വിക്കിപീഡിയ സംവാദം:ശ്രദ്ധേയത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിയേക്കാൾ കുറച്ചുകൂടി കർ‌ക്കശമായിരിക്കണം നമ്മുടെ ശ്രദ്ധേയതാ നയങ്ങൾ എന്നെനിക്കു തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയങ്ങൾ പുല്ലുപോലെ മറികടന്ന് സ്വന്തക്കാരെയും ബന്ധുക്കളെയും ഏറ്റവും കൂടുതൽ കുത്തിനിറയ്ക്കുന്നത് ഇന്ത്യാക്കാർ വിശേഷിച്ചും മലയാളികളാണ്‌ എന്നതു തന്നെ കാരണം. ജീവചരിത്രങ്ങളുടെ കാര്യം വരുമ്പോൾ സെക്കൻഡറി സോഴ്സുകൾ എത്തരത്തിലുള്ളവ എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കണം. മതങ്ങളുമായി ബന്ധപ്പെട്ടവരുടെ ജീവചരിത്രം വരുമ്പോഴാണ്‌ ഏറെ ശ്രദ്ധിക്കേണ്ടത്. ഇവയിൽ ക്വോട്ടു ചെയ്യപ്പെടുന്ന മിക്ക സോഴ്സുകളും ആ മതത്തിന്റെ അല്ലെങ്കിൽ വിഭാഗത്തിന്റെ പ്രസിദ്ധീകരണം തന്നെയായിരിക്കും എന്നതു ശ്രദ്ധിക്കുക. ഉദാ:ഫാ.കുഴിനാപ്പുറം തന്നെ. ഇംഗ്ലീഷ് വിക്കിയിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പുസ്തകത്തെപ്പറ്റിയും പലപ്പോഴും ക്വോട്ട് ചെയ്തിരിക്കുന്നത് ഐക്യദീപം എന്ന മാസികയിൽ നിന്നാണ്‌. തിരുവനന്തപുരം അതിരൂപതയുടെ തന്നെ പ്രസിദ്ധീകരണമായ ഐക്യദീപം എത്രത്തോളം സെക്കൻഡറി സോഴ്സായി പരിഗണിക്കപ്പെടാം എന്നത് പ്രസക്തമായ ചോദ്യമാണ്‌. ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികനെപ്പറ്റി ലേഖനമെഴുതുമ്പോൾ കുടുംബജ്യോതിസ് എന്ന പ്രസിദ്ധീകരണമായിരിക്കും മിക്കവാറും ക്വോട്ടു ചെയ്യപ്പെടുക. സ്വന്തം രൂപതയിലെ ഒരു വൈദികനെപ്പറ്റി നിഷ്പക്ഷമായോ അല്ലെങ്കിൽ നിർമ്മമതയോടെയോ ലേഖനമെഴുതുന്ന ഒരു പ്രസിദ്ധീകരണം പോലും ഭൂമിമലയാളത്തിൽ ഉണ്ടെന്നെനിക്കു തോന്നുന്നില്ല. മൻജിത് കൈനിക്കരയെപ്പറ്റി മൻജിത്.ഡോട്ട് കോം ആധാരമാക്കി ലേഖനമെഴുതുന്നതും ഇതും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണുന്നില്ല.

സോഴ്സുകളായി നൽകപ്പെടുന്ന വെബ്‌സൈറ്റുകളുടെ കാര്യത്തിലും കർക്കശ നയം വേണം. പലപ്പോഴും സോഴ്സായി നൽകപ്പെടുന്ന വെബ്‌സൈറ്റ്റിൽ ലേഖനത്തിനു വിഷയമാകുന്ന ആളും അംഗമാണ്‌ എന്നു കാണാം. ആ നിലയ്ക്ക് അവിടെ കാണപ്പെടുന്ന ജീവചരിത്രം അയാൾ തന്നെ എഴുതി ചേർക്കുന്നതാകാം. അവ എങ്ങനെ സെക്കൻഡറി സോഴ്സാകും.

