വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:AFD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

സി.വി.ആർ പുരം[തിരുത്തുക]

സി.വി.ആർ പുരം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പ്രാഥമിക വിവരങ്ങൾ ലഭ്യമല്ലാത്ത ഒറ്റവരി ലേഖനം KG (കിരൺ) 15:01, 23 ഒക്ടോബർ 2020 (UTC)

മുഹമ്മദ് (വിമർശനങ്ങൾ)[തിരുത്തുക]

മുഹമ്മദ് (വിമർശനങ്ങൾ) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിലവിൽ, വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ, മായ്ക്കാവുന്നത്. Vijayan Rajapuram {വിജയൻ രാജപുരം} 12:28, 18 ഒക്ടോബർ 2020 (UTC)

വിമർശനമല്ലേ?--റോജി പാലാ (സംവാദം) 13:20, 18 ഒക്ടോബർ 2020 (UTC)
വിക്കിഡാറ്റ ലിങ്ക് ചേർത്ത് നിലനിർത്താവുന്നതാണ്.--റോജി പാലാ (സംവാദം) 13:21, 18 ഒക്ടോബർ 2020 (UTC)
ഈ ലേഖനം അടുത്തിടെ മായ്ക്കപ്പെട്ടതായിരുന്നല്ലോ. ഉള്ളടക്കത്തിൽ സമാനതയുണ്ടെങ്കിൽ SD ഫലകം ചേർത്ത് മായ്ക്കപ്പെടേണ്ടതാണ്. Admins, please check.--Irshadpp (സംവാദം) 16:34, 19 ഒക്ടോബർ 2020 (UTC)
വിക്കിഡാറ്റ ലിങ്ക് ചേർത്തിട്ടുണ്ട്. മായ്ച്ച ലേഖനം പിന്നീട് സൃഷ്ടിക്കപ്പെട്ടാലും ശ്രദ്ധേയത ഉണ്ടെങ്കിൽ നിലനിർത്തുകയാണ് പതിവ്.--റോജി പാലാ (സംവാദം) 08:11, 20 ഒക്ടോബർ 2020 (UTC)
15 ഭാഷകളിൽ ലേഖനം നിലവിലുണ്ട്. അവശ്യംവേണ്ട ഫലകങ്ങൾ കൂടി ചേർത്തിട്ടുണ്ട്. --റോജി പാലാ (സംവാദം) 08:24, 20 ഒക്ടോബർ 2020 (UTC)

മുഹമ്മദ് (വിമർശനങ്ങൾ) എന്ന ഈ ലേഖനം? മത സ്പർദ്ധ വളർത്തണമെന്ന ദുരുദ്ദേശത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നുന്നു. ആദ്യം 2409:4073:208f:1f87:ccea:6f8e:4eca:3ded  എന്ന ഐ.പി.യിൽ നിന്നു തുടക്കമിടുന്നു. തൽപര കക്ഷികളോ ബന്ധപ്പെട്ടവരോ അതിൽ പ്രത്യേക താൽപര്യമെടുത്ത് കൂടുതൽ അസംബന്ധങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു. മതസ്പർദ്ധയുണ്ടാക്കുന്ന ഇത്തരം ലേഖനങ്ങൾ വിക്കീപീഡിയ അഡ്മിൻസ് ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നു. ചില എഡിറ്റേർസിൻറെ സമീപകാലത്തെ ഇതുപോലെയുള്ള ലേഖനങ്ങളിലെ തിരുത്തുകൾ ഇതിലെ പ്രത്യേക താൽപര്യം വെളിവാക്കുന്നതാണോ എന്ന സംശയം ഉണ്ട്. പ്രത്യേക താൽപര്യമുള്ളവർ ഇതിനു പിന്നിൽ ഐ.പി.കളുടെ മറവിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തിക്കുന്നാതായും സംശയിക്കേണ്ടീരിക്കുന്നു (ഐ.പി.കൾ തമ്മിൽ പരസ്പര ബന്ധമുണ്ടാകാം). SD കൊടുത്ത് ഉടനടി നീക്കം ചെയ്യുന്നതാണ് നല്ലത്. മറ്റു ഭാഷകളിലുണ്ട് (ഡിലിറ്റ് ചെയ്തേക്കാം) എന്നത് ഇവിടെ മലയാളത്തിൽ നിലനിറുത്തുന്നതിനു പര്യാപ്തമായ ഒരു വാദമല്ല. ഒരു പ്രത്യേക വിഭാഗത്തെ അപഹസിക്കുക (ചിത്രവും നോക്കുക) എന്നതാവണം വിമർശനം നിലനിർത്തുവാനുള്ള ചിലരുടെ നീക്കങ്ങൾ. ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ എത്ര മ്ലേഛമായവയാണ്!

