ഇബ്ൻ അറബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ibn 'Arabī
ജനനം July 28, 1165 CE
Murcia, Taifa of Murcia
മരണം November 10, 1240 CE
District of Ṣāliḥiyya at Jabal Qāsiyūn, Damascus
കാലഘട്ടം Islamic golden age
ചിന്താധാര Sufism
പ്രധാന താത്പര്യങ്ങൾ Mysticism, Sufi metaphysics, Poetry
ശ്രദ്ധേയമായ ആശയങ്ങൾ Oneness of being

ഒരു സുപ്രസിദ്ധ സൂഫി ചിന്തകനും ഇസ്ലാമിക തത്വശാസ്ത്രത്തിലെ തൗഹീദിന്റെ (ഏക ദൈവ സങ്കല്പം) വ്യാഖ്യാനങ്ങളിൽ ഒന്നായ വാഹ്ദത്തുൽ വുജൂദ് എന്ന തത്വത്തിലേക്ക് വഴി തെളിച്ച പല തത്വവീക്ഷണങ്ങളുടെയും ഉപജ്ജാതാവുമാണ് അബു അബ്ദുള്ളാ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി എന്ന ഇബ്ൻ അറബി (Arabic: ابن عربي‎) (ജൂലൈ 28, 1165 – നവംബർ 10, 1240). തന്റെ കൃതികളിൽ "വാഹ്ദത്തുൽ വുജൂദ്" എന്ന പദപ്രയോഗം ഇബ്ൻ അറബി ഉപയോഗിച്ചിരുന്നില്ല എങ്കിലും ("വാഹ്ദത്തുൽ വുജൂദ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1217 ൽ ജനിച്ച ഇബ്ൻ സാബിൻ എന്ന തത്വശാസത്രജ്ജനാണ്) ദൈവം എന്ന സൃഷ്ടാവും പ്രപഞ്ചം എന്ന സൃഷ്ടിയും ഒന്നാണ് എന്ന ആശയം ഇസ്ലാമിക തത്വശാസ്ത്രത്തിൽ ആദ്യമായിഅവതരിപ്പിച്ചത് ഇബ്ൻ അറബിയാണ്. ഈ ആശയം പാശ്ചാത്യ തത്വശാസ്ത്രത്തിൽ Absolute Monism എന്നും ഭാരതീയ തത്വശാസ്ത്രത്തിൽ അദ്വൈത സിദ്ധാന്തം എന്നും അറിയപ്പെടുന്നു. സൃഷ്ടിയ്ക്കും സൃഷ്ടാവിനും വെവ്വേറെ അസ്തിത്വങ്ങൾ ഉണ്ട് എന്ന മുഖ്യധാരാ ഇസ്ലാമിക ചിന്തയിൽ നിന്ന് വേറിട്ടുള്ള ഒരാശയമായതിനാൽ പല യാഥാസ്ഥിതികരായ ഇസ്ലാമിക പണ്ഡിതന്മാരും ഇബ്ൻ അറബിയെ ഒരു പാഷണ്ഡി (ഇംഗ്ലീഷ് : ഹെററ്റിക്, Heretic) ആയിട്ടാണ് വീക്ഷിക്കുന്നത്, പക്ഷ പല പാശ്ചാത്യ ചിന്തകരും ഇബ്ൻ അറബിയെ ഇസ്ലാമിക ചിന്തകരിൽ പ്രമുഖനായിട്ടാണ് കാണുന്നത്. [1]. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇബ്ൻ_അറബി&oldid=1838786" എന്ന താളിൽനിന്നു ശേഖരിച്ചത്