Jump to content

വിക്കിപീഡിയ:യാന്ത്രികവിവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം:
  1. യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.
  2. യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ ചെറിയ ലേഖനങ്ങൾ വേഗത്തിൽ നീക്കം ചെയ്യാവുന്നതാണ്.
  3. യാന്ത്രിക ലേഖനങ്ങൾ തിരിച്ചറിയുന്നതിന് ഒരു ഫലകവും വർഗ്ഗവും പട്ടികയും നിലവിലുണ്ട്.
  4. മറ്റു ഭാഷയിലുള്ള വലിയ ലേഖനം അടിസ്ഥാനവിവരങ്ങളില്ലാതെ ചെറിയ ലേഖനമായി വിവർത്തനം ചെയ്യുന്നത് തടയുക.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയയിൽ ഉള്ളടക്കപരിഭാഷ എന്ന സൗകര്യം ഉപയോഗിച്ച് മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് ലേഖനങ്ങൾ വിവർത്തനം ചെയ്യാവുന്നതാണ്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. ഈ ഉപകരണത്തിൽ ഗൂഗിൾ യാന്ത്രികവിവർത്തനം എന്ന സംവിധാനം ഉപയോഗിച്ചാണ് മലയാളത്തിലേക്ക് മൊഴിമാറ്റം സാദ്ധ്യമാക്കുന്നത്. ഇത് പലപ്പോഴും അർത്ഥമില്ലാത്തതോ വികലമായ ഭാഷയോ ശരിയായ വാചകഘടന ഇല്ലാത്തതോ ആയ ലേഖനങ്ങൾ നിർമ്മിക്കുന്നതിന് കാരണമാവുന്നു. ഉള്ളടക്കപരിഭാഷ ഉപകരണത്തിൽ ഇവ തിരുത്തി ശരിയാക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. അത്തരത്തിൽ ശരിയാക്കാത്ത ലേഖനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള ചർച്ച പ്രകാരം[1]. രൂപപ്പെടുത്തിയ നയമാണ് താഴെ പറയുന്നത്.

  1. യാന്ത്രിക വിവർത്തനങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.
  2. ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ചേർത്തിട്ടും ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യാവുന്നതാണ്.
  3. യാന്ത്രിക വിവർത്തനങ്ങൾ അടങ്ങിയ ചെറിയ ലേഖനങ്ങൾ പെട്ടെന്ന് നീക്കം ചെയ്യാവുന്നതാണ്.
  4. യാന്ത്രിക ലേഖനങ്ങൾ തിരിച്ചറിയുന്നതിന് ഒരു ഫലകവും വർഗ്ഗവും പട്ടികയും നിലവിലുണ്ട്.
  5. മറ്റു ഭാഷയിലുള്ള വലിയ ലേഖനം അടിസ്ഥാനവിവരങ്ങളില്ലാതെ ചെറിയ ലേഖനമായി വിവർത്തനം ചെയ്യുന്നത് തടയുക. ഇതിന് നിലവിലുള്ള ലേഖനത്തിനുമുകളിലൂടെ പുനർവിവർത്തനം ചെയ്യുന്നത് അനുവദിക്കുക.
  6. ഇത്തരത്തിൽ യാന്ത്രികവിവർത്തനം ചെയ്ത് മൂന്നിലധികം ലേഖനം തുടർച്ചയായി ചെയ്യുകയും, നന്നാക്കാതിരിക്കുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും തുടർനടപടിയായി ഹ്രസ്വതടയൽ പോലുള്ള നടപടികളും സ്വീകരിക്കുക.

നടപടിക്രമം

[തിരുത്തുക]
  1. വലിയ ലേഖനത്തിൽ ആദ്യ പടിയായി ഫലകം: {{Rough translation}} ചേർക്കുക. ഉപയോക്താവിന്റെ സംവാദ താളിലും കുറിപ്പ് നൽകുക.
  2. ഒരാഴ്ച്ച കഴിഞ്ഞിട്ടും ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ {{SD}} ചേർക്കുക. മറ്റൊരു കാര്യനിർവ്വാഹകന് അത് നീക്കം ചെയ്യാനാവും.
  3. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പട്ടിക/താൾ വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ

ഇത്തരത്തിലുള്ള ലേഖനങ്ങൾ ഇവിടെ കാണാം.

അനുബന്ധം

[തിരുത്തുക]

ഇത് യാന്ത്രിക വിവർത്തനം സംബന്ധിച്ച നയം ആയതുകൊണ്ട് ഉള്ളടക്കപരിഭാഷ ഉപയോഗിക്കാതെ നടത്തുന്ന യാന്ത്രികവിവർത്തനങ്ങൾക്കും ബാധകമായിരിക്കും.

ഇത്തരത്തിൽ യാന്ത്രിക വിവർത്തനം നടത്തുന്ന ഉപയോക്താക്കളുടെ സംവാദം താളിൽ ചേർക്കുന്നതിന് ഉണ്ടാക്കിയ യാന്ത്രിക വിവർത്തന ഫലകം താഴെ കൊടുക്കുന്നു.

{{Automatic translation}}

അവലംബം

[തിരുത്തുക]
  1. "വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം)". വിക്കിപീഡിയ:യാന്ത്രികവിവർത്തനം. വിക്കിപീഡിയ. Retrieved 4 ഒക്ടോബർ 2020.

ഇതും കാണുക

[തിരുത്തുക]