അൽ-ഗസ്സാലി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഡിസംബർ 2019) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാമിക തത്ത്വചിന്തകൻ അബൂ ഹാമിദ് മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ ഗസ്സാലി | |
---|---|
പൂർണ്ണ നാമം | Imam Abu Hamid Al Gazali |
ജനനം | എ.ഡി 1058 |
മരണം | December 19, എ.ഡി 1111 |
Ethnicity | Arab |
കാലഘട്ടം | ഇസ്ലാമിൻറെ സുവർണ്ണകാലം |
Region | പേർഷ്യ ,മുസ്ലിം ലോകം |
Madh'hab | Sunnah |
വിഭാഗം | Sufism, Sunnite (Shafi'ite), Asharite |
പ്രധാന താല്പര്യങ്ങൾ | തത്വചിന്തസൂഫിസം |
ശ്രദ്ധേയമായ ആശയങ്ങൾ | ശാഫിഈ മദഹബ് |
സൃഷ്ടികൾ | Revival of Religious Sciences, The Incoherence of the Philosophers |
സ്വാധീനിക്കപ്പെട്ടവർ |
ഇസ്ലാമിക മതപണ്ഡിതൻ, കർമ്മശാസ്ത്രജ്ഞൻ, ദാർശനികൻ, ജ്യോതിശാസ്ത്രജ്ഞൻ, മനഃശാസ്ത്രജ്ഞൻ, സൂഫി എന്നീ നിലകളിൽ പ്രശസ്തനാണ് അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലി (1058-ഡിസംബർ 19, 1111)[3][4]. (ഹിജ്റ വര്ഷം 450-505)സൂഫിയായിരുന്ന അദ്ദേഹം പേർഷ്യയിലെ ഖുറാസാൻ പ്രവിശ്യയിലെ ത്വൂസിലാണ് ജനിച്ചതും മരണമടഞ്ഞതും.ഹുജ്ജത്തുൽ ഇസ്ലാം എന്ന അപരനാമത്തിൽ പ്രശസ്തനാണ് ഗസ്സാലി.തത്വചിന്തകന്മാരുടെ അയുക്തികത എന്ന ഗ്രന്ഥത്തിലൂടെ ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക അതിഭൗതികതയിൽ നിന്ന് ഇസ്‌ലാമികതത്ത്വചിന്തയെ വേർതിരിക്കാൻ അദ്ദേഹത്തിനായി. സംശയത്തിന്റെയും അജ്ഞേയതയുടെയും രീതികളുടെ ആദ്യപ്രയോക്താവായി അദ്ദേഹത്തെ കരുതുന്നു. ജീവിതത്തിന്റെ അവസാനകാലങ്ങളിൽ സൂഫിചിന്തകളിൽ ആകൃഷ്ടനായ ഗസ്സാലിയുടെ ഗ്രന്ഥങ്ങളിൽ മാസ്റ്റർ പീസാണ് "ഇഹയാ ഉലൂമിദ്ധീൻ ".
വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ മുഹമ്മദിന് ശേഷമുള്ള ഏറ്റവും മഹാനായ മുസ്ലിമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു[5]. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു.
ജീവിത രേഖ
[തിരുത്തുക]- 450/1058 ഇമാം ഗസ്സാലി തൂസിൽ ജനിച്ചു
- പഠനാവശ്യാർഥം നിശാപൂരിലേക്ക് യാത്രപോയി
- 478/1085 അൽ ജുവൈനി (Imam al-Haramyan) എന്ന ഗുരുനാഥന്റെ മരണം. നിസാമുൽ മുൽക്കിന്റെ കാമ്പിലേക്ക് മടങ്ങി.
- 484/1091 ബാഗ്ദാദിലെ നിസാമിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായി.
- 485/1092 നിസാമുൽ മുൽക്ക് ഖുറാസാനിൽ വെച്ച് കൊല്ലപ്പെട്ടു.
- 488/1095 ബാഗ്ദാദിലെ നിസാമിയ വിട്ടു ( Dhu’l - Qa’da 488/ November 1095 ൽ).
- 498/1105 സ്വന്തം നാടായ തൂസിലേക്ക് മടങ്ങി
- 499/1106 നിസാമിയയിൽ അധ്യാപകനായി തിരിച്ചെത്തി.
