വിക്കിപീഡിയ:ഉള്ളടക്ക പരിഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിലെ ലേഖനങ്ങൾ വളരെ ലളിതമായി മറ്റൊറ്റു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് ഉള്ളടക്ക പരിഭാഷ സംവിധാനം. പരിഭാഷപ്പെടുത്തുമ്പോഴുണ്ടാകുന്ന മടുപ്പുളവാക്കുന്ന പല ഘട്ടങ്ങളും ഉള്ളടക്ക പരിഭാഷാസംവിധാനം വഴി ഒഴിവാക്കാൻ സാധിക്കും. ഉദാഹരണമായി വാചകങ്ങൾ ബ്രൗസറിലെ ഒരു ‍ടാബിൽ നിന്നും അടുത്ത ടാബിലേക്ക് പകർത്തി എഴുതുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ വർഗ്ഗങ്ങൾ ചേർക്കുന്നത്, വാക്കുകൾക്കനുയോജ്യമായ കണ്ണികൾ കണ്ടെത്തുന്നത്, ഇതര ഭാഷാകണ്ണികൾ ഉൾപ്പെടുത്തുന്നത് തുടങ്ങിയവ വളരെ ലളിതമാക്കുവാനും ഈ സംവിധാനം സഹായകമാണ്. അതിനാൽ തന്നെ സാങ്കേതികത്വത്തെക്കുറിച്ച് ആകുലപ്പെടാതെ നല്ല രീതിയിൽ ലേഖനങ്ങൾ പരിഭാഷപ്പെടുത്താൻ ഉപയോക്താക്കളെ ഈ സംവിധാനം സഹായികമാണ്.

പരീക്ഷിച്ച് നോക്കൂ[തിരുത്തുക]

ഈ സൗകര്യം ലഭിക്കുവാൻ വേണ്ടി വിക്കിക്രമീകരണങ്ങളിൽ ഉള്ളടക്ക പരിഭാഷാ സംവിധാനം സജ്ജമാക്കേണ്ടതുണ്ട്. ഉള്ളടക്കപരിഭാഷ സജ്ജമാക്കുന്നതിനായി പ്രവേശിച്ച ശേഷം, നിങ്ങളുടെ ബീറ്റ-ക്രമീകരണങ്ങളിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റങ്ങളിൽ ചെന്ന് അവിടെ നിന്നും ഉള്ളടക്ക പരിഭാഷ എന്നത് തിരഞ്ഞെടുത്തശേഷം സേവ് ചെയ്യുക.

ഉപയോഗിക്കൽ[തിരുത്തുക]

ഒരിക്കൽ ഈ സംവിധാനം സജ്ജമാക്കികഴിഞ്ഞാൽ പ്രധാനമായും രണ്ടുതരത്തിൽ നിങ്ങൾക്ക് പരിഭാഷ സംവിധാനത്തിലേക്ക് പ്രവേശിക്കാം.

1. സംഭാനകളിലേക്ക് മൗസ് വെക്കുമ്പോൾ ഒരു പുൾഡൗൺമെനു കാണാം. അതിൽ നിന്നും പരിഭാഷ ഉപകരണത്തിലേക്ക് പ്രവേശിക്കാം. അതുപോലെ തന്നെ സംഭാവനാതാളിനു മുകളിലായി ഉള്ളടക്ക പരിഭാഷയുടെ ഐകൺ കാണാം അതിൽ ക്ലിക്കുചെയ്തും പരിഭാഷ ഉപകരണത്തിലേക്ക് പ്രവേശിക്കാം.

2. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുദ്ദേശിക്കുന്ന ലേഖനത്തിന്റെ ഇതരഭാഷകളുടെ പട്ടികയിൽ (നമ്മുടെ ഭാഷയിൽ നിലവിലില്ലാത്ത മറ്റുഭാഷയിലെ ലേഖനങ്ങളുടെ ഇന്റർവിക്കി പട്ടികയിൽ ) കണ്ണികൾ തെളിയാത്ത മലയാളം എന്നതിൽ ക്ലിക്കുചെയ്തും ഉള്ളടക്ക പരിഭാഷ സംവിധാനത്തിലേക്കുള്ള പ്രവേശനം സാധ്യമാകുന്നു.

<translate> Screencast showing how to use Content Translation</translate>

ഉദ്ദേശ്യം[തിരുത്തുക]

എങ്ങനെ പങ്കെടുക്കാം[തിരുത്തുക]

അനുബന്ധതാളുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]