ജഅഫർ അൽ-സാദിക്
അറബി പാഠം ജാഫർ ഇബ്നു മുഹമ്മദിന്റെ പേരും അദ്ദേഹത്തിന്റെ തലക്കെട്ടുകളിലൊന്നായ "അൽ സാദിഖ്" | |
നാമം | ജഅഫർ അൽ-സാദിക് |
---|---|
യഥാർത്ഥ നാമം | ജഅഫർ ഇബ്നു മുഹമ്മദ് ഇബ്നു അലി |
മറ്റ് പേരുകൾ | അബൂ അബ്ദുള്ള |
ജനനം | ഏപ്രിൽ 20, 745 മദീന, അറേബ്യ |
മരണം | ഡിസംബർ 14,702 |
പിതാവ് | സൈനുൽ ആബിദീൻ |
മാതാവ് | ഫാത്വിമ അൽ ഖാസിം (ഉമ്മു ഫറ്വ) |
ഭാര്യ | ഹമീദ അൽ ബാർബരിയ്യാ |
സന്താനങ്ങൾ | മൂസാ അൽ കാളിം, ഇസ്മാഈൽ, അബ്ദുള്ള, ഇസ്ഹാഖ്, അസ്മാ, അലിഹുറൈദി, മുഹമ്മദ്, ഫാത്വിമ, ഉമ്മുഫറ്വ |
ജഅഫർ ഇബ്നു മുഹമ്മദ് അൽ-സാദിക് (അറബി: جعفر بن محمد الصادق) (702-765 0).അസ്സാദിഖ്, അൽ ഫാളിൽ, അത്ത്വാഹിറ് എന്നീ പേരുകളിലറിയപ്പെടുന്നു-(As-Sadiq, Al-Fadil, and At-Tahir).ഷിയാ മുസിംകളുടെ ആറാമത്തെ ഇമാം. ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ (സൈനുൽ ആബിദീന്റെ) മകനായ മുഹമ്മദ് ബാക്കിറിന്റെ മകൻ
ജനനം
[തിരുത്തുക]17 റബീഉൽ അവ്വൽ,83AH (20 ഏപ്രിൽ,702)ന്ന് മദീനയിൽ ജനിച്ചു. എല്ലാ ഷിയാ വിഭാഗക്കാരും അവരുടെ ആറാം ഇമാമായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സുന്നികളുടെ പണ്ഡിത വിഭാഗത്തിലെ അനിവാര്യ ദേഹം.
വിദ്യാഭ്യാസം
[തിരുത്തുക]ഖുറ്‌ആൻ, ഹദീസ്, കർമശാസ്ത്രം തുടങ്ങിയ ഇസ്ലാമിക വിഷയങൽക്ക് പുറമെ, തത്ത്വശാസ്ത്രം, ഗണിതം, ഗോളശാസ്ത്രം തുടങ്ങി നാനാ വിഷയങളിൽ പണ്ഡിതനായിരുന്നു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ അൽ-ഖ്വാരിസ്മി, അബൂ ഹനീഫ, ഇബ്നു ഹയ്യാം, മാലിക് ഇബ്നു അനസ് തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.
മരണം
[തിരുത്തുക]765 ഡിസംബർ 14-ന് മദീനയിൽ അന്തരിച്ചു. അൽ മൻസൂറിനാൽ വിഷം നൽകപ്പെട്ടതായി പറയപ്പെടുന്നു. ജന്നത്തുൽ ബകീഅയിൽ അന്ത്യവിശ്രമം.