച്ച് നയത്തിനു വിരുദ്ധമായി ഉപയോഗിക്കുക, അഥവാ ഒരാളുടെ സ്വന്തം വീക്ഷണം "ഔദ്യോഗിക രീതി" ആണെന്ന മട്ടിൽ സമൂഹമറിയാതെ ഉപയോഗിക്കുക.
    വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് (ഇംഗ്ലീഷ്) എന്നതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ: "സംഗീതത്തെക്കുറിച്ചുള്ള ക എന്ന സ്രോതസ്സ് വേണ്ടത്ര വിശ്വസനീയമല്ല, അത് എഴുതിയയാൾ അതുപറയാനും മാത്രം വിദഗ്ദ്ധനല്ല!" പൊതുവേ പറഞ്ഞാൽ, ഈ ഉദാഹരണം ശ്രദ്ധേയമായ കാഴ്ച്ചപ്പാടിനെ പാർശ്വവത്കരിക്കുകയാണ്‌,(വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാടിന്റെ ദുരുപയോഗം) ഇത്തരം കുറിപ്പുകൾ ലേഖകന്റെ അഥവാ ലേഖികയുടെ മാനദണ്ഡങ്ങളാകണം പാലിക്കാതിരുന്നിട്ടുണ്ടാവുക [സമൂഹത്തിനെ ആ സ്രോതസ്സ് തൃപ്തിപ്പെടുത്തുന്നുണ്ടാവാം]. വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് എന്നത് വിവിധ നിലവാരത്തിലുള്ള വിശ്വാസ്യതയെ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീതത്തിന്റെ എല്ലാ മേഖലകളേയും സംഗീതത്തെക്കുറിച്ചുള്ള ഒരു ലേഖനം പരാമർശിക്കണമെന്നില്ല, ശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ശാസ്ത്രമാസികയിൽ ഉണ്ടാകണമെന്നില്ല. വിശ്വാസ്യത എന്നത് പക്ഷഭേദമില്ലാതെ വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് (ഇംഗ്ലീഷ്) എന്ന നയത്തിനനുസരിച്ച് സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലുള്ളതാണ്.‌ വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് എന്നതിന്റെ പ്രാഥമിക ഉദ്ദേശം എന്തെന്നാൽ വിവിധ സ്രോതസ്സുകളെ എങ്ങനെ കാണണമെന്ന് സമൂഹത്തിന്‌ മാർഗ്ഗനിർദ്ദേശം നൽകുകയാണ്‌, അല്ലാതെ ഏകപക്ഷീയമായി ഒരാളുടെ സ്വന്തം "മാനദണ്ഡത്തെ" അടിച്ചേല്പ്പിക്കുകയല്ല.
  8. മതിൽകെട്ടൽ - നീണ്ട ചർച്ചകളാൽ സജീവമായ താളുകളിൽ ആവർത്തിച്ച് ഒരു നല്ല ലേഖകന്റെ സ്ഥാപിച്ചെടുത്തിട്ടുള്ള വാദങ്ങളെ (പ്രത്യേകിച്ച് കാരണമില്ലാതെ) എതിർക്കുന്നുണ്ടാവാം, നയത്തിലധിഷ്ഠിതമായി ഇക്കാര്യത്തിന്‌ ഒരവസാനമുണ്ടാക്കാവുന്നതാണ്‌.
    ഇതും കാണുക: വിക്കിപീഡിയ:ഞാനതു കേട്ടിട്ടില്ല(ഇംഗ്ലീഷ്).
  9. 'അതിർത്തി നിർണ്ണയിക്കൽ' - നയത്തിന്റെ വക്കിൽ നിൽക്കുന്നതോ, ചെറിയതോതിലുള്ള നയത്തിന്റെ ദുരുപയോഗവും ഒഴിവാക്കേണ്ടതാണെങ്കിലും, അത് കണ്ടെത്താനും തെളിയിക്കാനും ബുദ്ധിമുട്ടുള്ളതായിരിക്കും.
  10. ചെറിയ തിരുത്തലുകൾ പഴയരൂപത്തിലോട്ട് മാറ്റൽ - കളിക്കലിന്റെ സാധാരണമായ രൂപം, ഒരു പൂർണ്ണമായ തിരുത്തൽ ചെറിയ തിരുത്തലുകളുടെ - അക്ഷരത്തെറ്റുകളുടെയോ, വ്യാകരണപിശകിന്റയോ പേരിൽ പഴയരൂപത്തിലോട്ട് പ്രാപിപ്പിക്കുകയാണ്‌. വിക്കിപീഡിയയുടെ ആദർശം തിരുത്തലുകളിലുള്ള തെറ്റുകളെ തിരുത്തി മെച്ചപ്പെടുത്തുകയാണ്‌. വിക്കിപീഡിയയുടെ ആദർശമനുസരിച്ച് ലേഖനങ്ങളിലെ കുറവുകൾ അത്ര പ്രശ്നമല്ല, അതേ സമയം മെച്ചപ്പെടുത്തലുകൾ കൂട്ടിച്ചേർക്കലുകളിലൂടെയാവണം, തിരുത്തലുകൾ സം‌രക്ഷണ മനോഭാവത്തോടെയാകണം. ചെറിയ തെറ്റുകൾക്ക് ഒരു ലേഖനം മുഴുവൻ മുൻപ്രാപനം ചെയ്യുന്നത് തെറ്റാണ്‌. അനുയോജ്യമായ കാര്യം തെറ്റുകൾ തിരുത്തുകയാണ്‌, കുറഞ്ഞപക്ഷം ഈ ഭാഗം മെച്ചപ്പെടുത്തേണ്ടതാണെന്ന് കുറിക്കുകയെങ്കിലുമാവാം.

