Jump to content

വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം:
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ


ഒരു വിഷയത്തിന് വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തത്തക്ക യോഗ്യതയുണ്ടോ എന്ന് വ്യക്തമാക്കാനായി വിക്കിപീഡിയയ്ക്കകത്ത് ഉപയോഗിക്കുന്ന ഒരു ഉൾപ്പെടുത്തൽ മാനദണ്ഡമാണ് ശ്രദ്ധേയത. ഒരു ലേഖനത്തിലെ പ്രതിപാദ്യവിഷയം ശ്രദ്ധേയതയുള്ളതോ, അല്ലെങ്കിൽ "ശ്രദ്ധിക്കപ്പെടാൻ യോഗ്യമോ" ആയിരിക്കണം. അതായത് "രേഖപ്പെടുത്തത്തക്ക ശ്രദ്ധ ലഭിക്കും വിധം പ്രാധാന്യമുള്ളതോ , താല്പര്യമുണർത്തുന്നതോ അസാധാരണമായതോ" ആയ വിഷയം ശ്രദ്ധേയമാണ്.[1] ശ്രദ്ധേയത എന്ന വാക്കിന് "പ്രസിദ്ധമെന്നോ", "ജനപ്രീയമെന്നോ" ഉള്ള അർത്ഥത്തിന് ഇവിടെ പ്രസക്തിയുണ്ടെങ്കിൽ പോലും ദ്വിതീയ പ്രാധാന്യം മാത്രമേയുള്ളൂ.

ജീവചരിത്രങ്ങളുടെ കാര്യത്തിൽ വിക്കിപീഡിയയിൽ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ[2] ചർച്ചകളിലൂടെ എത്തിച്ചേർന്ന അഭിപ്രായസമന്വയത്തിലൂടെ രൂപീകരിച്ചതും നിരന്തരം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച ലേഖനം എഴുതപ്പെടണമോ, ലയിപ്പിക്കണമോ, നീക്കം ചെയ്യണമോ അതോ കൂടുതൽ വികസിപ്പിക്കണമോ എന്നതുസംബന്ധിച്ച നിർദ്ദേശങ്ങളാണ് ഇതിലുള്ളത്. ജീവചരിത്ര ലേഖനങ്ങൾ എപ്രകാരമെഴുതണം എന്നതുസംബന്ധിച്ച വിവരങ്ങൾക്കായി ജീവചരിത്രങ്ങൾക്കായുള്ള ശൈലീപുസ്തകവും ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം സംബന്ധിച്ച നയവും കാണുക.

ലേഖനത്തിന്റെ തലക്കെട്ട് ലേഖനം എന്തിനെ സംബന്ധിച്ചാണെന്നതു സംബന്ധിച്ച വ്യക്തമായ സൂചന നൽകുന്നതാകണം. ഒരു വ്യക്തിയെ സംബന്ധിച്ച് ആവശ്യത്തിന് സാധുവായ വിവരങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേരാകണം താളിന്റെ തലക്കെട്ടായി കൊടുക്കേണ്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു സംഭവത്തെപ്പറ്റി മാത്രമേ ആവശ്യത്തിന് വിവരങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളൂവെങ്കിൽ ലേഖനത്തിന്റെ തലക്കെട്ട് ആ സംഭവത്തെപ്പറ്റിയാകണം(ഉദാ: സ്റ്റീവ് ബാർട്ട്മാൻ സംഭവം) . ചിലപ്പോൾ ഒരു പ്രശസ്ത വ്യക്തി മരിക്കുമ്പോൾ അവരുടെ മരണത്തെപ്പറ്റിത്തന്നെ ഒരു ലേഖനത്തിൽ ഉൾക്കൊള്ളിക്കാവുന്നത്ര വിവരങ്ങൾ കാണും. (ഉദാഹരനത്തിന് മൈക്കൽ ജാക്സണിന്റെ മരണം അല്ലെങ്കിൽ ഡയാന രാജകുമാരിയുടെ മരണം). ശ്രദ്ധേയനായ ഒരു വ്യക്തിയെ സംബന്ധിച്ച പ്രധാന ലേഖനത്തിൽ വിസ്താരഭയം മൂലം അവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ സാധിച്ചു എന്നുവരില്ല. അത്തരം വിവരങ്ങൾ ഉൾപ്പെടുത്താൻ ജോർജ്ജ് ഓർവെലിന്റെ ഗ്രന്ഥങ്ങൾ എന്നതുപോലെ പ്രത്യേക ലേഖനം സൃഷ്ടിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ കൊലപാതകത്തിന് ശ്രദ്ധേയതയുണ്ടെങ്കിൽ ലേഖനത്തിന്റെ തലക്കെട്ട് അതെപ്പറ്റിയാകാവുന്നതാണ് (ഉദാ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്).

അടിസ്ഥാന മാനദണ്ഡം[തിരുത്തുക]

പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും[3] വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും[4] വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീ‌യ സ്രോതസ്സുകളിൽ[5] പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്.

 • ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളി‌യിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്. ഒരുമിച്ചു കണക്കിലെടുത്താലും ദ്വിതീയ സ്രോതസ്സുകളിൽ ഒരു വിഷയത്തെപ്പറ്റി നിസ്സാരമായ പരാമർശം മാത്രമാണുള്ളതെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെട്ടതായി കണക്കാക്കാനാവില്ല.[6]
 • ഒരു ലേഖനത്തിലെ വിഷയത്തിന്റെ ഉള്ളടക്കത്തിന് തെളിവായി പ്രാഥമിക സ്രോതസ്സുകൾ ഉപയോഗിക്കാമെങ്കിലും ഇവ ശ്രദ്ധേയത അളക്കുന്നതിനായി ഉപയോഗിക്കാവുന്നതല്ല.

ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. പക്ഷേ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ (ഉദാഹരണത്തിന് ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല) എന്നിവ പാലിക്കുന്നുവെങ്കിൽ ഇത്തരം വ്യക്തികളെപ്പറ്റി ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതല്ല.

അധിക മാനദണ്ഡങ്ങൾ[തിരുത്തുക]

താഴെക്കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങളിൽ എന്തെങ്കിലും പാലിക്കുന്നവർക്ക് ശ്രദ്ധേയതയുണ്ടാകാൻ സാദ്ധ്യതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതുകൊണ്ടു മാത്രം ഒരു വ്യക്തിക്ക് ശ്രദ്ധേയത ഇല്ല എന്നും അദ്ദേഹത്തെപ്പറ്റിയുള്ള ലേഖനം ഉൾപ്പെടുത്താനാവില്ല എന്നും സംശയലേശമന്യേ തെളിയിക്കുന്നതായി കണക്കാക്കാവുന്നതല്ല. നേരേമറിച്ച് ഈ മാനദണ്ഡങ്ങളിലൊന്നോ അതിലധികമോ പാലിക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു വ്യക്തിയെക്കുറിച്ചുള്ള ലേഖനം ഉൾപ്പെടുത്തണം എന്നും ഉറപ്പിക്കാവുന്നതല്ല.

ഈ മാനദണ്ഡങ്ങൾ പാലിക്കാ‌ത്ത വ്യക്തിയ്ക്കും Wikipedia:Notability എന്ന മാനദണ്ഡമനുസരിച്ച് ശ്രദ്ധേയതയുണ്ടായേക്കാം.

പൊതുവായ ജീവചരിത്രം[തിരുത്തുക]

 1. പ്രസിദ്ധമായ ഒരു പുരസ്കാരമോ ബഹുമതിയോ ലഭിച്ചിട്ടുള്ളതോ ഇത്തരമൊന്നിന് പലപ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ വ്യക്തി.
 2. അദ്ദേഹത്തിന്റെ മേഖലയിൽ പരക്കെ അറിയപ്പെടുന്നതും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്കതുമായ സംഭാവനകൾ ചെയ്ത വ്യക്തി.[7]

അക്കാദമികരംഗത്തുള്ളവർ[തിരുത്തുക]

ശാസ്ത്രജ്ഞരെയും ഗവേഷകരെയും തത്ത്വചിന്തകരെയും മറ്റു പണ്ഡിതരെയും (ഒരുമിച്ച് "അക്കാദമികരംഗത്തുള്ളവർ" എന്ന് സൗകര്യത്തിനായി പറയാവുന്നതാണ്) പോലെ ആശയങ്ങളുടെ ലോകത്ത് സ്വാധീനമുള്ളവരെ ദ്വിതീയ സ്രോതസ്സുകളിൽ പരാമർശമില്ലാതെ തന്നെ ശ്രദ്ധേയരാണെന്ന് കണക്കാക്കാവുന്നതാണ്.

കായികതാരങ്ങൾ[തിരുത്തുക]

സൃഷ്ടിപരമായ മേഖലകളിലുള്ളവർ[തിരുത്തുക]

ശാസ്ത്രജ്ഞർ, അക്കാദമികരംഗത്തുള്ളവർ, സാമ്പത്തികവിദഗ്ദ്ദർ, പ്രഫസർമാർ, എഴുത്തുകാർ, എഡിറ്റർമാർ, പത്രലേഖകർ, ചലച്ചിത്രപ്രവർത്തകർ, ഛായാഗ്രാഹകർ, കലാകാരന്മാർ, ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ മറ്റു സൃഷ്ടിപരമായ മേഖലയി‌ൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾ:

 1. ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.
 2. പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രീയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക
 3. ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
 4. ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ
 5. അക്കാദമികരംഗത്തുള്ളവരുടെ ശ്രദ്ധേയത സംബന്ധിച്ച താളും കാണുക

കുറ്റകൃത്യങ്ങളുടെ ഇരകളും കുറ്റവാളികളും[തിരുത്തുക]

ഇതും കാണുക: Wikipedia:Notability (events)#Criminal acts

സാധാരണഗതിയിൽ ഒരു കുറ്റകൃത്യത്തിന്റെ/കുറ്റകൃത്യങ്ങളുടെ ഇരയായതുകൊണ്ടോ കുറ്റകൃത്യം ചെയ്തയാളായതുകൊണ്ടോ മാത്രം ശ്രദ്ധേയത ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് നിലവിലുള്ള ലേഖനങ്ങളിൽ വിവരങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ നിലവിലുള്ള ലേഖനങ്ങളിൽ ഉൾപ്പെടുത്താമെങ്കിലോ പ്രത്യേക ലേഖനം സൃഷ്ടിക്കേണ്ടതില്ല.

