വിക്കിപീഡിയ:ശ്രദ്ധേയത (ഗ്രന്ഥങ്ങൾ)
ദൃശ്യരൂപം
(വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഗ്രന്ഥം വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.[1]
- ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച കൃതി
- സ്കൂൾ, കോളേജ് പാഠ്യപദ്ധതിയിൽ പാഠപുസ്തകമായി അംഗീകരിച്ച കൃതി
- ശ്രദ്ധേയമായ ചലച്ചിത്രങ്ങളോ മറ്റേതെങ്കിലും കലാരൂപങ്ങളോ ആയി മാറിയ പുസ്തകങ്ങൾ.
- വിവാദങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങൾ.
- ഒരു സ്വതന്ത്രകക്ഷി, മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി
- അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി.
- ഒരു ഭാഷയിലെ ഏതെങ്കിലും സാഹിത്യരൂപത്തിൽ ആദ്യമുണ്ടായ കൃതി. (ഉദാഹരണം: തമിഴിലെ ആദ്യത്തെ നോവൽ, മലയാളത്തിലെ ആദ്യത്തെ ചെറുകഥ)
- 1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
അവലംബം
[തിരുത്തുക]- ↑ "ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത". വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം). Retrieved 2013 മാർച്ച് 17.
{{cite web}}
: Check date values in:|accessdate=
(help)