വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Articles for deletion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Information icon.svg

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

സജി ചെറിയാൻ[തിരുത്തുക]

ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള ശ്രദ്ധേയത നയം പാലിക്കുന്നില്ല. അതിനാൽ മായ്ക്കുക.Akhiljaxxn (സംവാദം) 16:08, 15 മാർച്ച് 2018 (UTC)

മായ്ക്കുക--മാളികവീട് (സംവാദം) 16:16, 15 മാർച്ച് 2018 (UTC)

മായ്ക്കുക ആർട്ടിക്കിൾ വായിച്ചിട്ടു എന്തെങ്കിലും ശ്രദ്ധേയത ഉള്ളതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ല.അഖിൽ പ്രസ്താവിച്ച രാഷ്ട്രീയക്കാർക്കുള്ള ശ്രദ്ധേയത മാനദണ്ഡം പാലിക്കുന്നുമില്ല. Bobgali (സംവാദം) 10:09, 17 മാർച്ച് 2018 (UTC) .

ഒരു പ്രമുഖ പാർട്ടിയുടെ ജില്ലാ നേതാവും ഒരിക്കൽ നിയമസഭയിലേക്ക് മൽസരിച്ച നേതാവും ഇപ്പോൾ വീണ്ടും നിയമസഭയിലേക്ക് പ്രമുഖ പാർട്ടിയുടെ ലേബലിൽ മൽസരിക്കുന്ന നേതാവിന് ശ്രദ്ധേയത ഇല്ലായെന്നോ. അദ്ദേഹം പൊതുരംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്, നിരവധി സംഘടനകളുടെ ജില്ലാതല നേതാവായിരുന്നു. ആലപ്പുഴയിലും ഒരു പരിധി വരെ കേരളത്തിലും രാഷ്ട്രീയരംഗത്ത് സജി ചെറിയാനെ അറിയുന്നുണ്ട്. Shijan Kaakkara (സംവാദം) 08:57, 17 മാർച്ച് 2018 (UTC)

Shijan Kaakkara ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ല നേതാവ് എന്നുള്ളതും ഒരിക്കൽ മത്സരിച്ചു എന്നുള്ളതും ശ്രദ്ധേയത ആകുന്നില്ല. ഇതാ രാഷ്ട്രീയ പ്രവർത്തകരുടെ ശ്രദ്ധേയത നയം. നോക്കൂ... Akhiljaxxn (സംവാദം) 11:18, 17 മാർച്ച് 2018 (UTC)
  • കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ.* ഇത് ശ്രദ്ധേയതയിൽ ഉൾപ്പെടുമെങ്കിൽ സജി ചെറിയാന് ആവശ്യത്തിന് മാധ്യമ ശ്രദ്ധ കിട്ടിയിട്ടുണ്ടല്ലോ. ഒരിക്കൽ മൽസരിച്ചു എന്നത് ഇപ്പോൾ രണ്ടാമതും മൽസരിക്കുന്നു എന്നായിട്ടുണ്ട്. ജില്ലാ സെക്രട്ടറി എന്നത് സംസ്ഥാന തലത്തിൽ അറിയപ്പെടുന്നതാണ്... കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നവർക്ക് അറിയാതെ പോകുന്ന വ്യക്തിത്വം അല്ല സജിയുടേത്... ഏതെങ്കിലും ഒരു ഘടകം അല്ല, പകരം പലവിധ ഘടകങ്ങൾ ചേരുന്നതാണ്... Shijan Kaakkara (സംവാദം) 11:35, 17 മാർച്ച് 2018 (UTC)
Shijan Kaakkara പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇ‌ത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായവിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. ഇവിടെ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത തെളിയിക്കാനായി നൽകിയ അവലംബങ്ങൾ ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതും. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.ഇത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചിട്ടുള്ള കേവലം മാധ്യമങ്ങളിൽ വരുന്ന ഹിസ്റ്റീരിയ മാത്രമാണ്. ഇത് രണ്ടും ശ്രദ്ധേയത തെളിയിക്കാൻ അപര്യാപ്തമാണ്. ഇംഗ്ലീഷിൽ ഇതുപോലെ നടന്ന ഒരു AFD സംവാദം ശ്രദ്ധിക്കൂ.