ഇത്തരമൊരു ലേഖനം വിക്കിപീഡിയയിൽ നിലവിലുള്ളതാണെങ്കിൽ ലേഖനത്തിന്റെ വലിപ്പം നിയന്ത്രിക്കാൻ വേണ്ടി മാത്രമേ പുതിയൊരു ഉപ-ലേഖനം സൃഷ്ടിക്കേണ്ടതുള്ളൂ.

വിവരങ്ങൾ കൂട്ടിച്ചേർക്കത്തക്ക ലേഖനങ്ങളൊന്നും നിലവിലില്ലെങ്കിൽ കുറ്റവാളിയെക്കുറിച്ചോ ഇരയെക്കുറിച്ചോ താഴെക്കൊടുക്കുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ പുതിയ ലേഖനം സൃഷ്ടിക്കാവൂ:

കുറ്റകൃത്യങ്ങളുടെ ഇരകൾ

 1. ഇരയ്ക്ക് WP:BLP1E എന്ന മാനദണ്ഡത്തിനനുസൃതമായി ഒരു ചരിത്രപ്രാധാന്യമുള്ള സംഭവത്തിൽ വലിയ പങ്കുണ്ടായിരുന്നുവെങ്കിൽ. വിശ്വസനീയമായ ദ്വിതീയസ്രോതസ്സുകളിൽ ഈ വിഷയത്തെപ്പറ്റി (വ്യക്തിയുടെ പങ്കിന് പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള) നീണ്ടുനിൽക്കുന്ന കവറേജുണ്ടെങ്കിൽ അത് ചരിത്രപരമായ പ്രാധാന്യത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്.[8]

കുറ്റവാളികൾ

 1. കുറ്റകൃത്യത്തിന്റെ ഇര ദേശീയതലത്തിലോ അന്തർദ്ദേശീയതലത്തിലോ പ്രശസ്തനായ വ്യക്തിയാണെങ്കിൽ. ഇതിൽ രാഷ്ട്രീയനേതാക്കളും താരങ്ങളും ഉൾപ്പെടുമെങ്കിലും അവരെ മാത്രമല്ല ഈ ഗണത്തിൽ പെടുത്താവുന്നത്.[9]
 2. കുറ്റകൃത്യത്തിന്റെ പ്രേരണയും നടപ്പാക്കുന്ന രീതിയും അസാധാരണമാണെങ്കിലോ മറ്റെന്തെങ്കിലും തരത്തിൽ ചരിത്രപ്രാധാന്യമുള്ള സംഭവമെന്ന നിലയിൽ ശ്രദ്ധിക്കപ്പെ‌ട്ടിട്ടുണ്ടെങ്കിലോ. പൊതുവിൽ പറഞ്ഞാൽ സംഭവമുണ്ടാകുന്നതിനോടടുപ്പിച്ചുള്ള മാദ്ധ്യമശ്രദ്ധയ്ക്കുമപ്പുറം നിലനിൽക്കുന്നതും വ്യക്തിയുടെ പങ്കിനെപ്പറ്റി കാര്യമായ ശ്രദ്ധ കൊടുക്കുന്നതുമായ കവറേജ് ചരിത്രപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.[10]
  • കുറിപ്പ്: ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നയതന്ത്രജ്ഞർ[തിരുത്തുക]

Diplomats who have participated in a significant way in events of particular diplomatic importance that have been written about in reliable secondary sources. Sufficient reliable documentation of their particular role is required.

കലാകാരന്മാർ[തിരുത്തുക]

താഴെക്കൊടുത്തിരിക്കുന്ന വിഭാഗത്തിൽ പെടുത്താവുന്ന അഭിനേതാക്കൾ, ശബ്ദാഭിനയമേഖലയിലുള്ളവർ (voice actors), ഹാസ്യകലാകാരന്മാർ (comedians), അഭിപ്രായരൂപീകരണത്തിനു കാരണമാകുന്നവർ (opinion makers), മോഡലുകൾ, ടെലിവിഷൻ താരങ്ങൾ (television personalities) എന്നിവർ:

 1. പൊതുശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന പുരസ്കാരങ്ങൾ ലഭിച്ചാൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കാം.[11]
 2. ഒന്നിലധികം ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ, സ്റ്റേജ് പരിപാടികളിലോ (stage performances), മറ്റു പ്രൊഡക്ഷനുകളിലോ പ്രാധാന്യമുള്ള വേഷം ചെയ്തവർ.
 3. ധാരാളം രസികരുണ്ടാവുകയോ (fan) വിപുലമായ ആരാധകവൃന്ദമുണ്ടാവുകയോ (cult following) ചെയ്യുക.[12]
 4. വിനോദമേഖലയിൽ അനന്യമായതോ നൂതനമായതോ ആയ സംഭാവനകൾ ചെയ്തവർ. ധാരാളം സംഭാവനകൾ ചെയ്തവരെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്.
  • സംഗീതജ്ഞർ, സംഗീതസംവിധായകർ, സംഗീതസംഘങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള മാർഗ്ഗരേഖകൾക്കായി WP:MUSIC കാണുക.

