Jump to content

വിക്കിപീഡിയ:ഒപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Signatures എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: സംവാദം നടത്താനുള്ള താളുകളിൽ താങ്കൾ ഇടുന്ന കുറിപ്പുകളിൽ ~~~~ ഉപയോഗിച്ചോ തിരുത്തൽ ടൂൾബാറിലെ ചിഹ്നത്തിൽ ഞെക്കിയോ ഒപ്പിടുക. ഒപ്പിന്റെ മൂലരൂപം ചെറുതായിരിക്കുന്നതും ഏവർക്കും പെട്ടെന്നുമനസ്സിലാക്കാൻ കഴിയുന്നതും ആവുന്നതാണ് നല്ലത്.

ലേഖനങ്ങളുടെ സംവാദം താളുകളിലും ഇതര സംവാദ താളുകളിലും സ്വന്തം കുറിപ്പുകൾക്ക് ഒപ്പിടുക എന്നത് നല്ലൊരു വിക്കിമര്യാദയാണ്, കുറിപ്പ് ആരാണിട്ടെതെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. അതുവഴി കുറിപ്പിട്ടയാളുടെ സംവാദം താളിലേക്കെളുപ്പമെത്താൻ കഴിയും. നല്ലൊരു വിജ്ഞാനകോശം സൃഷ്ടിക്കാൻ ആശയങ്ങളുടെ കൈമാറ്റം കൂടിയേകഴിയൂ .

വിക്കിപീഡിയയിലെ ലേഖനങ്ങളിൽ താങ്കൾ നടത്തുന്ന തിരുത്തലുകളിൽ ഒപ്പിടാൻ പാടില്ല. ലേഖനങ്ങൾ പലരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അവിടെ ഒരാൾ മറ്റൊരാളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

ഉദ്ദേശ്യലക്ഷ്യം

ഉപയോക്താവിനേയും അയാളുടെ സേവനങ്ങളേയും തിരിച്ചറിയാനാണ് വിക്കിപീഡിയയിൽ ഒപ്പ് ഉപയോഗിക്കുന്നത്. പേരും സമയവും തിയ്യതിയും കുറിപ്പിനോടൊപ്പം ചേർക്കുന്നത് ചർച്ചകളിൽ മര്യാദ ഉറപ്പാ‍ക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒപ്പ് ആരേയും വേദനിപ്പിക്കുന്നതാവരുത്. മര്യാദകെട്ട ഒപ്പുകൾ ഉപയോഗിക്കാനനുവദിക്കില്ല (ഒപ്പ് ശരിയാകുന്നതു വരെ തടയപ്പെടാനും സാധ്യതയുണ്ട്). പൊതുവായി പറഞ്ഞാൽ ഉപയോക്തൃനാമങ്ങളിൽ അനുവദനീയമല്ലാത്തതൊന്നും ഒപ്പിലും ഉപയോഗിക്കരുത്.

ഒപ്പ് ഉപയോഗിക്കേണ്ടതും ഉപയോഗിക്കരുതാത്തതുമായ സന്ദർഭങ്ങൾ

ഉപയോക്താക്കളുടെ സംവാദം താളുകളിലും, ലേഖനങ്ങളുടെ സംവാദം താളുകളിലും മറ്റാശയവിനിമയ വേദികളിലും ഇടുന്ന കുറിപ്പുകളിൽ ഒപ്പ് ഇടേണ്ടതാണ്. ലേഖനങ്ങളിൽ നടത്തുന്ന തിരുത്തലുകളിൽ ഒപ്പ് പാടില്ല, എന്തെന്നാൽ ലേഖനങ്ങൾ സംയുക്തശ്രമഫലമായി ഉണ്ടാകുന്നതാണ്. അവിടെ ഉപയോക്താക്കളുടെ സേവനങ്ങൾ തിരിച്ചറിയാൻ നാൾവഴി സഹായിക്കും. തിരുത്തലുകളുടെ ചുരുക്കമായി ഒപ്പ് ചേർക്കാൻ ശ്രമിക്കരുത്, അവിടെ ~~~~ ഫലിക്കില്ല.