ഈ മാനദണ്ഡം പാലിക്കാത്തതും എന്നാൽ പദവികളിലേയ്ക്ക് മത്സരിച്ചിട്ടുള്ളതുമായ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഈ തിരഞ്ഞെടുപ്പു സംബന്ധിച്ചതോ രാഷ്ട്രീയ പദവി സംബന്ധിച്ചതോ ആയ ലേഖനത്തിലേയ്ക്ക് ഒരു തിരിച്ചുവിടലുണ്ടാക്കുന്നതായിരിക്കും ലേഖനം നീക്കം ചെയ്യുന്നതിലും അഭികാമ്യം. ആയതിനാൽ 2018-ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് എന്ന പേരിലോ, സി പി ഐ (എം) കേരള ജില്ലാ സെക്രട്ടറിമാർ എന്ന പേരിലോ താളുകൾ തുടങ്ങി അങ്ങോട്ട് മാറ്റാവുന്നതാണ്.Akhiljaxxn (സംവാദം) 12:01, 17 മാർച്ച് 2018 (UTC)

കരുണ പെയിൻ ആന്റ് പാലിയേറ്റീവ് ചെയർമാൻ എന്നത് മാറ്റാൻ കാരണമെന്താണ്... സോർസ് റിലയബിൾ അല്ലേ... ഓഫീഷ്യൽ സൈറ്റ് http://www.karunapalliativecare.com/newsdetail.php?id=45 മീഡിയ വൺ https://www.youtube.com/watch?v=3rlqs2MR09k Shijan Kaakkara (സംവാദം) 12:56, 17 മാർച്ച് 2018 (UTC)

അതിനു നൽകിയ അവലംബമായി നൽകിയിരിക്കുന്നത് ദേശാഭിമാനി ആണ്.വിശ്വസനീയം അല്ല. Akhiljaxxn (സംവാദം) 13:21, 17 മാർച്ച് 2018 (UTC)

ദേ പിന്നേം ദേശാഭിമാനിക്കു വിശ്വസനീയതയില്ലെന്ന്. പിന്നെ വിക്കി ട്രിബ്യൂണിനു മാത്രമാണോ വിശ്വാസ്യതയുള്ളത്? മലയാളമനോരമയ്ക്ക് എന്താണു വിശ്വാസ്യത? നിങ്ങളൊരുമാതിരി പാർട്ടിസാൻ ആവരുത്. ഇനി വേറെ അവലംബം വേണമെന്നാണെങ്കിൽ ആ മീഡിയ വൺ ലിങ്ക് പറ്റില്ലെന്നുണ്ടോ? absolute_void(); 18:55, 17 മാർച്ച് 2018 (UTC)

Sebinajഈ ലേഖനത്തിന് അവലംബമായിട്ട് നൽകിയിട്ടുള്ളത് രണ്ടെണ്ണം ആണ് ഒന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ [1].ഇതിൽ സജി ചെറിയാനെ ആലപ്പുഴ ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ ഇതേ അവലംബം ശശീദരനെ വയനാട് ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നും പറയുന്നു. അതിനാൽ ഈ അവലംബത്തിലും കാര്യമായി സജി ചെറിയാൻ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇനി രണ്ടാമത്തെ അവലംബമായി ഏഷ്യനെറ്റിന്റെ ലിങ്കിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത് എങ്കിലും ലിങ്ക് ഓപ്പൻ ചെയ്യുമ്പോൾ പോകുന്നത് പറവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ താളിലേക്കാണ് [2].

ഇതിൽ മൂന്നാമത് മീഡിയവൺ അവലംബം നിലവിൽ ചേർക്കപ്പെട്ടിട്ടില്ല.