പോണോഗ്രാഫിക് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നവരും മോഡലുകളും[തിരുത്തുക]

 1. എവിഎൻ(AVN) പുരസ്കാര ജേതാക്കൾ
 2. അറിയപ്പെടുന്ന പുരസ്കാരങ്ങൾക്ക് വിവിധ വർഷങ്ങളിൽ നാമനിർദ്ദേശം ലഭിച്ചിട്ടുള്ളവർ.
 3. നീല ചിത്ര മേഖലയ്ക്ക് തനതായ സംഭാവനകൾ നൽകിയിട്ടുള്ളവർ; ഈ മേഖലയിലെ ഒരു പ്രത്യേക രീതിക്ക് (Genre) തുടക്കം,മാറ്റം കൊണ്ടുവന്നവർ. ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ അഭിനയിച്ചവർ.അല്ലെങ്കിൽ AVN ഹാൾ ഓഫ് ഫെയിം, എക്സ്ആർഒ ഹോൾ ഓഫ് ഫെയിം അല്ലെങ്കിൽ തത്തുല്യ നീല ചിത്ര വ്യവസായ ഹാളിലെ അംഗംങ്ങളായവർ.
 4. മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ചർച്ച ചെയ്യപ്പെട്ടവർ

രാഷ്ട്രീയ പ്രവർത്തകർ[തിരുത്തുക]

 1. അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന, അല്ലെങ്കിൽ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റേയോ നിയമ നിർമ്മാണ സഭകളിൽ നിലവിലോ മുൻപോ അംഗമായിരുന്ന രാഷ്ട്രീയക്കാരോ ജഡ്ജിമാരോ ആയ ആളുകൾ. [13] ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും.
 2. കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ.[7]
 3. പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇ‌ത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം.

ഈ മാനദണ്ഡം പാലിക്കാത്തതും എന്നാൽ പദവികളിലേയ്ക്ക് മത്സരിച്ചിട്ടുള്ളതുമായ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഈ തിരഞ്ഞെടുപ്പു സംബന്ധിച്ചതോ രാഷ്ട്രീയ പദവി സംബന്ധിച്ചതോ ആയ ലേഖനത്തിലേയ്ക്ക് ഒരു തിരിച്ചുവിടലുണ്ടാക്കുന്നതായിരിക്കും ലേഖനം നീക്കം ചെയ്യുന്നതിലും അഭികാമ്യം. ജീവചരിത്ര ലേഖനത്തിൽ നിന്ന് പ്രസക്തമായ വിവരങ്ങൾ യോഗ്യമെങ്കിൽ രാഷ്ട്രീയ പദവി സംബന്ധിച്ചതോ തിരഞ്ഞെടുപ്പ് സംബന്ധിച്ചതോ ആയ ലേഖനത്തിലേയ്ക്ക് ലയിപ്പിക്കാവുന്നതാണ്.[14]

അസാധുവായ മാനദണ്ഡങ്ങൾ[തിരുത്തുക]

 • എന്നവ്യക്തിക്ക് അറിയപ്പെടുന്ന വ്യക്തിയായ ബിയുമായി ബന്ധമുണ്ട് (പങ്കാളിയോ കുട്ടിയോ) എന്നതുമാത്രം എന്ന വ്യക്തിയെപ്പറ്റി സ്വതന്ത്രലേഖനമുണ്ടാക്കുന്നതിന് മതിയായ കാരണമല്ല (എന്ന വ്യക്തിയെപ്പറ്റി സ്രോതസ്സുകളിൽ കാര്യമായ പരാമർശമില്ലാത്തിടത്തോളം). ബന്ധങ്ങൾ ശ്രദ്ധേയതനൽകുന്നില്ല എന്നതുകാണുക. പക്ഷേ സംബന്ധിച്ച വിവരങ്ങൾ ബി യെ സംബന്ധിച്ച ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ബ്രൂക്ക്‌ലിൻ ബെക്കാമിനെയും ജേസൺ അല്ലൻ അലക്സാണ്ടറെപ്പറ്റിയുമുള്ള വിവരങ്ങൾ ഡേവിഡ് ബെക്കാമിനെയും ബ്രിട്ട്നി സ്പിയേഴ്സിനെയും സംബന്ധിച്ചുള്ള ലേഖനങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബ്രൂക്ക്‌ലിൻ ബെക്കാം, ജേസൺ അലൻ അലക്സാണ്ടർ എന്നീ താളുകൾ ഇവരുടെ മാതാപിതാക്കളുടെ താളുകളിലേയ്ക്കുള്ള തിരിച്ചുവിടലുകൾ മാത്രമാണ്..
 • തിരച്ചിൽ യന്ത്രത്തിലെ കണക്കുകളോ (ഉദാഹരണം ഗൂഗിൾ ഹിറ്റുകളോ അലക്സ റാങ്കിങ്ങോ ഫേസ്ബുക്ക് ലൈക്കുകളോ, ഫോളോ ചെയ്യുന്നവരുടെ എണ്ണമോ[15]), ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളോ ഇതിന് മാനദണ്ഡമാക്കാവുന്നതല്ല. പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രവ്യവസായം തിരച്ചിൽ റാങ്ക് മെച്ചപ്പെടുത്തുവാനായി ഗൂഗിൾ ബോംബിംഗ് നട‌ത്താറുണ്ട്. മിക്ക വിഷയങ്ങളിലും തിരച്ചിൽ യന്ത്രങ്ങൾക്ക് ആവശ്യമുള്ള അവലംബങ്ങളും വാക്കുകൾ മാത്രം ലഭിക്കുന്നതും തമ്മിൽ തിരിച്ചറിയാനാവില്ല. അലക്സയുടെ പരിമിതികൾ എന്ന ലേഖനവും കാണുക. ഒരു തിരച്ചിൽ യന്ത്രമുപയോഗിച്ച് ഒരു വിഷയത്തിന്റെ ശ്രദ്ധേയത സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന ലിങ്കുകളുടെ ഗുണമേന്മ കണക്കിലെടുക്കുക, എണ്ണമല്ല കണക്കിലെടുക്കേണ്ടത്.

