ഇബ്ൻ അറബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ibn Arabi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ibn 'Arabī
ജനനംJuly 28, 1165 CE
Murcia, Taifa of Murcia
മരണംNovember 10, 1240 CE
District of Ṣāliḥiyya at Jabal Qāsiyūn, Damascus
കാലഘട്ടംIslamic golden age
ചിന്താധാരSufism
പ്രധാന താത്പര്യങ്ങൾMysticism, Sufi metaphysics, Poetry
ശ്രദ്ധേയമായ ആശയങ്ങൾOneness of being

ഒരു സുപ്രസിദ്ധ സൂഫി ചിന്തകനും ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവുമാണ് മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന ഇബ്ൻ അറബി (Arabic: ابن عربي‎). ഇസ്ലാമിക ചരിത്രത്തിൽ ഇബ്ൻ അറബി എന്ന പേരിൽ ഒട്ടേറേപേർ അറിയപ്പെടുന്നുവെങ്കിലും സൂഫികളിൽ ഇദ്ദേഹമാണ് ഏറ്റവും പ്രശസ്തൻ. ജനനം ജൂലൈ 28, 1165 സ്പെയിനിലെമുർസിയ്യയിൽ .നവംബർ 10, 1240 ഡമസ്കസിൽ വച്ച് അന്തരിച്ചു. സൂഫി ലോകത്ത് ശൈഖുൽ അക്ബർ (വിഖ്യാതഗുരു) എന്ന പേരിലാണ് ഇബ്നു അറബി അറിയപ്പെടുന്നത്.[1]

വ്യക്തി ജീവിതം[തിരുത്തുക]

സ്പെയിനിലെ ഒരു പണ്ഡിത കുടുബത്തിലാണ് ജനനം. ഹദീസ്, കർമ്മശാസ്ത്ര പണ്ഡിതനായിരുന്നു പിതാവ് അലി ബിൻ മുഹമ്മദ്. മുത്തച്ഛൻ സ്പെയിനിലെ ന്യായാധിപന്മാരിൽ ഒരാളുമായിരുന്നു.ആത്മീയതയിലും വിജ്ഞാനസമ്പാധനത്തിലുമൂന്നിയ കുട്ടിക്കാലം.

രചനകൾ[തിരുത്തുക]

സൂഫിസം, ചരിത്രം, ഖുർ ആൻ വ്യാഖ്യാനം എന്നീ വിഷയങ്ങളിൽ ഓട്ടേറെ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിടുണ്ട്. അഞ്ഞൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചതായി അബ്ദുറഹ്മാൻ ജാമി " നഫഹാത്തുൽ ഉൻസി"ൽ രേഖപ്പെടുത്തിയിരിക്കുന്നു. അവയിൽ ഏറ്റവും പ്രശസ്തമായത് " ഫുത്തൂഹാത്തുൽ മക്കിയ്യ" എന്ന ഇസ്ലാമിക ചരിത്ര ഗ്രന്ഥമാണ്.

ഇബ്നു അറബിയുടെ ബൃഹത്തായ മറ്റൊരു കൃതിയാണ് 96 വാള്യങ്ങൾ ഉള്ള ഖുർ ആൻ വ്യാഖ്യാനം.സൂറത്തുൽ കഹ്ഫ് വരെ എത്തിയപ്പോൾ പൂർത്തീകരിക്കപ്പെടാതെ അദ്ദേഹം മരണപ്പെടുകയാണ് ചെയ്തത്. ഫുസൂലുൽ ഹിഖം മറ്റൊരു ആത്യാത്മിക ഗ്രന്ഥമാണ്.സൂഫി ആത്മീയതയിൽ അവഗാഹവും ഗവേഷണവും നടത്തുന്നവരാണ് കൂടുതലും ഇബ്ൻ അറബിയുടെ പുസ്തകങ്ങളുടെ വായനക്കാർ.എഴുത്തിലും ഇതര ഗ്രന്ഥകർത്താക്കളെ അപേക്ഷിച്ച് വ്യത്യസ്തനായിരുന്നു ഇബ്ൻ അറബിയുടെ രചനകൾ.


തന്റെ കൃതികളിൽ "വാഹ്ദത്തുൽ വുജൂദ്" എന്ന പദപ്രയോഗം ഇബ്ൻ അറബി ഉപയോഗിച്ചിരുന്നില്ല എങ്കിലും ("വാഹ്ദത്തുൽ വുജൂദ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1217 ൽ ജനിച്ച ഇബ്ൻ സാബിൻ എന്ന തത്ത്വശാസത്രജ്ജനാണ്) [2] [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇബ്ൻ_അറബി&oldid=2931373" എന്ന താളിൽനിന്ന് ശേഖരിച്ചത്