കുറിപ്പുകളിൽ എങ്ങനെ ഒപ്പിടാം

ഒപ്പിടാൻ രണ്ട് വഴികളുണ്ട്:

  1. കുറിപ്പുകളുടെ ഒടുവിൽ നാല് ടിൽഡകൾ (~) ചേർക്കുക, ഇതുപോലെ:~~~~.
  2. താങ്കൾ എഡിറ്റ് ടൂൾബാർ ഉപയോഗിക്കുന്നുവെങ്കിൽ, ഒപ്പ് ഐക്കണിൽ (), സ്വതവേ തിരുത്താനുള്ള പെട്ടിയുടെ മുകളിലായി കാണാം [1]) ഞെക്കിയാൽ ഒപ്പിടാനുള്ള നാല് ടിൽഡകൾ ചേർക്കുന്നതാണ്

മാറ്റം സേവ് ചെയ്യുമ്പോൾ താങ്കൾക്ക് ഒപ്പ് കാണാൻ സാധിക്കും. ഇരു രീതികളിലും അന്തിമഫലം ഒന്നായിരിക്കും. അത് താഴെ കൊടുത്തിരിക്കുന്നു:

വിക്കിവിന്യാസം തത്ഫല കോഡ് തത്ഫല ദൃശ്യം
~~~~
[[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]]) 12:13, 10 സെപ്റ്റംബർ 2024 (UTC) മാതൃകാ ഉപയോക്താവ് (സംവാദം) 12:13, 10 സെപ്റ്റംബർ 2024 (UTC)[മറുപടി]

നാലു ടിൽഡകൾ ചേർക്കുമ്പോൾ ഒപ്പ് സമയം തിയ്യതി എന്നിവ രേഖപ്പെടുത്തുന്നു. സംവാദം താളുകളിലെ ചർച്ചകളിൽ ഈ രീതിയാണ് ഉപയോഗിക്കേണ്ടത്.

മൂന്നു ടിൽഡകൾ താഴെപ്പറയുന്ന ഫലം സൃഷ്ടിക്കും:

വിക്കിവിന്യാസം തത്ഫല കോഡ് തത്ഫല ദൃശ്യം
~~~
[[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]]) മാതൃകാ ഉപയോക്താവ് (സംവാദം)

താങ്കളുടെ ഉപയോക്തൃതാളിലോ പൊതു അറിയിപ്പിടങ്ങളിലോ അറിയിപ്പുകൊടുക്കേണ്ട സന്ദർഭങ്ങളിൽ ഇത്തരത്തിൽ ഒപ്പിടാവുന്നതാണ്. മുഴുവൻ കോഡും ടൈപ്പ് ചെയ്യാതെ തന്നെ താങ്കളുടെ ഉപയോക്തൃതാളിലേക്ക് ഒരു ലിങ്കിടാൻ ഈ മാർഗ്ഗം സ്വീകരിക്കുക.

അഞ്ചു ടിൽഡകൾ ചേർക്കുമ്പോൾ സമയം തിയ്യതി എന്നിവ രേഖപ്പെടുത്തും. പക്ഷേ ഒപ്പില്ലാതെ ആയിരിക്കും ഇവ രേഖപ്പെടുത്തുന്നത്. ഇതുപോലെ:

വിക്കിവിന്യാസം തത്ഫല കോഡ് തത്ഫല ദൃശ്യം
~~~~~
12:13, 10 സെപ്റ്റംബർ 2024 (UTC) 12:13, 10 സെപ്റ്റംബർ 2024 (UTC)

ശ്രദ്ധിക്കുക: വിക്കിപീഡിയയിൽ ലോഗിൻ ചെയ്യാതെ തന്നെ തിരുത്തലുകൾ നടത്താൻ താങ്കൾക്ക് സാധിക്കും. താങ്കളുടെ കുറിപ്പുകളിൽ ഒപ്പുകൾ ചേർക്കാനും കഴിയുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ താങ്കളുടെ ഉപയോക്തൃനാമത്തിനു പകരം താങ്കൾ ഉപയോഗിക്കുന്ന ഐ.പി. വിലാസം ഉപയോഗിക്കുന്നതായിരിക്കും.

192.0.2.58 ഇത്തരത്തിലൊന്നായിരിക്കും താങ്കളുടെ ഐ.പി. വിലാസം. ഉപയോക്തൃനാമത്തിനു പകരം ഐ.പി. വിലാസം ഉപയോഗിക്കുന്നത് ഉപയോക്താവിൻറെ അജ്ഞാതാവസ്ഥക്ക് കൂടുതൽ ഗുണകരമാവുമെന്ന് ചില ഉപയോക്താക്കൾ വിശ്വസിക്കുന്നു. സത്യത്തിൽ ഐ.പി. വിലാസങ്ങൾ എളുപ്പം അന്വേഷിച്ചു തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ്, പകരം ചെല്ലപ്പേരുകൾ ഉപയോഗിച്ച് അംഗത്വമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് സ്വകാര്യത നിലനിറുത്താൻ താങ്കളെ സഹായിച്ചേക്കാം. രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ ഐ.പി. വിലാസം പരസ്യമായിരിക്കില്ല.

വ്യാജപ്പേരോ മറ്റോ ഉപയോഗിച്ച് താങ്കൾ സ്വയം ഒപ്പുണ്ടാക്കി ചേർത്താലും അത് താങ്കളുടെ സ്വകാര്യതയേയോ, അജ്ഞാതത്വത്തെയോ സംരക്ഷിക്കണമെന്നില്ല, അപ്പോഴും താളിന്റെ നാൾവഴിയിൽ നിന്ന് താങ്കൾ ഉപയോഗിച്ച് ഐ.പി. വിലാസം ശേഖരിക്കാൻ മറ്റുള്ളവർക്ക് കഴിയുന്നതാണ്. ചിലപ്പോൾ മറ്റുള്ളവർക്ക് താങ്കളോട് ആശയവിനിമയം നടത്തുക കൂടുതൽ ബുദ്ധിമുട്ടായിത്തീരുകയും ചെയ്യും.

ഒപ്പ് ഉണ്ടാക്കിയെടുക്കൽ

ഒരു ഉപയോക്താവ് അയാൾ സൃഷ്ടിച്ച ഒപ്പല്ല ഉപയോഗിക്കുന്നതെങ്കിൽ, വിക്കിപീഡിയ സ്വതേ നൽകുന്ന തരത്തിലുള്ള ഒപ്പായിരിക്കും രേഖപ്പെടുത്തുക. സ്വതവേയുള്ള ഒപ്പിന്റെ നിലവിലുള്ള ശൈലി മീഡിയവിക്കി:Signature എന്ന താളിൽ കാണാവുന്നതാണ്.

അംഗത്വമെടുത്ത ഏതൊരാൾക്കും ക്രമീകരണങ്ങൾ ഉപയോഗിച്ച് സ്വന്തം ഒപ്പ് മാറ്റി നിർവ്വചിക്കാവുന്നതാണ്.

ഒപ്പ് പുതുക്കി നിർവ്വചിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പുണ്ടാക്കുന്നതും അല്ലെങ്കിൽ മറ്റുതരത്തിൽ മറ്റുപയോക്താക്കളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഒപ്പുകൾ ഉപയോഗിക്കരുത്. താളുകൾ തിരുത്തുക്കൊണ്ടിരിക്കുമ്പോൾ വായിച്ചുനോക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നീളം കൂടിയ ഒപ്പോ, നീളം കൂടിയ കോഡുകൾ അടങ്ങിട്ടുള്ള ഒപ്പോ ഉപയോഗിക്കരുത്.