ഒരു മാനദണ്ഡവും പാലിക്കാതിരിക്കുക[തിരുത്തുക]

If no criteria can be met for either a standalone article or inclusion in a more general article, and improvements have not worked or cannot be reasonably tried, then there are three deletion procedures to be considered:[16]

പ്രത്യേക പരിഗണന നൽകേണ്ട വിഷയങ്ങൾ:[തിരുത്തുക]

അടിസ്ഥാന മാനദണ്ഡം പാലിക്കുന്നില്ലെങ്കിലും അധിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്[തിരുത്തുക]

If neither a satisfying explanation nor appropriate sources can be found for a standalone article, but the person meets one or more of the additional criteria:

 • Merge the article into a broader article providing context.
 • Place a {{Mergeto}} tag on the page, indicating the page where the article may be merged.
 • If no article currently exists into which the person can be merged, consider writing the article yourself or request the article be written.

ലേഖനത്തിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ ശ്രദ്ധേയത വിശദീകരിക്കാൻ സാധിക്കാതിരിക്കുക[തിരുത്തുക]

If an article does not explain the notability of its subject,[17] try to improve it by:

അവലംബങ്ങളുടെ അപര്യാപ്തത[തിരുത്തുക]

If an article fails to cite sufficient sources:

 • Look for sources yourself
 • Ask the article's editor(s) for advice on where to look for sources.
 • Put the {{notability|biographies}} tag on the article to notify other editors.
 • If the article is about a specialized field, use the {{expert-subject}} tag with a specific WikiProject to attract editors knowledgeable about that field, who may have access to reliable sources not available online.

ഒരു സംഭവത്തിന്റെ പേരിൽ മാത്രം ശ്രദ്ധേയതയുള്ളവർ[തിരുത്തുക]

ഇതും കാണുക: WP:NOT#NEWS, WP:BLP1E, WP:WI1E, WP:EVENT

When an individual is significant for his or her role in a single event, it may be unclear whether an article should be written about the individual, the event or both. In considering whether or not to create separate articles, the degree of significance of the event itself and the degree of significance of the individual's role within it should be considered. The general rule in many cases is to cover the event, not the person. However, as both the event and the individual's role grow larger, separate articles become justified.[18]

If the event is highly significant, and the individual's role within it is a large one, a separate article is generally appropriate. The assassins of major political leaders, such as Gavrilo Princip, fit into this category, as indicated by the large coverage of the event in reliable sources that devotes significant attention to the individual's role.

When the role played by an individual in the event is less significant, an independent article may not be needed, and a redirect is appropriate. For example, George Holliday, who videotaped the Rodney King beating, redirects to Rodney King. On the other hand, if an event is of sufficient importance, even relatively minor participants may require their own articles, for example Howard Brennan, a witness to the JFK assassination.

Another issue arises when an individual plays a major role in a minor event. In this case, it is not generally appropriate to have an article on both the person and the event. Generally in this case, the name of the person should redirect to the article on the incident, especially if the individual is only notable for that incident and is all that that person is associated with in source coverage. For example, Steve Bartman redirects to Steve Bartman incident. In some cases, however, a person famous for only one event may be more widely known than the event itself, for example, the Tank Man. In such cases, the article about the event may be most appropriately named for the person involved.

ആൾക്കാരുടെ പട്ടികകൾ[തിരുത്തുക]

ഇതും കാണുക: Wikipedia:Stand-alone lists#Lists of people

Many articles contain (or stand alone as) lists of people. Inclusion within stand-alone lists should be determined by the notability criteria above. Inclusion in lists contained within articles should be determined by WP:Source list, in that the entries must have the same importance to the subject as would be required for the entry to be included in the text of the article according to Wikipedia policies and guidelines (including WP:Trivia sections). Furthermore, every entry in any such list requires a reliable source attesting to the fact that the named person is a member of the listed group.

