വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ശ്രദ്ധേയത(പണ്ഡിതർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
Inclusion guidelines

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

Active proposals

Relevance of content

See also

Common deletion
outcomes

പണ്ഡിതരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ പണ്ഡിതർ വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.

പണ്ഡിതർ/ പ്രാഫസ്സർമാർ/ ഗവേഷകർ തുടങ്ങിയവർ താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ഉണ്ട് എന്ന് അനുമാനിക്കാം

  • വ്യക്തി ഒരു പ്രധാനമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.
  • വ്യക്തിയുടെ ഗവേഷണം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
  • വ്യക്തി അന്താരാഷ്ട്ര/ രാഷ്ട്ര തലത്തിൽ പ്രശസ്തമായ ഏതെങ്കിലും വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പുരസ്കാരം/ ബഹുമതി നേടിയിട്ടുണ്ട്. ഉദാ: നോബൽ സമ്മാനം, ഫീല്ഡ് മെഡൽ നേടിയവർ.
  • വ്യക്തിയുടെ വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പ്രവര്ത്തനം ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പ്രാധാന്യമുള്ള അനന്തര ഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.
  • വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).
  • വ്യക്തി ഒരു പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ/ സർവകലാശാലയിൽ ഒരു വിഭാഗത്തിന്റെ അധ്യക്ഷ സ്ഥാനമോ അത്യധികം ആദരിക്കപ്പെട്ട

വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പദവിയോ വഹിക്കുന്നു അല്ലെങ്കിൽ വഹിച്ചിട്ടുണ്ട്‌. ഉദാ: ഡീൻ പദവി, ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയവ അലങ്കരിച്ചവർ.

  • വ്യക്തി തന്റെ പ്രവര്ത്തനതലത്തിനു പുറത്തുള്ള മേഖലകളിൽ അദ്ധ്യാപകൻ/പണ്ഡിതൻ/ഗവേഷകൻ എന്നനിലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.