പുസ്തകങ്ങളുടെയും മറ്റും പ്രകാശന വാർത്തയൊക്കെ സോഴ്സായി നൽകുന്നതും പ്രോത്സാഹിപ്പിക്കാൻ പാടില്ല. ആ വാർത്ത വന്നിരിക്കുന്നത് പത്രത്തിലാണെങ്കിലും അതെഴുതി നൽകിയിരിക്കുന്നത് മിക്കവാറും ഗ്രന്ഥകർത്താവോ പ്രസാധകരോ തന്നെയായിരിക്കും. ആ നിലയ്ക്ക് അവയൊന്നും നോട്ടബിലിറ്റി വർദ്ധിപ്പിക്കുന്നില്ല.

കുറച്ചു കാര്യങ്ങൾ തോന്നിയതു ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. ഈ വിഷയത്തിൽ കൂടുതൽ ചർച്ച പ്രതീക്ഷിക്കുന്നു. മൻ‌ജിത് കൈനി 04:39, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]


കണ്ണിൽ കണ്ട സിനിമാ സീരിയൽ നടീനടന്മാർക്കൊക്കെ ശ്രദ്ദേയതക്കു കുറവില്ലെങ്കിലും അക്കാദമിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയുടെ അളവുകോൽ നിശ്ചയിക്കേണ്ടിവരുന്നതിലെ പൊരുത്തക്കേട് ദുഃഖകരമാണ്. ഏതെങ്കിലും ചവറു സീരിയലിൽ അഭിനയിച്ചിരുന്നെങ്കിൽ മേൽ പറഞ്ഞവർക്കൊന്നും വിക്കിയിൽ ലേഖനം തരപ്പെടുത്താൻ കഷ്ടപ്പെടേണ്ടിവരില്ല. (അച്ചനോടും മധു ഓമല്ലൂരിനോടും സീരിയലിൽ മുഖം കാണിക്കാൻ പറയൂ എന്നല്ല)

കുഴിനാപ്പുറത്തേക്കുറിച്ചും മധു ഓമല്ലൂരിനെക്കുറിച്ചും രാമലിംഗരെക്കുറിച്ചും ഒരു സ്റ്റബ്ബെങ്കിലും ഉണ്ടായിരിക്കുന്നത് വിക്കിയുടെ നിലവാരത്തകർച്ചക്കൊന്നും കാരണമാകില്ല. എന്നാൽ ലേഖകൻ തന്നെക്കുറിച്ചു തന്നെ ലേഖനമെഴുതി വസ്തുതകൾക്ക് നിരക്കാത്തവിധം ഊതിപ്പെരുപ്പിക്കുന്നത് തടയുകയും വേണം.

ശ്രദ്ദേയതക്ക് ഒന്നോ രണ്ടോ ആധികാരിക തെളിവുകൾ മതിയാകും. എന്നാൽ അതിനായി ലേഖകൻ തന്നെ എഴുതിയിട്ടുള്ള(ലേഖകനുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും) ഗ്രന്ഥങ്ങളെ ആശ്രയിക്കാൻ പാടില്ല. അതിനു ദ്വിതീയമായ പ്രമാണങ്ങൾ തന്നെ വേണം. എന്നാൽ ജീവിതരേഖ പോലുള്ള വിഭാഗങ്ങളിൽ സ്വന്തം ജീവചരിത്രവും മറ്റും റഫറൻസ് ആക്കാം. റിപ്പോർട്ടുകളും മറ്റും റിപ്പോർട്ടുകളായിത്തന്നെ പരാമർശിക്കുമ്പോൾ മാത്രമേ ഉപയോഗിക്കാവൂ

