ത്വരീഖത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tariqa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലിം സമുദായത്തിലെ ഒരു പ്രവർത്തന രീതിയാണ് ‍ത്വരീഖത്ത് (അറബി:طريقة‎ ). "വഴി", "പാത", "രീതി" എന്നൊക്കെയാണ് ഈ വാക്കിന്റെ ഭാഷാർത്ഥം. സൂഫിസത്തിന്റെ ഉപവിഭാഗമാണ് ‍ത്വരീഖത്ത്. ശരീഅത്തിനനുസരിച്ച് ജീവിക്കുന്നതോട് കൂടെ ദൈവസ്മരണ നിലനിർത്താനും ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും അവന്റെ തൃപ്തി സ്വായത്തമാക്കാനും ഒരു ശൈഖിന്റെ നിർദ്ദേശ പ്രകാരം സൽകർമ്മ നിരതനാവലാണ് ത്വരീഖത്ത് . [1]എല്ലാ ‍ത്വരീഖത്തിലും മുർഷിദ് (വഴികാട്ടി) ആണ് അതതു ‍ത്വരീഖത്തിന്റെ നേതാവും ആദ്ധ്യാത്മിക ഗുരുവും. ഓരോ ‍ത്വരീഖത്തിലും ഒരു കൂട്ടം മുർഷിദുകൾ ഉണ്ടായിരിക്കും. എല്ലാ ‍ത്വരീഖത്തും അതത് സ്ഥാപകന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഖാദിരിയ്യ ത്വരീഖത്ത്

ത്വരീഖത്ത് എന്ന സാങ്കേതികപ്രയോഗം തന്നെ നിരർത്ഥകമാണെന്ന തോന്നലുണ്ടാക്കുന്ന മാർഗ്ഗമാണ് സൂഫികളുടെ സുല്ത്താനും ഖുത്ബുൽ അഖ്താബുമായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)വിലേക്ക് ചേർത്ത് നാമകരണം ചെയ്യപ്പെട്ട ഖാദിരിയ്യാ ത്വരീഖത്ത്. ശരീഅത്ത് അടിസ്ഥാനമായി വർത്തിക്കുന്ന ത്വരീഖത്തുകളെ മുസ്‌ലീങ്ങൾ പൊതുവിൽ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെങ്കിലും ശൈഖ് ജീലാനി(റ)വിന്റെ മാർഗ്ഗത്തിന് ആഗോള തലത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത് ആ മാർഗ്ഗത്തെ പരിശുദ്ധ  ഇസ്ലാം മതത്തിലെ പ്രത്യേക വിഭാഗമായി വേർതിരിച്ച് പാർശ്വവല്ക്കരിക്കാൻ കഴിയാതെ പോയതു കൊണ്ടാണ്. കാരണം, അവർ പ്രചരിപ്പിച്ചതും അഭ്യസിപ്പിച്ചതും വിശുദ്ധ ഇസ്ലാം ദീൻ തന്നെയായിരുന്നു. എല്ലാ ഔലിയാക്കളും ഓരോ പ്രവാചകന്മാരുടെ പാദങ്ങളാണ് പിന്തുടരുന്നത്, എന്നാൽ ഞാൻ പൂർണ്ണ ചന്ദ്രനാകുന്ന നബിതിരുമേനി(സ)യുടെ പാദത്തിലാണ് നിലകൊള്ളുന്നത്” എന്ന ശൈഖ് ജീലാനി(റ)വിന്റെ വാക്കുകൾ തന്നെ ഈ മാർഗ്ഗവും മറ്റു ത്വരീഖത്തുകളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. 