ഒരു കാരണവശാലും ഒപ്പുപയോഗിച്ച് ആൾമാറാട്ടം നടത്താൻ അനുവദിക്കുന്നതല്ല, താങ്കളുടെ ഒപ്പ് മറ്റൊരാളുടെ ഒപ്പിൽനിന്നും വേർതിരിക്കുവാൻ പറ്റാത്തവിധത്തിൽ സാദൃശ്യമുള്ള തരത്തിൽ ആയിരിക്കരുത്. താങ്കളുടെ ഒപ്പ് മറ്റൊരു ഉപയോക്താവിനുള്ള താളിലേയ്ക്ക് കണ്ണിചേർക്കുവാൻ (ലിങ്ക്) പാടില്ല. താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം.

മറ്റൊരാളുടെ ഒപ്പ് അനുയോജ്യമല്ലെന്നു കണ്ടെത്തിയാൽ താങ്കൾക്ക് അത് മാറ്റാൻ മര്യാദയോടെ ആവശ്യപ്പെടാം. മറ്റൊരാൾ താങ്കളോടാണങ്ങിനെ ആവശ്യപ്പെടുന്നതെങ്കിൽ അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ താങ്കൾ ശ്രമിക്കേണ്ടതാണ്. മര്യാദയോടെയുള്ള ആവശ്യപ്പെടൽ ഒരിക്കലും വ്യക്ത്യാക്രമണമായി കണക്കാക്കരുത്. വിക്കിപീഡിയ ആശയസമവായത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. അതുകൊണ്ട് എല്ലാവർക്കും ഒരേപോലെ സമവായത്തിലെത്താവുന്ന തീരുമാനങ്ങളായിരിക്കും ഉചിതം.

കാര്യനിർവ്വാഹകരുടെ നോട്ടീസ്ബോർഡിലോ, പഞ്ചായത്തിലോ ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ താങ്കൾക്ക് ഉന്നയിക്കാവുന്നതുമാണ്.

രൂപവും നിറവും

ഇതര ഉപയോക്താക്കൾക്ക് അരോചകമായേക്കാവുന്നതോ, വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ളതോ ആയ ഒപ്പ് ഉപയോഗിക്കാതിരിക്കുക

  • താങ്കളുടെ ഒപ്പ് മിന്നിത്തിളങ്ങുന്നതോ (blink), മറ്റേതങ്കിലും വിധത്തിൽ അരോചകമായേക്കാവുന്ന തരത്തിലുള്ളതോ ആവാതിരിക്കുവാൻ ശ്രദ്ധിക്കുക.
  • <big> (വലിയ അക്ഷരങ്ങൾ സൃഷ്ടിക്കുവാൻ), ലൈൻ ബ്രേക്കുകൾ മുതലായവ ഒഴിവാക്കേണ്ടതാണ്. അവ അടുത്തുള്ള അക്ഷരങ്ങളുടെ സ്ഥാനത്തേയും ബാധിക്കാനിടയുണ്ട്. ഒപ്പ് ശരിയായി പ്രത്യക്ഷപ്പെടാൻ സ്പേസിന്റെ മിതമായ ഉപയോഗം അനുവദനീയമാണ്.
  • സബ്സ്ക്രിപ്റ്റുകളും സൂപ്പർസ്ക്രിപ്റ്റുകളും കഴിയുന്നത്ര ഒഴിവാക്കുക. മേൽപ്പറഞ്ഞ പ്രശ്നം അവയ്ക്കുമുണ്ടാനിടയുണ്ട്.
  • ഒപ്പ് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ചെറുതാക്കാതിരിക്കുക.
  • ഒപ്പ് സൃഷ്ടിക്കുമ്പോൾ കാഴ്ചയിൽ പ്രശ്നമുള്ളവരേയും കണക്കിലെടുക്കുക. വ്യത്യസ്ത നിറങ്ങൾ ചേർക്കാൻ പറ്റുമെങ്കിലും അവ വർണ്ണാന്ധതയുള്ള ഉപയോക്താക്കൾക്ക് വായിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം, ദയവാ‍യി അവരേയും കണക്കിലെടുക്കുക.

ചിത്രങ്ങൾ

ഒപ്പിൽ ചിത്രങ്ങൾ ഉൾപെടുത്താതിരിക്കുക

താഴെപ്പറയുന്ന കാരണങ്ങളാൽ ചിത്രങ്ങൾ ഒരിക്കലും ഒപ്പിലുൾപ്പെടുത്തരുത്

  • അവ സെർവറിന് അനാവശ്യമായ ഭാരം സൃഷ്ടിച്ചേക്കാം, അത് സെർ‌വറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുവാൻ കാരണമായേക്കും.