കാലിക്കറ്റ് സർ‍വകലാശാലയിലെ പ്രൊഫസ്സർ ആയിരുന്ന ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ ഗവേഷണം പ്രബന്ധരചനയുടെ തത്വങ്ങൾ എന്ന ഗ്രന്ഥത്തിൽ നമുക്ക് സ്വീകരിക്കാവുന്ന മാർഗ്ഗരേഖകൾ പരാമർശിച്ചിട്ടുണ്ട്. എൻറെ കയ്യിലുണ്ടായിരുന്ന പുസ്തകം കടം കൊടുത്തിട്ട് തിരിച്ചു കിട്ടിയിട്ടില്ല. ആർക്കെങ്കിലും അത് ലഭ്യമാണെങ്കിൽ വായിച്ച് നോക്കി മാർഗ്ഗരേഖകൾ സ്വീകരിക്കാവുന്നവ എഴുതുകയാണെങ്കിൽ നന്നായിരിക്കും --ചള്ളിയാൻ ♫ ♫ 05:54, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയതയുടെ കാര്യത്തിൽ ഓരോ വിഭാഗത്തിനും ഓരോ നയം ആയിരിക്കണം എന്ന അഭിപ്രായമാണെനിക്ക്. അക്കാദമിക് രംഗത്തുള്ളവർക്ക് ഒരു പറ്റം നിർദ്ദേശരേഖകളും,ചലച്ചിത്രരംഗത്ത് മറ്റൊരു പറ്റം നിർദ്ദേശങ്ങളും എന്ന തരത്തിലായിരിക്കണം നയരേഖകൾ നിർമ്മിക്കേണ്ടത്. അപ്പോൾ കുഴിനാപ്പുറത്തിനെയും വിനായകനെയുമൊക്കെ വ്യത്യസ്ത അളവുകോലുകൾ വെച്ച് ശ്രദ്ധേയതാനയത്തിൽ ഉൾപ്പെടുത്താം.--Anoopan| അനൂപൻ 11:29, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]


ശ്രദ്ധേയത എന്നതു കൊണ്ടു വിക്കിയിൽ വരാൻ തക്ക വിധത്തിലുള്ള വൈജ്ഞാനിക വിവരം ഒരു വിഷയത്തിനുണ്ട് എന്നാണു ഉദ്ദേശിക്കുന്നതു എന്നു ഞാൻ കരുതട്ടെ. അല്ലാതെ ഒരു ആളെയോ വിഷയത്തെയോ എത്ര പേർ അറിയും എന്നല്ല ശ്രദ്ധേയത എന്നും വിചാരിക്കുന്നു. (പെരിയാർ പണ്ട്, എണ്ണം കൊണ്ട് നോക്കിയാൽ പെരുച്ചാഴിയാണു ഇന്ത്യയിലെ ദേശീയ മൃഗം ആകേണ്ടതു എന്നു പറഞ്ഞതു ഓർത്തു പോകുന്നു)

അനൂപൻ ചൂണ്ടിക്കാണിച്ച പോലെ ഓരോ വിഭാഗത്തിനും വെവ്വേറെ നയം ആണു വേണ്ടതു. സിനിമാ നടനേയും ശാസ്ത്രജ്ഞനേയും ഒരേ തുലാസിൽ തൂക്കിയാൽ ശരിയാവില്ല. ഒരു സിനിമയിൽ അഭിനയിച്ചു എന്നതു കൊണ്ടു വിക്കിയിൽ ലേഖനം വരാൻ ഇടയാകരുത്. അതേ പോലെ കണ്ട ചപ്പു ചവർ ടെലി സീരിയലുകൾക്കൊക്കെ വിക്കിയിൽ ലെഖനം ആവാം എന്നു പാടില്ല. എല്ലാ വിഷയത്തിനും അതിന്റേതായ ശ്രദ്ധേയത നയം വേണം. ഇക്കാര്യത്തിൽ നമ്മൾ ഇംഗ്ലീഷ് വിക്കിയേക്കാൾ കർശന നിലപാടു സ്വീകരിക്കണം. അതിനാൽ തന്നെ ഇം‌ഗ്ലീഷിൽ വിക്കിയിൽ ഉള്ളതിനേക്കാൾ വിപുലമായിരിക്കണം നമ്മുടെ ശ്രദ്ധേയതാ നയങ്ങൾ.