ശഹാദത്ത് കലിമ അതിന്റെ നിബന്ധനകൾ പാലിച്ച് ഉച്ചരിക്കുന്ന ഏതൊരാളെയും മുസ്ലിം എന്ന് നാമകരണം ചെയ്യാമെങ്കിലും അല്ലാഹുവുമായി അടുക്കലും അവന്റെ യഥാർത്ഥ ദാസനായി ജിവിക്കലും ഓരോ വിശ്വാസിയുടെയും എക്കാലത്തെയും അഭിലാഷവും ബാദ്ധ്യതയുമാണ്. അത് നേടിയെടുക്കുന്നതിന് ആത്മാവിനെ സംസ്കരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ആത്മസംസ്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ ആവർത്തിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ആത്മാവിനെ അല്ലാഹുവുമായുള്ള അടുപ്പത്തിൽ നിന്ന് തടയുന്ന അശുദ്ധികളിൽ നിന്ന് ശുദ്ധമാക്കുകയും, അല്ലാഹുവിനും അടിമക്കുമിടയിലെ മറകൾ നീക്കുകയും ചെയ്യേണ്ടതെങ്ങനെയെന്ന്, ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രം പ്രതിപാദിച്ചുപോയ ശരീഅത്തിന്റെ പണ്ഢിതന്മാർ ചർച്ച ചെയ്തിട്ടില്ല. എന്നാൽ, ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പിൻപറ്റുന്നവർക്ക് അതിന്റെ മാർഗ്ഗങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് സൂഫികൾ. അവർ അതിന് ശീലിപ്പിക്കുന്ന മാർഗ്ഗങ്ങളെ പില്ക്കാലത്ത് അവരിലേക്ക് ചേർത്ത് വിളിച്ചതിനാലാണ് ഖാദിരി, ചിശ്തി, രിഫാഈ, നഖ്ശബന്ദി,സുഹ്റവർദി എന്നിങ്ങനെ വിവിധ ത്വരീഖത്തുകൾ ഉണ്ടായത്. ആത്മശുദ്ധിയും ആന്തരികമായ അനുരാഗവും അവസ്ഥകളും പ്രകാശമാകുന്ന തിരിച്ചറിവും ലഭിക്കാൻ ഒരാൾ ആത്മീയ ഗുരുവിനെ പിന്തുടരൽ അത്യാവശ്യമാണ്. പ്രസ്തുത ഗുരു ഈ മാർഗ്ഗത്തിൽ അഗ്രഗണ്യനും ആന്തരികമായ ശുദ്ധത നേടിയവനുമായിരിക്കണം. അള്ളാഹു പറയുന്നു. വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും സത്യസന്ധരായ ആളുകളുടെ കൂടെ കൂടുകയും ചെയ്യുക. പ്രവാചകരോട് ഉടമ്പടി( ബൈഅത്) ചെയ്ത സ്വഹാബികൾ, തൽഫലമായി അല്ലാഹുവിലേക്ക് അടുക്കുകയും ആത്മശുദ്ധരായി ഉത്തമ സമൂഹമായി മാറുകയും ചെയ്തു. പിന്നീട് ഇവരുടെ പിൻഗാമികളായ താബിഉകൾ സ്വഹാബാക്കളിൽ നിന്ന് പ്രവാചകരുടെ അധ്യാപനങ്ങളും ആത്മശുദ്ധിയും നേടിയെടുക്കുകയും തൽഫലമായി ഉത്തമ സമൂഹമാവുകയും ചെയ്തു. ഇപ്രകാരം പരിശുദ്ധ ഈമാനിന്റെ മാധുര്യം, ആത്മസംസ്കരണത്തിന്റെ മാർഗ്ഗം, ആന്തരികജ്ഞാനങ്ങൾ മുതലായവ ഓരോ തലമുറകളായി പകർന്നു കൊണ്ടേയിരിക്കുന്നു. ഇത് അന്ത്യനാൾ വരെ തുടരും. "സിൽസില" എന്ന രൂപത്തിലാണ് ഇതറി യപ്പെടുന്നത്. പ്രസ്തുത മാർഗ്ഗം ഖാദിരിയ്യ, ചിശ്തിയ്യ തുടങ്ങീ പല നാമങ്ങളിൽ അറിയപ്പെടാനുള്ള കാരണം പ്രസ്തുത മഹത് വ്യക്തിത്വങ്ങളുടെ അനുഷ്ഠാന രീതികൾക്കനുസൃതമായി മാത്രമാണെന്ന് നാം മുമ്പ് പറഞ്ഞുവല്ലോ. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) പിന്തുടർന്നു വന്ന ഈ മാർഗ്ഗം മഹാനവർകളുടെ വിയോഗ ശേഷം ഖാദിരിയ്യ മാർഗ്ഗം എന്ന പേരിൽ അറിയപ്പെടുകയും അല്ലാഹുവിന്റെ സ്മരണയിലൂടെ തന്റെ ഹൃദയത്തിലെ മുഴുവൻ പൈശാചികതയെയും അകറ്റാനും പ്രവാചകരുടെയും അഹ് ലു ബൈതിന്റെയും സ്വഹാബത്തിന്റെയും ഔലിയാക്കളുടെയും യഥാർത്ഥ സ്നേഹം നേടിയെടുക്കാനും ഉത്തമമായ ഒരു ജീവിതം നയിക്കാനും പറ്റിയ ഒരു മാർഗ്ഗമായി ആഗോളതലത്തിൽ അംഗീകരിക്കപെടുകയും ചെയ്തു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) സൂഫികളുടെ രാജാവും അല്ലാഹുവിന്റെ ഭാഗത്ത്‌ നിന്ന് പരമസഹായി (ഗൗസുൽ അഅളം)എന്ന് വിളിക്കപെടുകയും ചെയ്ത മഹാനാണ്. തന്റെ പ്രഭാഷണങ്ങൾ ക്രോഡീകരിക്കപെട്ട ഫത്ഹുൽ റബ്ബാനിയിലെ ഒരു പ്രസംഗം ആരംഭിക്കുന്നത് ഇപ്രകാരമാണ്, “ഒരാൾ തന്റെ ഒട്ടകത്തെ ധാരാളം ചരക്കുകൾ കയറ്റി ക്ഷീണിപ്പിക്കുന്നത് പോലെ മനുഷ്യൻ തന്റെ ശരീരമാകുന്ന പിശാചിനെ ലാഇലാഹ ഇല്ലള്ളാഹു മുഹമ്മദ്‌ റസൂലുള്ളാഹ്എന്ന മഹദ് വചനം കൊണ്ട് ക്ഷീണിപ്പിക്കണം”. ഗൗസുൽ അഅളം(റ) ഇവിടെ പ്രതിപാദിക്കുന്നത് ലാഇലാഹഇല്ലള്ളാഹു മുഹമ്മദുറസൂലുള്ളാഹ് എന്ന ദിക്ർ അഥവാ പരിശുദ്ധ കലിമയെ കുറിച്ചാണ്. പിശാചിനെ ക്ഷയിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദവും ശ്രേഷ്ഠവുമായ മാർഗ്ഗം ഇതു മാത്രമാണ്. ഈ പരിശുദ്ധ കലിമയെക്കാളുപരി മറ്റൊരു വചനം കൊണ്ട് നമുക്ക് ശരീരത്തിന്റെ പൈശാചികതയെ കീഴ്പ്പെടുത്താൻ സാദ്ധ്യമല്ല. ശൈഖവർകൾ ഇവിടെ ഉദ്ദേശിക്കുന്നത് പ്രസ്തുത കലിമയുടെ പ്രധാന്യത്തെയോ അതിന്റെ ആദ്ധ്യാത്മിക ജ്ഞാനത്തെയോ അല്ല, മറിച്ച് ആത്മീയ ഗുരുക്കന്മാർ തന്റെ ശിഷ്യന്മാരുടെ ആത്മ ശുദ്ധീകരണത്തിനായി കൈമാറുന്ന ദിക്റിനെ സംബന്ധിച്ചാണ്. അഥവാ, ആത്മ ശുദ്ധീകരണത്തിനു വേണ്ടി പരിശുദ്ധ കലിമയുടെ കൈമാറ്റമാണ് വിവക്ഷിക്കപ്പെടുന്നത്.