  • ഒപ്പ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, താങ്കൾ ഉപയോഗിച്ച ചിത്രത്തിനു പകരം പുതിയൊരു ചിത്രം ആരെങ്കിലും അപ്‌ലോഡ് ചെയ്തേക്കാം.
  • താൾ വായിക്കാനും സ്കാൻ ചെയ്യാനും അവ തടസ്സമാകും.
  • വാക്യങ്ങൾ പകർത്താൻ വിഘാതം സൃഷ്ടിക്കും.
  • വാക്യത്തിൽ നിന്നും ശ്രദ്ധമാറിപ്പോകാൻ കാരണമായേക്കും.
  • ഓരോ തവണ ഒപ്പിടുമ്പോഴും ഉപയോഗിക്കുന്ന താളുകൾ പ്രശ്നസങ്കീർണ്ണമായിട്ടാവും എണ്ണുക.
  • ഒപ്പിലുള്ള ചിത്രം അനാവശ്യമായ ശ്രദ്ധ ഉപയോക്താവിനു നൽകിയേക്കാം.

ചിത്രങ്ങൾക്കു പകരം യൂണികോഡിലെ ചിത്രസമാന ചിഹ്നനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉദാ:☺☻♥♪♫♣♠♂♀§. പൂർണ്ണമായ പട്ടികയ്ക്കായി Wikibooks:Unicode/Character reference കാണുക.

ബഗ്‌ 6379 കാണുക.

നീളം

ഒപ്പിന്റെ പരമാവധി നീളം 200 ക്യാരക്റ്റരിൽ കൂടുവാൻ പാടില്ല. കാഴ്ചയിലും കോഡിങ്ങിലും ഒപ്പ് ചെറുതായി സൂക്ഷിക്കുക. എച്ച്.റ്റി.എം.എൽ, വിക്കിസൂചകങ്ങൾ മുതലായവ ഉപയോഗിച്ച് വലിയ ഒപ്പുകൾ സൃഷ്ടിക്കുന്നത് താഴെപ്പറയുന്ന കാരണങ്ങൾ കൊണ്ട് അനുവദിക്കുന്നതല്ല:

  • തിരുത്താനുള്ള പെട്ടിയിൽ രണ്ടിലധികം വരികളിലായി ഒപ്പ് വ്യാപിച്ചുകിടക്കുകയാണെങ്കിൽ ഒപ്പേത്? കുറിപ്പേത്? എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കും.
  • വലിയ ഒപ്പ് ഉടമസ്ഥന് അനാവശ്യമായ മേധാവിത്തം നൽകിയേക്കാം.
  • ഇടയ്ക്ക് ഒരു ഇട (സ്പേസ്) പോലുമില്ലാതെ അനർഗ്ഗളനിർഗ്ഗളമായി നീണ്ടുകിടക്കുന്ന ഒപ്പ് തിരുത്തുവാനുള്ള പെട്ടിയുടെ വീതി അനാവശ്യമായി കൂട്ടിക്കാണിച്ചേക്കാം.
  • അർത്ഥപൂർണ്ണമായ കുറിപ്പ് ശ്രദ്ധിക്കപ്പെടാതെ പോവാൻ ഒപ്പിന്റെ നീളക്കൂടുതൽ കാരണമായേക്കാം.
  • തിരുത്തിക്കൊണ്ടിരിക്കുമ്പോൾ ഒരാൾക്ക് മുമ്പത്തെ കുറിപ്പ് കാണണമെങ്കിൽ, ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന വലിയ ഒപ്പ് തടസ്സമായേക്കാം.

വിക്കിസോഫ്റ്റ്വെയർ ഒപ്പുകളെ സ്വതവേ 255 അക്ഷരങ്ങളിലേക്ക് ചുരുക്കുന്നതാണ് (എച്ച്.റ്റി.എം.എൽ/ വിക്കിസൂചകങ്ങൾ അടക്കം).

സമയമുദ്ര

തിയ്യതി, സമയം എന്നിവയോടു കൂടിയ സമയമുദ്ര (ടൈംസ്റ്റാമ്പ്) വരുന്ന രീതിയിൽ മാത്രം ഒപ്പുകൾ ഉപയോഗിക്കുക. തിയ്യതിയും സമയവും ചേർക്കാതിരിക്കുന്നത് സംവാദങ്ങൾ പിന്തുടരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.

ആന്തരിക കണ്ണികൾ

