Jump to content

ദി ഗാർഡിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Guardian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ഗാർഡിയൻ
ദി ഗാർഡിയൻ മുൻ പേജ് 2018 ജനുവരി 15 ന്
തരംദിനപത്രം
FormatBerliner
ഉടമസ്ഥ(ർ)ഗാർഡിയൻ മീഡിയ ഗ്രൂപ്പ്‌
പ്രസാധകർഗാർഡിയൻ ന്യൂസ്‌ ആൻഡ്‌ മീഡിയ
എഡീറ്റർAlan Rusbridger
അഭിപ്രായ എഡിറ്റർമാർക്ക്‌ ഹെൻറി
സ്ഥാപിതം1821 by John Edward Taylor as The Manchester Guardian
രാഷ്ട്രീയച്ചായ്‌വ്Centre-left, Liberal
ഭാഷഇംഗ്ലീഷ്
ആസ്ഥാനംKings Place, 90 York Way, London N1 9GU
Circulation196,425 (February 2014)[1]
സഹോദരവാർത്താപത്രങ്ങൾദി ഒബ്സർവർ
ദി ഗാർഡിയൻ വാരിക
ISSN0261-3077
OCLC number60623878
ഔദ്യോഗിക വെബ്സൈറ്റ്theguardian.com

ബ്രിട്ടനിലെ ഒരു ദേശീയ ദിനപത്രമാണ് ദി ഗാർഡിയൻ. 1821ൽ സ്ഥാപിച്ച ഈ പത്രം 1959 വരെ ദി മാഞ്ചെസ്റ്റർ ഗാർഡിയൻ എന്നാണറിയപ്പെട്ടത്. തുടക്കത്തിൽ പ്രാദേശികപത്രമായിരുന്ന ദി ഗാർഡിയൻ വളർന്നു വളരെ സങ്കീർണ്ണ ഘടനയോടുകൂടിയതും സംഘടനാ രൂപത്തിലുള്ളതും ആയ ഒരു അന്താരാഷ്ട്രീയ ബഹുമാധ്യമവും ഇന്റെർനെറ്റ് സാന്നിധ്യവുമാണ്. ദി ഗാർഡിയന്റെ പത്രാധിപർ ഇപ്പോൾ അലൻ റസ് ബ്രിഡ്ഗർ ആണ്. ദി ഒബ്സെർവർ, ദി ഗാർഡിയൻ വീക്കിലി ഇവ സഹോദര പ്രസിദ്ധീകരണങ്ങൾ ആകുന്നു. ഇംഗ്ലണ്ടിനെക്കൂടാതെ ഇതിനു രണ്ടു ഓൺ ലൈൻ ശാഖകൾ കൂടിയുണ്ട്. ഗാർഡിയൻ ആസ്ട്രേലിയ ഗാർഡിയൻ യു. എസ്. എന്നിവയാണവ. 2013 ആഗസ്റ്റിൽ ദി ഗാർഡിയൻ ന്യൂസ്പേപ്പർ രൂപത്തിലുള്ളതിനു 189,000 കോപ്പികളാണു പ്രചാരം. ഇതിന്റെ ഓൺലൈൻ രൂപത്തിനു ലോകത്തിൽ തന്നെ വായിക്കപ്പെടുന്നതിൽ മൂന്നാം സ്ഥാനമുണ്ട്. 2012ലെ കണക്കു പ്രകാരം ഇതിന്റെ അച്ചടിച്ചതും ഇന്റെർനെറ്റുവഴിയുള്ളതുമായ പ്രചാരം 90 ലക്ഷം വരും.[2] 1821-ൽ ആണ് ദി ഗാർഡിയൻ മഞ്ചെസ്റ്റെരിലെ ജോൺ എഡ്വാർഡ് ടെയ് ലർ തുടങ്ങിയത്. പുരോഗമനവാദമായിരുന്നു തുടക്കത്തിലേ ഈ പത്രത്തിനെ നയിച്ചത്. സമത്വാധിഷ്ടിത പുരോഗമന വീക്ഷണമാണിന്നും അതിനെ നയിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_ഗാർഡിയൻ&oldid=3128115" എന്ന താളിൽനിന്ന് ശേഖരിച്ചത്