ഇനി ദേശാഭിമാനിയുടെ കാര്യം. സ്വന്തം പാർട്ടീ കാരന്റെ കാര്യം പാർട്ടി പത്രം റിപ്പോട്ട് ചെയ്യുമ്പോൾ അത് എങ്ങനെ സ്വാതന്ത്രമാകും?. ഇങ്ങനെ ചേർക്കാൻ തുടങ്ങിയ വിക്കി ലേഖനങ്ങൾ മുഴുവൻ pov pushing ഉം forked content ഉം കൊണ്ട് നിറയും. Akhiljaxxn (സംവാദം) 00:59, 18 മാർച്ച് 2018 (UTC)

  1. ഒരാൾ ഒരു സംഘടനയുടെ ആരെങ്കിലുമാണോ എന്നു തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ അതുസംബന്ധിച്ച് ആ സംഘടന പുറത്തുവിടുന്ന പത്രക്കുറിപ്പാണ്. അതു ദേശാഭിമാനിയിൽ വന്നാലും മാധ്യമത്തിൽ വന്നാലും വ്യത്യാസമുണ്ടാകുന്നില്ല. അതിൽ പോയിന്റ് ഓഫ് വ്യൂവിന്റെ പ്രശ്നം ഉദിക്കുന്നില്ല.
  2. കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ എന്നത് സിപിഐഎം അല്ല.
  3. ഒരു വരി നീക്കം ചെയ്യുമ്മുമ്പ്, അതിന്റെ അവലംബം പോര എന്നുണ്ടെങ്കിൽ വേറെ അവലംബം ചോദിക്കുകയാണു മാന്യത. അല്ലാതെ കണ്ടക്കം മുണ്ടക്കം വെട്ടി അരിയുകയല്ല.absolute_void(); 05:28, 18 മാർച്ച് 2018 (UTC)

കരുണയുടെ ചെയർന്മാൻ എന്നത് ഒരു സ്ഥാനമാണ്. ആ സ്ഥാനത്തെ കുറിച്ച് ഏത് പത്രത്തിൽ വന്നാലെന്ത്. ദേശാഭിമാനിയുടെ കൂടെ വേറെ ലിങ്ക് കൂടി നൽകുന്നതാണ് ഉചിതം എന്ന് പറയുകയാണെങ്കിൽ, നമുക്ക് മീഡിയ വൺ അതല്ലെങ്കിൽ വേറേയും ലിങ്കുകൾ റഫറൻസായി നൽകാം. പോസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയല്ലല്ലോ ഉചിതമായ നടപടി. അതുപോലെ പാർട്ടി സെക്രട്ടറി എന്നതും തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റാണ്. പൊതുസമൂഹത്തിന്റെ മുന്നിൽ നിരവധി വാർത്തകളായി വരുന്നതാണ്. ലിങ്കായി നൽകിയതിൽ ഒരു വരിയേയുള്ളൂവെങ്കിലും സ്ഥാനം വഹിക്കുന്നില്ല എന്നാകുന്നില്ലല്ലോ. അത് പോരായെന്ന് തോന്നുന്ന ഒരു വിക്കി പ്രവർത്തകന്, സജി ചെറിയാൻ സെക്രട്ടറിയായി തിരഞ്ഞെടുത്തത് കൂടുതലായി വിശദീകരിക്കുന്ന ലിങ്ക് നൽകുകയും ചെയ്യാം. Shijan Kaakkara (സംവാദം) 06:54, 18 മാർച്ച് 2018 (UTC)

കരുണയുടെ ചെയർമാൻ നീക്കാൻ രണ്ടു കാരണമുണ്ട്, ഒന്ന് പ്രസ്തുത സ്ഥാപനത്തിന് എത്രതോളം ശ്രദ്ധേയത ഉണ്ട് എന്നത് സംശയാർഹമാണ്.രണ്ട് ഇതേ അവലംബത്തോടൊപ്പമാണ് പ്രസ്തുത പദവി അവിടെ ചേർത്തത്.അതിനാലാണ് അക്കാര്യം ഒരുമിച്ച് നീക്കം ചെയ്തത്.ഇനി ആവശ്യമെങ്കിൽ നിങ്ങൾക്ക് സ്വന്തന്ത്രമായി ലഭ്യമായ അവലംബങ്ങളോടെ ഇക്കാര്യം തിരിച്ചിടാവുന്നതാണ്.