ലേഖനം പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നു.😎— ഈ തിരുത്തൽ നടത്തിയത് Anupa.anchor (സംവാദംസംഭാവനകൾ)

മറ്റ് ഭാഷകളിൽ നിലനിൽക്കുന്ന ലേഖനമായത് കൊണ്ടും അവലംബങ്ങൾ ഉള്ളതുകൊണ്ടും നിലനിർത്താമെന്ന് കരുതുന്നു. വിക്കി ശൈലിയിലല്ല ലേഖനം ഉള്ളത് എന്നത് പോരായ്മയാണ്. നിലനിർത്തുകയാണെങ്കിൽ ലേഖനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഇസ്ലാമും വിമർശനങ്ങളും എന്നതിലേക്ക് ലയിപ്പിക്കലാണ് ഉചിതം.--Irshadpp (സംവാദം) 06:24, 21 ഒക്ടോബർ 2020 (UTC)

മഞ്ജു സുനിച്ചൻ[തിരുത്തുക]

മഞ്ജു സുനിച്ചൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. Malikaveedu (സംവാദം) 06:30, 14 ഒക്ടോബർ 2020 (UTC)

സിദ്ധാർത്ഥ് പ്രിയദർശൻ[തിരുത്തുക]

സിദ്ധാർത്ഥ് പ്രിയദർശൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. Malikaveedu (സംവാദം) 12:31, 13 ഒക്ടോബർ 2020 (UTC)

മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന് പ്രത്യേക ജ്യൂറി അവാർഡ്--റോജി പാലാ (സംവാദം) 06:17, 18 ഒക്ടോബർ 2020 (UTC)

പെരുമ്പയർ[തിരുത്തുക]

പെരുമ്പയർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാന വിവരണം ലഭ്യമല്ല, ഏഴ് വർഷമായി ലേഖനത്തിന് കാര്യമായമാറ്റമില്ല. KG (കിരൺ) 16:46, 12 ഒക്ടോബർ 2020 (UTC)

ഒഴിവാക്കാവുന്നതാണ്. Malikaveedu (സംവാദം) 07:57, 21 ഒക്ടോബർ 2020 (UTC)

ബനിയൻ[തിരുത്തുക]

ബനിയൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിഘണ്ടു നിലവാരം, തെറ്റായ വിവരണം KG (കിരൺ) 16:42, 12 ഒക്ടോബർ 2020 (UTC)

ഒഴിവാക്കാവുന്നത്. Malikaveedu (സംവാദം) 06:33, 14 ഒക്ടോബർ 2020 (UTC)

ഏല[തിരുത്തുക]

ഏല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ആശയം വ്യക്തമല്ലാത്ത ലേഖനം, പ്രാഥമിക വിവരണം ലഭ്യമല്ല. KG (കിരൺ) 16:40, 12 ഒക്ടോബർ 2020 (UTC)

ഒഴിവാക്കുക. Malikaveedu (സംവാദം) 06:34, 14 ഒക്ടോബർ 2020 (UTC)

പാദം(ഗണിതശാസ്ത്രം)[തിരുത്തുക]

പാദം(ഗണിതശാസ്ത്രം) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിഘണ്ടു നിലവാരം, തെറ്റായ വിവരണം. KG (കിരൺ) 16:36, 12 ഒക്ടോബർ 2020 (UTC)

ഒഴിവാക്കുന്നതിന് അനുകൂലം. Malikaveedu (സംവാദം) 06:35, 14 ഒക്ടോബർ 2020 (UTC)

എ.എ. റഹീം (സിപിഎം)[തിരുത്തുക]

എ.എ. റഹീം (സിപിഎം) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. Akhiljaxxn (സംവാദം) 19:31, 10 ഒക്ടോബർ 2020 (UTC)


ശ്രദ്ധേയതാ നയങ്ങൾ അനുസരിച്ച് കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ ശ്രദ്ധേയതയുണ്ട്. (പിന്നെ പത്രം വായിക്കാത്തവരോ ചാനലുകളിലെ വാർത്ത കാണാത്തവരോ ആയ ആളുകൾ വിക്കി എഡിറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഇത്തരം അനാവശ്യ വാദങ്ങൾ ഉന്നയിച്ച് ലേഖനങ്ങൾ നീക്കം ചെയ്യാൻ അപേക്ഷ ഇടാറുണ്ട് എന്നുള്ളത് കൊണ്ട് ഈ ഡിലീഷൻ റിക്വസ്റ്റ് വല്യ കാര്യമാക്കേണ്ടതില്ലെന്ന് തോന്നുന്നു.

വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം എന്ന നിബന്ധനയും ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആപ്ലിക്കബിൾ ആണ്. ഇത് സാധൂകരിക്കും വിധമുള്ള അവലംബങ്ങൾ തുടർ ദിവസങ്ങളിൽ ചേർക്കാൻ ശ്രമിക്കാം..