For instance, articles about schools often include (or link to) a list of notable alumni, but such lists are not intended to contain every graduate of the school—only those with verifiable notability. Editors who would like to be identified as an alumnus/alumna should instead use the categories intended for this purpose, e.g. Category:Wikipedians by alma mater. On the other hand, a list within an article of past school presidents can contain all past presidents, not just those who are independently notable.

കുടുംബം[തിരുത്തുക]

ശ്രദ്ധേയനായ/ശ്രദ്ധേയയായ ഒരു വ്യക്തിയോട് ബന്ധമുണ്ട് എന്നതുകൊണ്ടുമാത്രം മറ്റൊരു വ്യക്തിക്ക് ശ്രദ്ധേയത ലഭിക്കുന്നില്ല. അസാധുവായ മാനദണ്ഡങ്ങൾ എന്ന വിഭാഗവും കാണുക.

വിക്കിപീഡിയരെപ്പറ്റിയുള്ള ലേഖനങ്ങൾ[തിരുത്തുക]

ചില വിക്കിപീഡിയ ഉപയോക്താക്കൾക്ക് അവരെപ്പറ്റിത്തന്നെ ലേഖനങ്ങളുണ്ടാകും. (വിക്കിപീഡിയ:തന്നെക്കുറിച്ച് ലേഖനമുള്ള വിക്കിപീഡിയർ കാണുക); പക്ഷേ വിക്കിപീഡിയ ഉപയോക്താക്കളാണ് എന്നതിന് അവരുടെ ശ്രദ്ധേയതയിൽ ഒരു സ്വാധീനവും ചെലുത്താൻ സാധിക്കില്ല. അവർ ഈ ലേഖനങ്ങൾ ഉണ്ടാക്കപ്പെട്ടതിനു മുന്നേയാണോ അതോ ശേഷമാണോ വിക്കിപീഡിയയിൽ തിരുത്തുവാൻ ആരംഭിച്ചത് എന്നതിനും ഇതിൽ പ്രാധാന്യമില്ല. (പക്ഷേ അവർ സ്വന്തം ലേഖനത്തിൽ വരുത്തുന്ന തിരുത്തുകൾക്ക് താല്പര്യവ്യത്യാസം സംബന്ധിച്ച മാനദണ്ഡം ബാധകമാകും.) എല്ലാ ലേഖനങ്ങളും അതിന്റെ ഉള്ളടക്കവും ലേഖനം ഉൾപ്പെടുത്തുവാനും നീക്കം ചെയ്യുവാനുമുള്ള നയങ്ങളും (വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം, വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവ ഉദാഹരണം) അടിസ്ഥാനമാക്കിയാകണം വിശകലനം ചെയ്യേണ്ടത്.