ഇനി അധികാരങ്ങൾ എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന പദവികളിൽ പലതും ശ്രദ്ധേയതയില്ലാത്തതാണ്.

Shijan Kaakkara ഒരു പാർട്ടിയുടെ ജില്ലാതല സെക്രട്ടറി, പ്രസിഡണ്ടായി തിരഞ്ഞെടുത്തു എന്നത് വിക്കിയുടെ നയം പ്രകാരം ശ്രദ്ധേയത തെളിയിക്കാൻ അപര്യാപ്തമല്ല എന്ന് മുകളിൽ കൃത്യമായി നൽകിയിട്ടുണ്ട്. പിന്നെ ഇലക്ഷൻ ജയിച്ച് എം എൽ എ ആയാൽ വെറെ ഒന്നിന്റെയും ആവശ്യവുമില്ല. Akhiljaxxn (സംവാദം) 10:49, 18 മാർച്ച് 2018 (UTC)

വിക്കിയുടെ ശ്രദ്ധേയത നയം പ്രകാരം മാധ്യമ ശ്രദ്ധ ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഈ സജി ചെറിയാൻ. രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും രണ്ട് പ്രാവശ്യം ജില്ലാ സെക്രട്ടറി ആയപ്പോഴും സോളാർ വിഷയം വാർത്തകൾ ആയ സമയത്തും സജി ശ്രദ്ധേയനാണ്. ജില്ലാ സെക്രട്ടറി എന്ന പദവി ഉപയോഗിക്കുമ്പോഴും പാർട്ടി കാര്യങ്ങൾ പത്രങ്ങളിൽ വരുമ്പോൾ സജി ചെറിയാൻ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ശ്രദ്ധേയനല്ല എന്ന് പറഞ്ഞ് നീക്കം ചെയ്യാൻ ഇട്ടതായി കണ്ടപ്പോൾ തിരഞ്ഞപ്പോഴാണ് കരുണയുടെ ചെയർന്മാർ എന്ന സ്ഥാനം കണ്ടത്. സി.പി.എം. ജില്ലാ സെക്രട്ടറിയേക്കാൾ പ്രാധാന്യം ഉള്ള സ്ഥാനം ഒന്നും അല്ലെങ്കിലും ഒരു രേഖപ്പെടുത്താവുന്നതായി തോന്നിയതുകൊണ്ട് എഴുതിചേർത്തു. നീക്കം ചെയ്യാൻ കാത്തിരിക്കുന്ന ലേഖനമല്ലേ. തൽക്കാലം ഞാനായിട്ട് ഒന്നും ചേർക്കുന്നില്ല. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി വിക്കിയുടെ നയമനുസരിച്ച് മുന്നോട്ട് പോകട്ടെ. Shijan Kaakkara (സംവാദം) 11:52, 18 മാർച്ച് 2018 (UTC)

ജില്ലാതല സെക്രട്ടറി എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിക്കുന്നത് എങ്ങനെ ശ്രദ്ധേയതാ മാനദണ്ഡമാകും?. ലേഖനത്തിനു ശ്രദ്ധേയതയില്ലാത്തതിനാൽ മായ്ക്കണമെന്നു അഭിപ്രായപ്പെടുന്നു--Mpmanoj (സംവാദം) 13:13, 18 മാർച്ച് 2018 (UTC)
പൊതുവായി ഒരാളുടെ അത് ആരായാലും പ്രശസ്തി അതേത് തരത്തിലുള്ളതായാലും വിക്കിപീഡിയയുടെ ശ്രദ്ധേയത നയം പാലിക്കണമെന്നില്ല. ഒരാളിനെ സംബന്ധിച്ച് പത്രവാർത്തകളോ ഓൻലൈൻ പോർട്ടലുകൾ നൽകുന്ന വിവരങ്ങളോ ശ്രദ്ധേയത നൽകുന്നില്ല. --സുഗീഷ് (സംവാദം) 18:32, 18 മാർച്ച് 2018 (UTC)

സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച[തിരുത്തുക]

മായ്ക്കുക വിശ്വപ്രഭViswaPrabhaസംവാദം 05:41, 15 ഫെബ്രുവരി 2018 (UTC)

ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ പരിധിക്കുള്ളിൽ വരുന്നില്ല. നിലവിലുള്ള ഈ താളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ സ്വതന്ത്രമായി ശ്രദ്ധയത തെളിയിക്കുന്നത്തിന് പര്യാപ്തമല്ല.നിലവിലുള്ള അവലംബങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സ്വന്തമായി ഒരു ലേഖനത്തിനുള്ള സാധ്യത കാണുന്നില്ല അതിനാൽ താൾ മായ്ക്കുക. വിശ്വപ്രഭViswaPrabhaസംവാദം 05:40, 15 ഫെബ്രുവരി 2018 (UTC)
വിശ്വേട്ടൻ ലേഖനത്തിലെ അവലംബങ്ങളിൽ ഒന്നും രണ്ടും ശ്രദ്ധേയത സാധൂകരിക്കുന്നതല്ലെ? ഇങ്ങനെയുള്ള പുസ്തകങ്ങളൾക്കായി നമ്മൾക്ക് നയം വല്ലതും ഉണ്ടൊ?. Akhiljaxxn (സംവാദം) 02:26, 26 ഫെബ്രുവരി 2018 (UTC)
@ഉ:Akhiljaxxn വിക്കിപീഡിയ:ശ്രദ്ധേയത/ വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:57, 26 ഫെബ്രുവരി 2018 (UTC)
ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതിയാണി്ത് എന്ന് തോന്നുന്നു. ലേഖനത്തിലെ ഒന്ന് രണ്ട് അവലംബങ്ങൾ യാഥാക്രമം ദ ഹിന്ദു ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ളതാണ് Akhiljaxxn (സംവാദം) 10:10, 26 ഫെബ്രുവരി 2018 (UTC).
  • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.

മാളികവീട് (സംവാദം) 15:25, 7 മാർച്ച് 2018 (UTC)

  • ഈ താൾ ദയാവധം അർഹിക്കുന്നു എന്നാണെന്റ് ഒരു വിചാരം. ഞാൻ തുടങ്ങിവച്ച ലേഖനം ഒരു തീരുമാനവുമാകതെ(കോമയിൽ) ഇരിക്കുന്നതിൽ വിഷമമുണ്ട്, അതിനു പുറമേ ബഹു: സുപ്രീം കോടതി എന്റെ അഭിപ്രായത്തെ ശരിവക്കുന്ന ഒരു വിധിയും പുറപ്പെടുവിച്ചിട്ടുണ്ടല്ലോ അതിനാൽ ഈ ലേഖനം നീക്കം ചെയ്യാൻ ഇതുതന്നെയാണ് ഏറ്റവും നല്ല സമയം :)
--AjayPayattuparambil (സംവാദം) 14:56, 14 മാർച്ച് 2018 (UTC)

ഗ്ലാസ്നോസ്[തിരുത്തുക]

ഗോതമ്പുറവ ഉപ്പുമാവ്[തിരുത്തുക]

പാചകവിധികൾ വിക്കിബുക്സിലാണ് ചേർക്കേണ്ടത്. ദയവായി അങ്ങോട്ട് മാറ്റുമല്ലോ.. --ജേക്കബ് (സംവാദം) 15:46, 27 ഫെബ്രുവരി 2018 (UTC)