(പിന്നെ ഇനിയും ഇത്തരം അനാവശ്യ ഡിലീഷൻ റിക്വസ്റ്റ് ഇട്ട് വിക്കിയിൽ നടത്തുന്ന മറ്റ് ഇടപെടലുകൾക്കുള്ള സമയം കളയരുത് എന്ന അപേക്ഷ കൂടി ഇതോടൊപ്പം പറയാൻ ആഗ്രഹിക്കുന്നു). --ഇർഫാൻ ഇബ്രാഹിം സേട്ട് 16:47, 11 ഒക്ടോബർ 2020 (UTC)

കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . ഒട്ടുമിക്കവാറും സംഘടനകൾക്കും സ്പോക്പേഴ്സൺ ഉണ്ടായിരിക്കും. സംഘടനയെ പ്രതിനീകരിച്ചു സ്പോക്പേഴ്സൺ ചാനലുകളിൽ ചർച്ചക്ക് വരുന്നത് സാധാരണയാണ് . അതിനാൽ ഇവരെല്ലാവരും മാദ്ധ്യമശ്രദ്ധ ലഭിച്ചവർ എന്നർത്ഥമില്ല. നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി നേതാവ് അതു പോലെ വക്താവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന റുട്ടീൻ കവറേജ് മാത്രമാണ്. പ്രസ്തുത വിഷയം WP:POLITICIAN, WP:GNG, WP:SIGCOV, WP:ANYBIO എന്നിവ പാലിക്കുന്നില്ല.അതിനാൽ നീക്കം ചെയുക. Akhiljaxxn (സംവാദം) 17:50, 11 ഒക്ടോബർ 2020 (UTC)
Erfanebrahimsait ഇത് ലേഖനങ്ങളെ നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാണിക്കാനുള്ള ഇടം ആണ്. പോളിസി ബേസ് ആയിട്ടും അവലംബങ്ങൾ നൽകിയും ലേഖനത്തിനു ശ്രദ്ധേയത ഉണ്ടോ എന്നോ ഇല്ല എന്നോ നിങ്ങൾക്ക് വാദിക്കാവുന്നതാണ്. അല്ലാതെ ഒരു തരം വ്യക്തിപരമായ ആരോപണങ്ങളും അവകാശവാദങ്ങളും ഇവിടെ പാടില്ല എന്നുകൂടെ ഓർമിപ്പിക്കുന്നു. അത്തരം കാര്യങ്ങൾക്ക് മറ്റു താളുകൾ/വേദികൾ ഉപയോഗിക്കേണ്ടതാണ്. Akhiljaxxn (സംവാദം) 18:04, 11 ഒക്ടോബർ 2020 (UTC)

കാടിക്കഞ്ഞി[തിരുത്തുക]

കാടിക്കഞ്ഞി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്വതന്ത്ര നിലനിൽപ്പില്ല, കഞ്ഞി എന്ന താളിൽ ലയിപ്പക്കാം KG (കിരൺ) 19:57, 29 ഓഗസ്റ്റ് 2020 (UTC)

  • ആധികാരികതയില്ല. അവലംബമായി നൽകിയ കണ്ണി പ്രവർത്തിക്കുന്നില്ല. //മിച്ചം വരുന്ന ചോറും കറികളും മോരൊഴിച്ച് ഒരു മൺപാത്രത്തിൽ അടച്ചുവെക്കുകയും, കേടു വരാത്ത രീതിയിൽ മൂന്നുനാലു ദിവസം ചൂടാക്കി വെച്ചശേഷം ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. // എന്നൊക്കെയുള്ള വാദഗതികൾ അത്രമാത്രം വിശ്വസനീയമല്ല. അവലംബം ലഭിക്കുന്നില്ലായെങ്കിൽ, മായ്ക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} 06:40, 21 സെപ്റ്റംബർ 2020 (UTC)

കരിമീൻ കറി[തിരുത്തുക]

കരിമീൻ കറി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്വതന്ത്ര നിലനിൽപ്പില്ല, ഒന്നുകിൽ കരിമീൻ അല്ലെങ്കിൽ മീൻ കറി എന്ന താളിലേക്ക് മാറ്റുക KG (കിരൺ) 19:55, 29 ഓഗസ്റ്റ് 2020 (UTC)

സ്വതന്ത്ര നിലനിൽപ്പിനുള്ള കെല്പ് ലേഖനത്തിനില്ല.--Irshadpp (സംവാദം) 17:01, 6 ഒക്ടോബർ 2020 (UTC)

കരിമീൻ മപ്പാസ്‌[തിരുത്തുക]

കരിമീൻ മപ്പാസ്‌ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്വതന്ത്ര നിലനിൽപ്പില്ല, ഒന്നുകിൽ കരിമീൻ അല്ലെങ്കിൽ മപ്പാസ് എന്ന താളിലെക്ക് മാറ്റുക KG (കിരൺ) 19:49, 29 ഓഗസ്റ്റ് 2020 (UTC)

float-- Irshadpp (സംവാദം) 17:02, 6 ഒക്ടോബർ 2020 (UTC)

കൊഴുവ പൊടിച്ചത്[തിരുത്തുക]

കൊഴുവ പൊടിച്ചത് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്വതന്ത്ര നിലനിലപ്പില്ല, ഒന്നുകിൽ കൊഴുവ അല്ലെങ്കിൽ തോരൻ ലയിപ്പിക്കണം KG (കിരൺ) 18:31, 29 ഓഗസ്റ്റ് 2020 (UTC)