താങ്കളുടെ ഉപയോക്തൃതാൾ അഥവാ ഉപയോക്താവിന്റെ സംവാദം താൾ (ചിലപ്പോൾ രണ്ടും) ഒപ്പിൽ കണ്ണികളായി കൊടുക്കുന്നതു പതിവാണ്; ഒപ്പിൽ സ്വതവേ ഉപയോക്തൃതാളിലോട്ടുള്ള കണ്ണിയാവും ഉണ്ടാവുക. മറ്റുള്ളവർക്ക് താങ്കളെ തിരിച്ചറിയാനും താങ്കളുടെ സേവനങ്ങളെ അടുത്തറിയാനും ഇവയിലേതെങ്കിലും താൾ ഒപ്പിൽ ചേർക്കുക.

ഒപ്പ് പുതുക്കുന്ന അവസരത്തിൽ താങ്കൾക്ക് താങ്കളുടെ ക്രമീകരണങ്ങളിൽ നിന്ന് ഈ കണ്ണികൾ പ്രവർത്തനക്ഷമമല്ലാതെ വയ്ക്കാവുന്നതാണ്. താങ്കളുടെ ഒപ്പ് താങ്കളുടെ ഉപയോക്തൃതാളിലോ സംവാദം താളിലോ ഉപയോഗിക്കുമ്പോൾ അങ്ങോട്ടുതന്നെയുള്ള കണ്ണികൾ ഉൾപ്പെടുന്നുവെങ്കിൽ അത് കറുപ്പുനിറത്തിൽ കട്ടികൂടികാണപ്പെടുന്നതായിരിക്കും. കണ്ണി പ്രവർത്തിക്കുന്നതായിരിക്കില്ല.

താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ താങ്കൾക്കായുള്ള താളിൽ നൽകുക. അത് ഒപ്പിൽ നൽകാൻ പാടില്ല. താങ്കളുടെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കണ്ണിയോ അതുപോലുള്ള മറ്റുകണ്ണിയോ മറ്റുപയോക്താക്കൾക്ക് സഹായകമാം വിധം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പാട്ടിലാക്കാനുള്ള (canvassing) ശ്രമങ്ങൾ ഒപ്പുപയോഗിച്ച് നടത്താൻ പാടില്ല

ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമായ കണ്ണികൾ ഒപ്പിൽ കൊടുക്കാൻ പാടില്ല.


പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിപീഡിയയ്ക്കു പുറത്തുള്ള ഒരു വെബ്സൈറ്റിലോട്ടുള്ള കണ്ണി ഒപ്പിൽ ചേർക്കരുത്.

താങ്കളുടേയോ താങ്കൾക്ക് താത്പര്യമുള്ളതോ ആയ വിക്കിപീഡിയ ഇതര വെബ്സൈറ്റിലോട്ടുള്ള കണ്ണികൾ ഒരു കാരണവശാലും ഒപ്പിൽ ചേർക്കരുത്. താങ്കളുടെ ഓരോ തിരുത്തലിനുമൊപ്പം ഒരു പ്രത്യേക പുറത്തേക്കുള്ള കണ്ണിയും ചേർക്കുന്നത് ലിങ്ക് സ്പാമിങ് ആയി കണക്കാക്കുന്നതായിരിക്കും. താങ്കളുടേ ഉദ്ദേശം അതല്ലങ്കിൽ പോലും അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. വിക്കിപീഡിയയ്ക്കു പുറത്തുള്ള നല്ലൊരു വെബ്സൈറ്റിനെ കുറിച്ച് താങ്കൾക്ക് സഹവിക്കിപീഡിയരോടു പറയണമെങ്കിൽ അത് താങ്കൾക്കുള്ള താളിൽ കൊടുക്കുക.

ഫലകങ്ങളുടെ ഉൾപ്പെടുത്തൽ

ഫലകങ്ങളും അതു പോലെ പ്രവർത്തിക്കുന്ന മറ്റു കാര്യങ്ങളും (ഉദാഹരണത്തിന് {{User:Name/sig}} എന്നൊക്കെ പ്രത്യക്ഷപ്പെടുന്നവ) ഒപ്പിൽ ചേർക്കുന്നത് നിരോധിച്ചിരിക്കുന്നു.

  • ഒപ്പ് ഫലകങ്ങൾ നശീകരണപ്രവർത്തനങ്ങൾക്ക് എന്നുവേണമെങ്കിലും വിധേയമായേക്കാം. ചിലപ്പോൾ ഉപയോക്താവ് വിക്കിപീഡിയ വിട്ടുകഴിഞ്ഞാൽ പോലും.
  • വളരെ സജീവങ്ങളായ സംവാദം താളുകൾ സഞ്ചയികവത്കരിക്കാൻ യന്ത്രങ്ങൾ ഉണ്ടായേക്കാം. അവ ഫലകങ്ങളെ ഒപ്പ് ആയി കണക്കാക്കാനിടയില്ല.