മറ്റുനയങ്ങൾ ചിലപ്പോൾ കളിക്കലിനെ അതിലംഘിക്കും:

  • വിക്കിപീഡിയയുടെ പ്രവർത്തനത്തെ ദുരുപയോഗം ചെയ്ത് ഒരാളെ വിധിക്കാനോ, അല്ലെങ്കിൽ ഒരു വീക്ഷണം തെളിയിക്കാനോ, പ്രശ്നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നത് ഒരു തരം കളിക്കലാണ്‌, എന്നിരുന്നാലും അവ വീക്ഷണം തെളിയിക്കൽ ( ഇംഗ്ലീഷ്) ആയോ തെറ്റായ പ്രവർത്തനമായോ കാണുന്നതായിരിക്കും.
  • നയങ്ങളും മാർഗ്ഗരേഖകളും തെറ്റായി ഉദ്ധരിച്ച് ഉപയോഗിക്കുന്നതും അത് മോശപ്പെട്ട കാര്യങ്ങൾക്കായും മറ്റും ഉപയോഗിച്ച് ഒരാളെ താറടിക്കാനും ശ്രമിക്കുമ്പോൾ ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കാനുള്ള നയം പ്രയോഗത്തിൽ വന്നതായി കണക്കാക്കുന്നതായിരിക്കും. ഇത്തരത്തിൽ ആവർത്തിച്ച് അനാവശ്യമായി "മുന്നറിയിപ്പു"കളും മറ്റും നൽകുന്നത് വിക്കിപീഡിയ:വിക്കിമര്യാദകൾ എന്ന നയത്തിന്റെ ലംഘനമായി കണക്കാക്കുന്നതായിരിക്കും.
  • ഏതെങ്കിലും ഒരു ഉപയോക്താവിനെ മോശപ്പെട്ടയാളായി കാണിക്കാനോ അവർ നല്ല തിരുത്തലുകൾ നടത്തുന്നില്ലെന്നോ കാണിക്കുകയാണ്‌ "കളിക്കൽ" നടത്തുന്നതെങ്കിൽ അത് വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന നയത്തിന്റെ പരിധിയിൽ പെടുന്നതാണ്‌.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവയുടെ ലക്ഷ്യം അറിയില്ലെങ്കിൽ കൂടി, കളിക്കൽ ആയി കണക്കാക്കുന്നതാണെന്ന് ഓർക്കുക. കളിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനഃപൂർവ്വം നയങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ്‌.