ആദ്യം ചമ്മന്തി നീക്കം ചെയ്താലോ?--Vinayaraj (സംവാദം) 16:23, 27 ഫെബ്രുവരി 2018 (UTC)
ചമ്മന്തി എന്ന ലേഖനം പൂർണ്ണമായും പാചകവിധി മാത്രമല്ല. (പലതരം) ചമ്മന്തിയെക്കുറിച്ചുള്ള ലേഖനമാണ്. ഈ ലേഖനം അങ്ങനെയല്ല. പിന്നെ പലതരം ചമ്മന്തികളുടെ പാചകവിധി വിക്കിബുക്സിലാണ് ചേർക്കേണ്ടത്. --ജേക്കബ് (സംവാദം) 16:26, 27 ഫെബ്രുവരി 2018 (UTC)
നമ്മക്കൊന്ന് പണിഞ്ഞെടുത്താൽ നിലനിർത്താവുന്നതാണ്. :)--സുഗീഷ് (സംവാദം) 16:25, 27 ഫെബ്രുവരി 2018 (UTC)

കോഴി_നിറച്ചത്,പരിപ്പുവട കരിമീൻ കറി അവിയൽ കൊഴുവ പൊടിച്ചത് കൊഴുക്കട്ട ചക്കപ്പുഴുക്ക് ഇവയും നീക്കേണ്ടതല്ലേ ? ഇങ്ങനെ തുടങ്ങി കേരളത്തിലെ ഭക്ഷ്യവിഭങ്ങൾ,ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്ന വർഗ്ഗങ്ങളും ഭൂരിഭാഗവും നീക്കംചെയ്യേണ്ടിവരും.ഗോതമ്പുറവ ഉപ്പുമാവു മാത്രം നീക്കം ചെയ്യണമെന്നതിന്റെ യുക്തി എന്താണ് എന്നു വിശദമാക്കണം.--Mpmanoj (സംവാദം) 14:56, 7 മാർച്ച് 2018 (UTC)


ഇതു മാത്രമായി നീക്കം ചെയ്യേണ്ടതുണ്ടോ?

മാളികവീട് (സംവാദം) 15:15, 7 മാർച്ച് 2018 (UTC)

കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‍സ്[തിരുത്തുക]

ഈ ലേഖനം 2014 മുതൽ ഒറ്റവരി ലേഖനമായി നിലനിൽക്കുന്നു. നാലു വർഷങ്ങളായി ലേഖനം വികസിപ്പിക്കുകയോ അവലംബങ്ങൾ ചേർക്കുകയോ ചെയ്തിട്ടില്ല. ഇനിയും നിലനിർത്തിക്കൊണ്ടുപോകുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. മാളികവീട് (സംവാദം) 12:21, 3 മാർച്ച് 2018 (UTC)

  • ഈ താളിൽ കുറച്ചു മാറ്റങ്ങൾ വന്നിട്ടുള്ളതായി കാണുന്നു. ഒറ്റവരി ലേഖനമെന്ന അവസ്ഥയിൽനിന്ന് മാറ്റം വന്നിരിക്കുന്നു. അവലംബങ്ങളുടെ അപര്യാപ്ത ദർശിക്കുവാൻ സാധിക്കുന്നു. നീക്കം ചെയ്യേണതില്ലെന്നാണ് മനസിലാകുന്നത്.

മാളികവീട് (സംവാദം) 15:09, 7 മാർച്ച് 2018 (UTC) {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്}} {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സിവിൽ സർവീസ്}} {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കടവ്‌}}

സിവിൽ സർവീസ്[തിരുത്തുക]

കടവ്‌[തിരുത്തുക]

പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കടവ്‌ എന്ന ഈ ലേഖനം മായ്ക്കുക. Shajiarikkad (സംവാദം) 14:34, 7 മാർച്ച് 2018 (UTC)

ഒരു മലയാള വാക്യം പോലുമില്ലാതിരുന്നതിനാൽ നീക്കം ചെയ്തു.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:48, 7 മാർച്ച് 2018 (UTC)
float Shajiarikkad (സംവാദം) 15:00, 7 മാർച്ച് 2018 (UTC)