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. Encarta dictionary definition Retrieved 13 March 2008
 2. ഈ മാർഗ്ഗരേഖ കുടുംബം, സഹ-എഴുത്തുകാർ (co-authors) എന്നിങ്ങനെ അടുത്ത ബന്ധമുള്ള ചെറിയ ഒരു വിഭാഗം ആൾക്കാരെയും സംബന്ധിച്ചുള്ളതാണെങ്കിലും അടുത്ത ബന്ധമില്ലാത്ത ആൾക്കാരെ സംബന്ധിച്ചുള്ളതല്ല. അത് സംഘടനകളും കമ്പനികളും സംബന്ധിച്ച ശ്രദ്ധേയതാനയത്തിൽ ഉ‌ൾപ്പെടുന്നു.
 3. "പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതി" എന്നതിന് മനഃപൂർവ്വം വിപുലമായ അർത്ഥതലമാണ് നൽകപ്പെട്ടിരിക്കുന്നത്.
 4. ആത്മകഥയോ സ്വന്തം കഴിവുകളുടെ ഗീർവാണങ്ങളോ അല്ല വിക്കിപീഡിയയിൽ ഒരു ലേഖനമുണ്ടാകാനുള്ള വഴി. വിഷയത്തിൽ നിന്ന് സ്വതന്ത്രരായ വ്യക്തികൾക്ക് നിസ്സാരമല്ലാത്ത കൃതികൾ ഈ വ്യക്തികളെക്കുറിച്ച് എഴുതുവാൻ തോന്നിക്കും വിധം പ്രാധാന്യമുണ്ടൊ എന്നതാണ് ഈ മാനദണ്ഡത്തിന്റെ കാതൽ. സ്വയം നാമനിർദ്ദേശം ചെയ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തുന്ന ജീവചരിത്ര നിഘണ്ടുക്കളിലെ വിവരങ്ങൾ (മാർക്വി ഹൂസ് ഹൂ ഉദാഹരണം) ശ്രദ്ധേയത തെളിയിക്കുന്നില്ല.
 5. പൂർണ്ണമായും ഒരു യഥാർത്ഥ സ്രോതസ്സിൽ നിന്ന് നിഷ്പന്നമായ സ്രോതസ്സുകളെ അവ‌ലംബമായി കണക്കാക്കാമെങ്കിലും അവ ഒരു വിഷയത്തിന്റെ ശ്രദ്ധേയത തെളിയിക്കുവാൻ ഉപയോഗിക്കാവുന്നതല്ല. "ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തത്" എന്ന മാനദണ്ഡമനുശാസിക്കുന്നത് സ്രോതസ്സുകൾ ഒരുപോലെയുള്ളതാകരുത് എന്നു മാത്രമല്ല, മറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു സ്രോതസ്സ് പൂർണ്ണമായും മറ്റൊരു സ്രോതസ്സിനെ അടിസ്ഥാനമാക്കിക്കൊണ്ട് രചിക്കപ്പെട്ടതാകരുത് എന്നുകൂടിയാണ് (ഭാഗികമായി അവലംബമാക്കുന്നത് സ്വീകാര്യമാണ്). ഒരു വ്യക്തിയെപ്പറ്റി ഒരു രാഷ്ട്രീയനേതാവ് പ്രസംഗിക്കുകയാണെങ്കിൽ അത് ആ വ്യക്തിയുടെ ശ്രദ്ധേയത തെളിയിക്കുന്നതിന് സഹായകമാണ്. പക്ഷേ ഈ പ്രസംഗം ഒന്നിലധികം സ്രോതസ്സുകളിൽ അച്ചടിച്ചു വരുന്നത് ശ്രദ്ധേയത തെളിയിക്കുന്നതിനുള്ള കൂടുതൽ മെച്ചപ്പെട്ട തെളിവായി കണക്കാക്കാവുന്നതല്ല. ഒരു വ്യക്തിയുടെ ജീവചരിത്രം അദ്ദേഹത്തിന്റെ ശ്രദ്ധേയത തെളിയിക്കുന്നതിന് സഹായകമാണ്. പക്ഷേ ഈ ജീവചരിത്രത്തിന്റെ സംക്ഷിപ്തരൂപം ബൗദ്ധികമായി മൗലികസംഭാവനകളൊന്നും കൂടാതെ മറ്റൊരിടത്ത് പ്രസിദ്ധീകരിക്കപ്പെടുന്നത് ശ്രദ്ധേയത സംബന്ധിച്ച് കൂടുതൽ സംഭാവനകളൊന്നും നൽകുന്നില്ല.
 6. പ്രസിദ്ധീകരിക്കപ്പെട്ട ഒരു സ്രോതസ്സിലെ ഉള്ളടക്കത്തിന്റെ ആഴമാണ് നിസ്സാരമാണോ അല്ലയോ എന്നതുസംബന്ധിച്ച അളവുകോൽ. ഈ വിഷയത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ വെറുമൊരു ഡയറക്റ്ററി ഉള്ളടക്കത്തിൽ നിന്നോ വഴിയേ ഉള്ള ഒരു പ്രസ്താവനയിൽ നിന്നോ എന്തുമാത്രം കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതാണ് കണക്കിലെടുക്കേണ്ടത് ("ഇന്ന കമ്പനിയിലെ ജോൺ സ്മിത്ത് ഇപ്രകാരം പറഞ്ഞു..." അല്ലെങ്കിൽ "എന്റെ യൂണിവേഴ്സിറ്റി മേരി ജോൺസിനെ ജോലിയിലെടുത്തു"). വിഷയത്തെപ്പറ്റിയുള്ള വിശദമായ പ്രസ്താവനകൾ ആവശ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തെപ്പറ്റി വിശദമായി പ്രസ്താവിക്കപ്പെടുന്ന വിശ്വസനീയവും സ്വതന്ത്രവുമായ 200-പേജുള്ള ജീവചരിത്രം നിസ്സാരമായ പ്രസ്താവനയല്ല. ജനനസർട്ടിഫിക്കറ്റോ വോട്ടർ പട്ടികയിലെ ഒരു വരിയോ എന്തായാലും നിസ്സാരമായ പ്രസ്താവനയാണ്. ശ്രദ്ധേയതയുള്ളവരുടെ പേരുകളുടെ ഡേറ്റാബേസ്, ഇന്റർനെറ്റിലെ ചലച്ചിത്രങ്ങളുടേ ഡേറ്റാബേസ് ഇന്റർനെറ്റിലെ പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രങ്ങ‌ളിലെ ഡേറ്റാബേസ് എന്നിവ വിശ്വസനീയമായി കണക്കാക്കപ്പെടുന്നില്ല. ഇവ വിക്കികളെപ്പോലെ തന്നെ വലിയ മേൽനോട്ടം കൂടാതെ കൂട്ടമായി എഡിറ്റ് ചെയ്യപ്പെടുന്നതു തന്നെ കാരണം. ഇത് കൂടാതെ ഈ ഡേറ്റാബേസുകളിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ വളരെ പരന്നതും താഴ്ന്നതുമാണ്.