- 505/1111 ഇമാം ഗസ്സാലി അന്തരിച്ചു[6]
പ്രധാന കൃതികൾ
[തിരുത്തുക]ഫിലോസഫി
[തിരുത്തുക]- മഖാസിദുൽ ഫലാസിഫ(Aims of Philosophers)[7]
- തഹാഫതുൽ ഫലാസിഫ (The Incoherence of the Philosophers)[7]
- മിയാറുൽ ഇൽമ് ഫീ ഫന്നിൽ മൻതിഖ് (Criterion of Knowledge in the Art of Logic)[7]
- മിഹാഖുൽ നസർ ഫിൽ മൻതിഖ് (Touchstone of Reasoning in Logic)
- അൽ ഖിസ്താസുൽ മുസ്തഖീം(The Correct Balance)[7]
തിയോളജി
[തിരുത്തുക]- അൽ മുൻകിദ് മിനൽ ദലാൽ (Rescuer from Error)
- ഹുജ്ജത്തുൽ ഹഖ് (Proof of the Truth)
- അൽ ഇഖ്തിസാദ് ഫിൽ ഇത്തിഖാദ് (Median in Belief)
- അൽ മഖ്സദ് അൽ അസ്നാ ഫി ശറഹ് അസ്മാ അളളാഹുൽ ഹുസ്നാ(The best means in explaining Allah's Beautiful Names)
- ജവാഹിറുൽ ഖുറാൻ വ ദുറാറുഹ് (Jewels of the Qur'an and its Pearls)
- മിശ്കാത്തുൽ അൻവറ്] (The Niche of Lights)
സൂഫിസം
[തിരുത്തുക]- മീസാനുൽ അമൽ (Criterion of Action)[8]
- ഇഹ്യാ ഉലൂമുദ്ദീൻ "മതവിജ്ഞാനത്തിന്റെ പുനർജ്ജനി"[8]
- ബിദായത്തുൽ ഹിദായ (Beginning of Guidance)[8]
- കീമിയായി സാദാത്ത് (The Alchemy of Happiness) [a resumé of Ihya'ul ulum, in Persian)[8]
- നാസിഹുൽ മുൽക് (Counseling Kings) [in Persian][8]
- അൽ മുൻഖിദ് മിന ദ്ദലൽ (Rescuer from Error)[8]
- മിൻഹാജുൽ ആബിദീൻ (Methodolgy for the Worshipers)[7]
നീതിശാസ്ത്രം
[തിരുത്തുക]- ഗസ്സാലിയുടെ ഫത് വകൾ (Verdicts of al-Ghazali)
- അൽ വസീത് ഫിൽ മതാബ് (The medium [digest] in the Jurisprudential school)
- കിതാബു തഹദീബ് (Prunning on Legal Theory)
- അൽ മുസ്തഫ (The Clarified in Legal Theory)
- അസാസുൽ ഖിയാസ് (Foundation of Analogical reasoning)
അവലംബം
[തിരുത്തുക]- ↑ The Influence of Islamic Thought on Maimonides Stanford Encyclopedia of Philosophy, June 30, 2005
- ↑ Muslim Philosophy Archived 2007-09-28 at the Wayback Machine., Islamic Contributions to Science & Math, netmuslims.com
- ↑ Ghazali Archived 2008-10-11 at the Wayback Machine., The Columbia Encyclopedia, Sixth Edition 2006
- ↑ [1] Archived 2012-01-22 at the Wayback Machine. Böwering, Gerhard - ḠAZĀLĪ entry in Encyclopaedia Iranica
- ↑ The Faith and Practice of Al-Ghazali. William Montgomery Watt. Published in 1953 by George Allen and Unwin Ltd, London. Pg 14.
- ↑ http://plato.stanford.edu/entries/al-ghazali/
- ↑ 7.0 7.1 7.2 7.3 7.4 Mohd Hassan. Socio economic thoughts of Al Ghazali (PDF). p. 44. Retrieved 5 നവംബർ 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 8.0 8.1 8.2 8.3 8.4 8.5 Mohd Hassan. Socio economic thoughts of Al Ghazali (PDF). p. 43. Retrieved 5 നവംബർ 2019.[പ്രവർത്തിക്കാത്ത കണ്ണി]
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Laoust, H: La politique de Gazali, Paris 1970
- Campanini, M.: Al-Ghazzali, in S.H. Nasr and O. Leaman, History of Islamic Philosophy 1996
- Watt, W. M.: Muslim Intellectual: A Study of al-Ghazali, Edinburgh 1963
- Zwemer, S. M. A Moslem Seeker after God, New York 1920
- Nakamura, K. Al-Ghazali, Encyclopedia of Philosophy
- Dougan, A. The Glimpse, A study of the inner teaching of the Mishkat al-Alwar (The Niche for Lights) by Abdullah Dougan ISBN 0-9597566-6-3
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Al-Ghazali website
- Ghazali and Islamic reform
- Ghazali and the Revival of Islamic Scholarship
- Full text of Incoherence of the Philosophers, from Al-Ghazali website
- Al-Ghazali entry by Frank Griffel in the Stanford Encyclopedia of Philosophy
- Short commentary on The Alchemy of Happiness
- The Alchemy of Happiness, by Mohammed Al-Ghazzali, the Mohammedan Philosopher, trans. Henry A. Homes (Albany, N.Y.: Munsell, 1873). See original text in The Online Library of Liberty Archived 2013-05-18 at the Wayback Machine..
- "Al-Ghazali Contra Aristotle: An Unforeseen Overture to Science In Eleventh-Century Baghdad". Richard P. Aulie. PSCF 45. March 1994. pp. 26–46.
- Review of Ghazali's Tahafat al-Falasifa
- Abu Hamid Al-Ghazali Archived 2015-09-24 at the Wayback Machine., in http://www.intellectualencounters.org/ Archived 2012-04-15 at the Wayback Machine.
- (in French) Profession de Foi de l'Imam Al Ghazali