നൂരിഷാ ത്വരീകത്ത് കേരളത്തിലും തമിഴ്നാട്,കർണാടക,ആന്ത്ര,യുപി എന്നീ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തു സഉൗദി അറേബ്യ,യുഎഇ,മലേഷ്യ തുടങ്ങി 40 ഒാളം രാഷ്ട്രങ്ങളിലും പ്രസിദ്ധധമായ ത്വരീകത്ത് ആണ് നൂരിഷാ[1]  ഇത് വന്നത് ഹൈദറാബാദിലെ സയ്യിദ് അഹമദ് മഹ്യുദ്ധീൻ നൂരിഷാഹ് ജീലാനി യിലൂടെ ആയതിനാൽ ഇൗ പേരിൽ അറിയപ്പെടുന്നു.ഹസനിയും ഹുസൈനിയും ആയ അദ്ദേഹം ശൈഖ് അബ്ദുൾ ഖാദിർ ജീലാനിയുടെ 21ാം പൗത്രനാണ്. ഖാദിരി, ചിഷ്തി, നക്ഷബന്ധി, സുഹ്റവർദി,അക്ബരി എന്നീ ത്വരീകത്തുകളുടെ സിൽസില അദ്ദേഹത്തിലേക്ക് എത്തുന്നു. പ്രധാനമായും ഖാദിരി,ചിഷ്തി ത്വരീകത്തുകളുടെ ഫൈളാനും ഖിർഖയും ഖിലാഫത്തുമാണ്. ഇരുപതാം നൂറ്റാണ്ടിലെ ത്വരീകത്തിന്റെ മുജദ്ദിദും ഗൗസും ആയ ഇദ്ദേഹം അറിയപ്പെടുന്നത് നൂറുൽ മശായിഖ് എന്നാണ്. രണ്ടാം ഇബ്നു അറബി എന്ന് അറിയപ്പെടുന്ന കൻസുൽ ഇർഫാൻ ഗൗസിഷാഹ് തങ്ങളുടെ പ്രധാനപ്പെട്ട ഖലീഫയാണിവർ. ഇപ്പോൾ ഇൗ സരണിയുടെ നായകൻ അദ്ദേഹത്തിന്റെ മകനും ജാനഷീനുമായ സയ്യിദ് നൂറുള്ളാഷാഹ് മുഹമ്മദ്‌ ആരിഫുദ്ദീൻ ജീലാനിയാണ്. കേരളത്തിലുടനീളം അവരുടെ മുരീദുകളും ഖാൻഖാഹുകളും ഉണ്ട് .