 7. 7.0 7.1 "ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്ക" സംഭാവനകൾ ചെയ്ത ഒരു വ്യക്തിയെക്കുറിച്ച് ഒന്നിലധികം ചരിത്രപുസ്തകങ്ങളിൽ ചരിത്രകാരന്മാർ എഴുതപ്പെട്ടിട്ടുണ്ടാകും. "കാര്യമായ മാദ്ധ്യമശ്രദ്ധ" ലഭിച്ചിട്ടുള്ള രാഷ്ട്രീയനേതാവിനെപ്പറ്റി പല സ്വതന്ത്ര വാർത്താ ലേഖനങ്ങളിലും പത്രലേഖകർ എഴുതിയിട്ടുണ്ടാകും. ഒരു അഭിനേതാവിനെക്കുറിച്ച് ഒന്നിലധികം മാഗസിനുകളിൽ ലേഖനങ്ങൾ എഴുതപ്പെട്ടിട്ടുണ്ടാകും. "സ്വതന്ത്ര ജീവചരിത്രമുള്ള" ഒരു അഭിനേതാവിനെയോ ടി.വി. താരത്തെയോ കുറിച്ച് ഒരു സ്വതന്ത്ര ജീവചരിത്രകാരൻ ആഴത്തിൽ പരാമർശമുള്ള ഒരു ഗ്രന്ഥമെഴു‌തിയിട്ടുണ്ടാകും.
 8. ഉദാഹരണം: മാത്യു ഷെപ്പേഡ്.
 9. ഉദാഹരണം: ജോൺ ഹിങ്ക്‌ലി ജൂനിയർ.
 10. ഉദാഹരണം: സെങ്ങ്-ഹുയി ചോ.
 11. "പഞ്ചായത്ത്(നയരൂപീകരണം)". വിക്കിപീഡിയ. Retrieved 2013 ഓഗസ്റ്റ് 6. {{cite web}}: Check date values in: |accessdate= (help)
 12. വിശ്വസനീയവും സ്വതന്ത്രവുമായ അവലംബത്തിൽ ഇത്തരത്തിലുള്ള വ്യക്തമായ പ്രസ്താവനയുണ്ടെങ്കിലേ ഈ മാനദണ്ഡം പാലിച്ചതായി കണക്കാക്കാവൂ. ഫാൻസ് അസോസിയേഷനുകളുടെ പ്രവർത്തനത്തെപ്പറ്റി (ഒന്നിലധികം) മാദ്ധ്യമവാർത്തകൾ; പ്രതിപാദിക്കപ്പെടുന്ന വ്യക്തിക്ക് വലിയ ആരാധകവൃന്ദമുണ്ടെന്ന് സ്വതന്ത്ര ദ്വിതീയസ്രോതസ്സുകളിലെ പ്രസ്താവന എന്നിവ കണക്കിലെടുക്കാവുന്നതാണ്.
 13. ഇപ്പറഞ്ഞത് ഒരു ദ്വിതീയമായ ഒരു മാനദണ്ഡമാണ്. ഈ മാനദണ്ഡം പാലിക്കുന്നയാളുകൾ ഒന്നാമതായി വേണ്ടുന്ന മാനദണ്ഡം എന്തായാലും പാലിച്ചിരിക്കും. ചരിത്രകാരന്മാരും ജീവചരിത്രകാരന്മാരും പ്രധാനമായ മിക്കവാറും എല്ലാ പ്രധാന രാഷ്ട്രീയ ഓഫീസുകളിലെയും ഇപ്പോഴുള്ളതും പഴയതുമായ എല്ലാ അംഗങ്ങളേയും കുറിച്ച് ഇതിനകം തന്നെ എഴുതിയിട്ടുണ്ടാകണം. എന്നിരുന്നാലും ഈ മാനദണ്ഡം അങ്ങനെയുള്ള എല്ലാവരെയും ഉൾപ്പെടുത്താൻ സഹായിക്കും.
 14. ഇത്തരം കേസുകളിൽ തിരിച്ചുവിടൽ സൃഷ്ടിക്കുന്നതിനു പകരം ലേഖനം നീക്കം ചെയ്യുന്നത് ഭാവിയിൽ നാൾവഴിയിൽ നിന്ന് ഉപയോഗയോഗ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ശ്രദ്ധേയതയില്ലായ്മയല്ലാതെ മറ്റ് പ്രസക്തമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ പ്രധാന നാമമേഖലയിൽ നിന്ന് ലേഖനം നീക്കം ചെയ്യാവൂ.
 15. "പഞ്ചായത്ത്(നയരൂപീകരണം)". വിക്കിപീഡിയ. Retrieved 2013 ഓഗസ്റ്റ് 6. {{cite web}}: Check date values in: |accessdate= (help)
 16. Wikipedia editors have been known to reject nominations for deletion that have been inadequately researched. Research should include attempts to find sources which might demonstrate notability, and/or information which would demonstrate notability in another manner.
 17. The text of an article should include enough information to explain why the person is notable. External arguments via a talk page or AFD debate page are not part of the article itself, and promises on those pages to provide information are not as valid as the existence of the information on the article page itself.
 18. It is important for editors to understand two clear differentiations of WP:BIO1E when compared to WP:BLP1E. Firstly, WP:BLP1E should be applied only to biographies of living people. Secondly, WP:BLP1E should be applied only to biographies of low profile individuals.