അക്കാഡമിക്ക് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ‌ക്കു വിക്കിയിൽ വരാനുള്ള ശ്രദ്ധേയതാനയം ഉണ്ടാക്കുകയാണു ആദ്യം വേണ്ടത്. അതിനാണു ഏറ്റവും വിവാദം വിക്കിയിൽ ഉണ്ടായിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 16:39, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]

പരിഭാഷ[തിരുത്തുക]

ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഭാഷപ്പെടുത്തേണ്ടി വരും. ജോർജ്ജ് കുട്ടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് മിക്ക വാക്കുകൾക്കും പറ്റിയ മലയാളം കിട്ടുന്നില്ലാത്തതിനാൽ സാഹസത്തിനു മുതിരുന്നില്ല. --Challiovsky Talkies ♫♫ 11:33, 2 മേയ് 2009 (UTC)[മറുപടി]

ഞാനും ഒരു പൊടി സഹായം ചെയ്യാം. തുടങ്ങിക്കോളൂ.--Jigesh talk 11:36, 2 മേയ് 2009 (UTC)[മറുപടി]

എഴുത്തുകാർ, അഭിനേതാക്കൾ, സ്കൂളുകൾ എന്നിവയ്ക്ക് ശ്രദ്ധേയതാനയം അത്യാവശ്യമായി ക്ലിയറാക്കണം. ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനങ്ങളുടെ പട്ടികയിലെ താളുകളൊക്കെ ഒന്നു നോക്കുക. പ്രത്യേകിച്ച് എഴുത്തുകാർ, സ്കൂളുകൾ ഒക്കെ. ചില പേജുകൾ ഇത്രയും കാലം ഇവിടെ കിടന്നല്ലോ എന്ന് കാണുമ്പോൾ അദ്ഭുതം തോന്നുന്നു -- റസിമാൻ ടി വി 18:39, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]