നിർവചനങ്ങൾ[തിരുത്തുക]

  1. സൈനുദ്ദീൻ മഖ്ദൂം( റ ) തന്റെ അദ്കിയായിൽ പറയുന്നു: അല്ലാഹുവിനെ മാത്രം കാംക്ഷിച്ച് കൊണ്ടുള്ള കർമ്മങ്ങളും കർമ്മങ്ങളും ജീവിതഭദ്രതയും മുറുകെ പിടിക്കലാണ് ത്വരീഖത്ത്..[2]
  2. അമീനുൽ കുർദി പറയുന്നു:ഉന്നതനായ ഒരു ആരിഫിന്റെ കീഴിലായി വിരോധിത കാര്യങ്ങൾ ബാഹ്യമായും ആന്തരികമായും വെടിഞ്ഞ് , കഴിവിന്റെ പരമാവധി ദൈവിക കൽപ്പനകൾ അനുസരിച്ച് കഴിഞ്ഞുകൂടലാണ് ത്വരീഖത്ത് . അല്ലെങ്കിൽ, ഉന്നതനായ ഒരു ആരിഫിന്റെ കീഴിലായി ഹറാമും കറാഹത്തും അതുപോലെ അനുവദനീയമാക്കപ്പെട്ടതിൽ നിന്ന് തന്നെ ആവശ്യമില്ലാത്തതുമെല്ലാം ഉപേക്ഷിച്ചു കൊണ്ടും നിർബന്ധമായ കാര്യങ്ങളും സുന്നത്തായ കർമ്മങ്ങൾ സാധ്യമാകുന്ന അത്രയും ചെയ്തു കൊണ്ടും കഴിയലാണld.( തൻവീറുൽ ഖുലൂബ് )
  3. വിശുദ്ധ ഖുർ'ആന്