വ്യാജ നിയമസാധുത[തിരുത്തുക]

വിക്കിപീഡിയ ന്യായവ്യവസ്ഥ അല്ലാത്തതുകൊണ്ട് പല നിയമവ്യവഹാര രീതികളും ഇവിടെ ചിലവാകില്ല. പ്രത്യേകിച്ച് പദങ്ങൾ വ്യാഖ്യാനിച്ച് തെളിവുകളുണ്ടാക്കുന്ന പരമ്പരാഗത രീതിയോ, തെളിവ് അടിസ്ഥാനമാക്കി വിധി നിർണ്ണയിക്കുന്ന രീതിയോ ഒന്നും പ്രവർത്തിക്കില്ല. ചിലപ്പോൾ ഇത്തരത്തിലുള്ള വാദങ്ങൾ ഗുണകരമായേക്കാം എന്നതുകൊണ്ട് നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കാര്യത്തെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിക്കി നിയമവ്യവഹാരം നടത്തുന്നത് അനുവദിക്കില്ല. ഉദാഹരണത്തിന്‌ ഒരു അപരമൂർത്തിയുടെ പിന്നിൽ ആരാണെന്നു തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ എല്ലാ അപരമൂർത്തികളേയും പരിശോധിക്കുക എന്നത് വിക്കിപീഡിയയുടെ ലക്ഷ്യമാകില്ല.

ഉദ്ദേശ തലങ്ങൾ[തിരുത്തുക]

മുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഉപയോക്താവിന്റെ ലക്ഷ്യം തെറ്റാണെന്ന് വിധിക്കരുത്. ശരിക്കുള്ള ഉദ്ദേശം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക, ചിലപ്പോഴത് മധ്യസ്ഥർ ഇടപെടുന്നതിനു മുമ്പായിരിക്കാം, ചിലപ്പോൾ പെട്ടെന്ന് തോന്നിയതാവാം, ചിലപ്പോൾ മുമ്പ് ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഒരു തന്ത്രം പുനഃരുപയോഗിക്കുന്നതുമാവാം. "വ്യവസ്ഥ ഉപയോഗിച്ച് കളിക്കുക" എന്ന പ്രയോഗം അത് നടത്തുന്നവരെ കാപാലികരായി മുദ്രകുത്താനുപയോഗിക്കരുത്, "കളിക്കൽ" എന്ന പദത്തിന്‌ നിഷ്ക്കളങ്കമായ ഒരർത്ഥവുമുണ്ടെന്നോർക്കുക. ചിലപ്പോൾ എതിരാളികളെ അത്ഭുതപ്പെടുത്തി ഒരു കളി നടത്തി വിക്കിപീഡിയ മെച്ചമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം. ഒരാളുടെ ഉദ്ദേശം തിരിച്ചറിയുന്നത് സമൂഹവുമായി ചർച്ചചെയ്തതിനു ശേഷം മാത്രമായിരിക്കണം, ഇത്തരം സന്ദർഭങ്ങളിൽ നേരിട്ടുള്ള പോരാട്ടം ഒഴിവാക്കുക. ഇത്തരം സന്ദർഭങ്ങളിൽ മധ്യസ്ഥത ആവശ്യമായി വന്നേക്കാം [വിക്കിപീഡിയ:മധ്യസ്ഥത(ഇംഗ്ലീഷ്)].

പ്രവർത്തനരീതിയെ തെറ്റായി ഉപയോഗിക്കുക[തിരുത്തുക]

വിക്കിപീഡിയയുടെ പ്രവർത്തനരീതിയെ തെറ്റായി ഉപയോഗിക്കുന്നത് കളിക്കലായി കരുതുന്നതാണ്‌. നയങ്ങൾ ഉപയോഗിച്ചോ മറ്റോ സമൂഹം അംഗീകരിച്ചിട്ടുള്ള ഒരു രീതിയെ, ആ രീതികൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യത്തിനെതിരായി ഉപയോഗിക്കുന്നതിനെ പ്രവർത്തനരീതിയുടെ തെറ്റായ ഉപയോഗമായി കരുതുന്നതാണ്‌. പ്രവർത്തനരീതിയുടെ തെറ്റായ ഉപയോഗം ദോഷകരമാണ്‌, സാഹചര്യം അനുസരിച്ച് ഇത് വ്യക്തിപരമായ ആക്രമണമായോ കാഴ്ച്ചപ്പാട് കുത്തിവെക്കാനുള്ള ശ്രമമായോ കരുതുന്നതാണ്‌. സമൂഹം അംഗീകരിച്ച പ്രവർത്തനങ്ങൾ ശുഭാപ്തിവിശ്വാസത്തോടെ നല്ലകാര്യങ്ങൾക്കായി ചെയ്യേണ്ടതാണ്‌.

ഇതും കാണുക[തിരുത്തുക]