പൂച്ചയ്ക്കാരു് മണികെട്ടും എന്നതാണു് പ്രശ്നം. മലയാളം വിക്കിയിലെ പല കാര്യങ്ങളും ആദ്യമായി ചെയ്യേണ്ടത് ആ കാര്യത്തെ കുറിച്ച് മനസ്സില്ലാക്കിയവർ തന്നെയാണു്. കാരണം വിക്കിപീഡിയ എന്ന ഈ പദ്ധതി അത്രയും വലുതാണു്. വരുന്ന ഓരോത്തർക്കും പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യാനുണ്ടാകും. പക്ഷെ നമുക്ക് ഒനിനും നേതൃത്വം ഏറ്റെടുക്കാൻ വയ്യ. ആരെങ്കിലും ഒരെണ്ണം ഏറ്റെടുത്ത് പോയാൽ പിന്നെ കാലാകാലം അത് അവരുടെ ചുമലിലാവും (ഉദാ: തിരഞ്ഞെടുത്ത ലേഖനം പുതുക്കാൻ സുനിൽ ഒരിക്കൽ മുന്നോട്ട് വന്നു. ഇപ്പോൾ സുനിൽ 2 മാസം വിക്കിന്നു മാറി നിന്നാൽ ലേഖനം പുതുക്കപ്പെടില്ല. ഇതു് തന്നെയായിരുന്നു തിരഞ്ഞെടുത്ത ചിത്രത്തിന്റേയും കാര്യം. ഭാഗ്യത്ത് നിലവിൽ അത് ഏറ്റെടുക്കാൻ ഒരാൾ മുന്നോട്ട് വന്നു. \
നിഷാദ് കൈപ്പള്ളി ആദ്യത്തെ മലയാളം യൂണിക്കോഡ് ഗ്രന്ഥത്തെക്കുറിച്ചുള്ള ഒരു കുറിപ്പിൽ ഇങ്ങനെ പറയുന്നുണ്ടു്
അങ്ങനെ വേറെ ആരെങ്കിലും ഒക്കെ വന്ന് ഇതു് നേരാക്കി കൊള്ളും എന്ന ചിന്തയോടെ എല്ലാവരും നോക്കിയിരിക്കുകയാണു്. ഇതു വരെ ആരും വന്നില്ല. മലയാളം വിക്കിപീഡിയയിൽ പൊതുവെ കാണൂന്ന പ്രശ്നമാണിത്. ആർക്കും ഒരു കാര്യത്തിലും നേതൃത്വം ഏറ്റെടുക്കാൻ വയ്യ. എന്നാൽ നേതാക്കന്മാരെ മുട്ടിയിട്ട് നടക്കാനും വയ്യ.
കൈപ്പള്ളീയുടെ മുകളീലെ ഉദ്ധരണി പല കാര്യങ്ങള്ക്കും തുടക്കമിടാൻ എനിക്ക് പ്രചോദനം ആയിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 19:30, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കാര്യമായ കവറേജ് അല്ലെങ്കിൽ ശ്രദ്ധേയമായ അവാർഡുകൾ : സാഹിത്യകാരന്മാർക്ക് ഇത്രയെങ്കിലും വേണം എന്ന് അഭിപ്രായപ്പെടുന്നു. ഒരു നിശ്ചിതകാലമായിട്ടും ശ്രദ്ധേയത തെളിയിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെങ്കിൽ ലേഖനം നീക്കം ചെയ്യും എന്ന നയം വല്ലതും ഉണ്ടാക്കിയാലോ? ഒരു രണ്ടാഴ്ച തിരഞ്ഞിട്ടും നോട്ടബിളിറ്റിയ്ക്ക് ആവകാശവാദം പോലും ഉണ്ടായിട്ടില്ലെങ്കിൽ അതു പിന്നെ വച്ചോണ്ടിരിക്കണ്ട എന്നാണെന്റെ അഭിപ്രായം. ഇപ്പോൾ ശ്രദ്ധേയതാപ്രശ്നം നിലവിലുള്ള പല താളുകളിലും സം‌വാദം താളുകളിൽ ആരും സംശയമിട്ടിട്ടുപോലുമില്ല -- റസിമാൻ ടി വി 19:45, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നയ രൂപീകരണം ആണു് ഉദ്ദേശമെങ്കിൽ ശ്രദ്ധേയതാ നയം രൂപീകരിക്കേണ്ട കുറച്ച് വിഷയങ്ങൾ ആദ്യം തിരഞ്ഞെടുക്കുക. എന്നിട്ട് ഓരോന്നായി ശ്രദ്ധേയതാ നയം രൂപീകരിക്കുക. തുടക്കം സ്കൂൾ കോളേജ് ഒക്കെ തന്നെയാകട്ടെ. ഇം‌ഗ്ലീഷ് വിക്കിയിലെ കറ്സ്‌പോണ്ടിങ്ങായ നയം ആധാരമായെടുക്കാം. --Shiju Alex|ഷിജു അലക്സ് 19:53, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പുതിയ എഴുത്തുകാർ[തിരുത്തുക]

ഇതിനെക്കുറിച്ചുള്ള നയരൂപീകരണമാകാം ആദ്യം എന്ന് കരുതുന്നു. ഇംഗ്ലീഷ് വിക്കിയിൽ People->Creative professionals എന്ന വിഭാഗത്തിലാണ്‌ എഴുത്തുകാർ പെടുന്നത്. ശ്രദ്ധേയത നൽകുന്ന വിഷയങ്ങളായി എനിക്കിപ്പോൾ ചിന്തിക്കാൻ കഴിയുന്ന കാര്യങ്ങൾ ഇവയാണ്‌:

  • എഴുത്തുകാരനെക്കുറിച്ചോ എഴുതിയ പുസ്തകത്തെക്കുറിച്ചോ reliable secondary sources ൽ കാര്യമായ കവറേജ് ഉണ്ടാവുക
  • ശ്രദ്ധേയമായ അവാർഡുകൾ ലഭിച്ചിട്ടുണ്ടാവുക (അവാർഡുകളുടെ തന്നെ ശ്രദ്ധേയത എങ്ങനെ നിർണ്ണയിക്കും എന്ന പ്രശ്നം ഉണ്ട്)
  • രചനയെ അടിസ്ഥാനമാക്കി ശ്രദ്ധേയമായ ചലച്ചിത്രം പുറത്തുവന്നിട്ടുണ്ടാവുക

തുടങ്ങിയിടുന്നേ ഉള്ളൂ. കൂട്ടലും കുറയ്ക്കലും തിരുത്തലും സ്വാഗതം ചെയ്യുന്നു -- റസിമാൻ ടി വി 16:22, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിദ്യാലയങ്ങൾ[തിരുത്തുക]

വിദ്യാലയ ലേഖനങ്ങൾക്ക് ഒരു ശ്രദ്ധേയതാ നയം ഉടനേ ഉണ്ടാക്കണമെന്ന് തോന്നുന്നു.--അഭി 13:05, 4 ജനുവരി 2010 (UTC)[മറുപടി]

ഇതിനായി ഇപ്പോൾ ഒരു നയം നിലവിലുണ്ട്. --Vssun (സുനിൽ) 02:27, 30 ജൂലൈ 2011 (UTC)[മറുപടി]

എഴുത്തുകാരുടെ ശ്രദ്ധേയത[തിരുത്തുക]

എഴുത്തുകാരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് വിക്കി:ശ്രദ്ധേയത/എഴുത്തുകാർ എന്ന ഒരു താൾ തുടങ്ങിയിട്ടുണ്ട്. അതിൽ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് അഭിപ്രായം പറയുക. --Vssun (സുനിൽ) 02:27, 30 ജൂലൈ 2011 (UTC)[മറുപടി]

മുകളിൽ സൂചിപ്പിച്ച താൾ ഔദ്യോഗികനയമായിട്ടുണ്ട്. --Vssun (സുനിൽ) 14:34, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ശ്രദ്ധേയതയും പത്രവാർത്തയും[തിരുത്തുക]

ഒരു വ്യക്തി ശ്രദ്ധേയനാണോ എന്നറിയാൻ അദ്ദേഹം ശ്രദ്ധേയമായ ഒരു പദവി വഹിക്കുക, ശ്രദ്ധേയമായ ഒരു പുരസ്കാരം നേടുക, ശ്രദ്ധേയമായ ഒന്നിനെ പ്രതിനിധാനം ചെയ്യുക മുതലായവയിൽ മാത്രം ഒതുങ്ങുന്നുവോ. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇല്ലെങ്കിൽ കൂടിയും ഒന്നിൽ കൂടുതൽ പത്രമാധ്യമങ്ങളിൽ ഒരു വ്യക്തിയെപറ്റി വാർത്ത വന്നാൽ അദ്ദേഹം ശ്രദ്ധേയനാകുമോ? ആകുമെങ്കിൽ ആകാര്യം കൂടി നയത്തിൽ ചേർക്കാം. --കിരൺ ഗോപി 12:48, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ആരുടെ ശ്രദ്ധേയതയെക്കുറിച്ചാണ് കിരൺ സൂചിപ്പിക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വിവിധ ശ്രദ്ധേയതാനയമല്ലേ? --അനൂപ് | Anoop 13:59, 27 ഒക്ടോബർ 2011 (UTC)[മറുപടി]

പത്രമാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുക വഴി ഒരു വ്യക്തിക്ക് ഏതു മേഖലയിലായാലും ശ്രദ്ധേയത കൈവരുന്നു എന്ന് ചേർക്കണം--റോജി പാലാ 14:05, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ഏതു മേഖലയിലും --കിരൺ ഗോപി 06:58, 31 ഒക്ടോബർ 2011 (UTC)[മറുപടി]