സൂറത്തുൽ മാഇദ

يا أيّها اللّذين آمنوا اتّقوا الله وابتغوا اليه الوسيلة وجاهدوا في  سبيله لعلّكم تفلحون --المائدة

ഓ സത്യവിശ്വാസികളെ ..നിങ്ങൾ അല്ലാഹുവിനു തഖ്‌വ ചെയ്യുക .അവനിലേക്ക് ഒരു വസീലയെ തേടുകയും അവൻറെ മാർഗ്ഗത്തിൽ നന്നായി പ്രയത്നിക്കുകയും ചെയ്യുക .എന്നാൽ നിങ്ങൾക്ക് വിജയിക്കാം .(മാഇദ 35 ). പ്രമുഖ മുഫസ്സിറായ ഇസ്മാ ഈലുൽ ഹഖി അൽ ബറൂസവി(റ)പറയുന്നു :


واعلم انّ الاية الكريمة صرّحت بالأمر بابتغاء الوسيلة ولابد منها البتة فانّ الوصول الي الله تعالي لا يحصل الاّ بالوسيلة وهي علماءالحقيقةومشائخ الطريقة -روح البيان 3 \468 


"നീ മനസ്സിലാക്കുക , ഈ ആയത്തിൽ ഒരു വസീലയെ തേടിപ്പിടിക്കാൻ വളരെ വ്യക്ത്തമായി കൽപ്പന വന്നിരിക്കുന്നു . ഒരു വസീല അനിവാര്യമാണെന്നത് കൊണ്ടാണത് .കാരണം ഒരു വസീല കൊണ്ടല്ലാതെ അല്ലാഹു വിലേക്കെത്തുകയില്ല .വസീലയെന്നാൽ ഹഖീഖത്തിലെത്തിയ ആത്മജ്ഞാനികളും ത്വരീഖത്തിൻറെ ശൈഖുമാരുമാണ് (റൂഹുൽ ബയാൻ 3 / 468 ).

സൂഫി ക്രമങ്ങൾ[തിരുത്തുക]

Syariah-thariqah-hakikah2.jpg
  1. ഖാദിരിയ്യ
  2. ചിശ്തിയ്യ
  3. നഖ്ശബന്ദിയ
  4. തീജാനിയ്യ


അവലംബം[തിരുത്തുക]

  1. 1.0 1.1 | ബ്ലോഗ്- ഖാദിരിയ്യ
  2. | ബ്ലോഗ്- ഖാദിരിയ്യ
G. H. Jansen, "Militant Islam", Pan, London 1979
F. de Jong, "Turuq and Turuq-Linked Institutions in Nineteenth-Century Egypt", Brill, Leiden,1978
M. D. Gilsenen, "Saint and Sufi in Modern Egypt", Oxford, 1978
M. Berger, "Islam in Egypt today - social and political aspects of popular religion", London, 1970
J. M. Abun-Nasr, "The Tijaniyya", London 1965
E. E. Evans-Pritchard, "The Sanusi of Cyrenaica", Oxford, 1949
J. W. McPherson, "The Moulids of Egypt", Cairo, 1941
J. K. Birge, "The Bektashi Order of Dervishes", London and Hartford, 1937
O. Depont and X. Coppolani, "Les confreries religieuses musulmans" (the Muslim brotherhoods as they existed then), Algiers, 1897
"https://ml.wikipedia.org/w/index.php?title=ത്വരീഖത്ത്&oldid=2583374" എന്ന താളിൽനിന്നു ശേഖരിച്ചത്