  • ഒപ്പ് ഫലകങ്ങൾ ചെറുതായിരിക്കും. പക്ഷേ അവ സെർവറിനു അനാവശ്യമായ ഭാരം ഉണ്ടാക്കുന്നു. താങ്കളുടെ ഒപ്പ് ഫലകത്തിൽ മാറ്റം വരുത്തിയാൽ അത് ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ താളിന്റേയും വെബ് കാഷെ പുതുക്കേണ്ടിവരുന്നു.

താളിലെ വിവരങ്ങൾക്കൊപ്പം സൂക്ഷിക്കുന്ന ലളിതമായ ഒപ്പുകൾ ആവശ്യമായ സ്ഥലം എടുക്കുന്നു എന്നതൊഴികെ സെർവറിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.

വിഭാഗങ്ങൾ

ഒപ്പുകളിൽ വിഭാഗീരിക്കാനുള്ള (categories) കോഡുൾപ്പെടുത്തരുത്. ആര് തിരുത്തി എന്നതിനനുസരിച്ച് സൂചികവത്കരിക്കപ്പെടുന്ന താളുകൾ സഹായകരമല്ല, അതേ വിവരങ്ങൾ താങ്കളുടെ സേവനങ്ങളുടെ പട്ടികയിൽ നിന്നും, വിക്കിപദ്ധതി തിരുത്തലുകൾ എണ്ണുന്ന ഉപകരങ്ങളിൽ പലതും തരുന്ന വിവരങ്ങളിൽ നിന്നും ശേഖരിക്കാവുന്നതാണ്.

മലയാളം - ഇംഗ്ലീഷ് ഇതര ഉപയോക്തൃനാമങ്ങൾ

മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് വിക്കിപീഡിയ എതിരല്ല. എന്നിരുന്നാലും അവരുടെ ഒപ്പിൽ മറ്റുലിപികളാണുള്ളതെങ്കിൽ ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമായിരിക്കും. അതുകൊണ്ട് അത്തരം ഉപയോക്താക്കൾ തങ്ങളുടെ ഒപ്പിൽ (ഭാഗീകമായിട്ടെങ്കിലും) മലയാളം അഥവാ ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കണം എന്നു താത്പര്യപ്പെടുന്നു.

ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഉപയോക്താവ് Παράδειγμα ഒപ്പിടുന്നത് ഇപ്രകാരമാണ് Παράδειγμα/Paradigma.

വലത്തു നിന്ന് ഇടത്തോട്ടെഴുതുന്ന ലിപികൾ ഉപയോഗിക്കുന്ന ഒപ്പുകൾ “--DD ,HH:MM (NAME) Month YYYY” എന്നായിരിക്കും പ്രത്യക്ഷപ്പെടുക. ഇടത്തുനിന്നു വലത്തോട്ടെഴുതാനുള്ള സൂചകങ്ങൾ (&lrm;) ഒപ്പിനവസാനം ചേർക്കുന്നത് ഈ പ്രശ്നം പരിഹരിച്ചേക്കും. രണ്ടുതരം ലിപകളും ഇടകലർത്തിയാണു താങ്കൾ ഉപയോഗിക്കുന്നതെങ്കിൽ ഇടത്തുനിന്നു വലത്തോട്ടെഴുതുന്ന ലിപി രണ്ടാമതുപയോഗിക്കുക.

ഒപ്പില്ലാതെ വരുന്ന ലിപികളെ കൈകാര്യം ചെയ്യൽ

{{unsigned}}, {{unsignedIP}} എന്ന ഫലകങ്ങൾ ഒപ്പിടാത്ത കുറിപ്പുകൾക്കൊപ്പം ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും കുറിപ്പിട്ട ലേഖകനേയോ സമയമോ സ്വയം ചേർക്കുന്നതല്ല. താളിന്റെ നാൾവഴിയിൽ നിന്നും ഈ വിവരങ്ങൾ ഈ ഫലകങ്ങൾ ചേർക്കുന്ന ഉപയോക്താവ് പകർത്തി ഉപയോഗിക്കേണ്ടതാണ്.

ശ്രദ്ധിക്കുക: ഒപ്പിടാത്ത കുറിപ്പുകൾക്കായുള്ള എല്ലാ ഫലകങ്ങളും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയേ ചെയ്യാവൂ.


വിക്കിവിന്യാസം തത്ഫല കോഡ് തത്ഫല ദൃശ്യം
{{subst:unsigned|ഉപയോക്തൃനാമം അഥവാ ഐ.പി.}} {{subst:unsigned|മാതൃകാ ഉപയോക്താവ്}} — ഈ തിരുത്തൽ നടത്തിയത് മാതൃകാ ഉപയോക്താവ് (സംവാദംസംഭാവനകൾ)
{{subst:unsigned|user name or IP|തീയതി}} {{subst:unsigned|മാതൃകാ ഉപയോക്താവ്|23:59, 1 April, 2006 (UTC)}} — ഈ തിരുത്തൽ നടത്തിയത് മാതൃകാ ഉപയോക്താവ് (സംവാദംസംഭാവനകൾ) 23:59, 1 April, 2006 (UTC)
{{subst:unsignedIP|ഐ.പി. വിലാസം}} {{subst:unsignedIP|127.0.0.1}} —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:127.0.0.1 (സംവാദം)
{{subst:unsignedIP|ഐ.പി. വിലാസം|തീയതി}} {{subst:unsignedIP|127.0.0.1|23:59, 1 April, 2006 (UTC)}} —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:127.0.0.1 (സംവാദം) 23:59, 1 April, 2006 (UTC)

{{unsigned2}}, {{unsignedIP2}} എന്നീ ഫലകങ്ങൾ മുമ്പ് പറഞ്ഞ രണ്ടു ഫലകങ്ങളെപ്പോലെ തന്നെയാണു പ്രവർത്തിക്കുന്നത്. അതിലുപയോഗിക്കുന്ന ചരങ്ങൾ വിപരീത ക്രമത്തിലാണെന്നു മാത്രം. ഇത് താളിന്റെ നാൾ വഴിയിൽ നിന്നും പകർത്തിയെടുക്കുന്ന സമയവും ഉപയോക്തൃനാമവും വീണ്ടും ക്രമീകരിക്കാതെ ഉപയോഗിക്കാൻ സഹായിക്കുന്നു. ഈ രണ്ടു ഫലകങ്ങളും ഒപ്പിനൊടുവിൽ "(UTC)" സ്വയം ചേർക്കുന്നു.

വിക്കിവിന്യാസം തത്ഫല കോഡ് തത്ഫല ദൃശ്യം
{{subst:unsigned2|തീയതി|ഉപയോക്തൃനാമം അഥവാ ഐ.പി.}} {{subst:unsigned2|23:59, 1 April, 2006|മാതൃകാ ഉപയോക്താവ്}} —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്: മാതൃകാ ഉപയോക്താവ് (സംവാദംസംഭാവനകൾ) 23:59, 1 April, 2006
{{subst:unsignedIP2|തീയതി|ഉപയോക്തൃനാമം അഥവാ ഐ.പി.}} {{subst:unsignedIP2|23:59, 1 April, 2006|127.0.0.1}} —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്: 127.0.0.1 (സംവാദം) 23:59, 1 April, 2006

ഉപയോക്താക്കളെ പ്രത്യേകിച്ച് പുതുമുഖങ്ങളെ ഒപ്പിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്നതു നല്ലതാണ്.

സംവാദം താളുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ

വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ

കുറിപ്പുകൾ

  1. താങ്കളുടെ ബ്രൌസറിന്റെ ക്രമീകരണങ്ങൾ ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്നില്ലങ്കിൽ ഐക്കൺ കാണാനിടയില്ല. പകരം "Your signature with timestamp" എന്നു കാണാവുന്നതാണ്.

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒപ്പ്&oldid=2486388" എന്ന താളിൽനിന്ന് ശേഖരിച്ചത്