മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‌ലാമിക ഗവേഷകൻ
പേര്: അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ
Title: Imam of the Abode of Emigration
ജനനം: {{{birth}}}
മരണം: {{{death}}}
Maddhab: Sunnah
Main interests: കർമ്മശാസ്ത്രം
കൃതികൾ: Kitabul-Athar, Fiqh al-Akbar
സ്വാധീനങ്ങൾ: ഇമാം മാലിക്[1]
സ്വാധീനിച്ചത്: മുഹമ്മദ് അശ്ശൈബാനി, അബൂ യൂസുഫ്, അഹമ്മദ് ബ്നു മുഹമ്മദ് അത്തഹാവി, അഹ്മദ് സർഹിന്ദി, ശാഹ് വലിയുല്ലാഹ്

ശാഫി‌ഈ മദ്‌ഹബുമായി ചേർത്തിപ്പറയുന്ന ഇസ്‌ലാമിക പണ്ഡിതനാണ് മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ (ക്രി.വ. 767-820). ഇമാം ശാഫി‌ഈ എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്.

ഖുറൈഷ് ഗോത്രത്തിലെ മുത്വലിബ് വംശത്തിൽ ഗാസയിൽ ജനിച്ച ശാഫി‌ഈ പത്തു വയസ്സിനോടടുത്ത് മക്കയിലേക്ക് നീങ്ങി. അവിടെ കുറച്ചുകാലത്തെ പഠനത്തിനുശേഷം മദീനയിലേക്കു പോയ അദ്ദേഹം മാലികിബ്‌നു അനസ് ഉൾപ്പെടെയുള്ളവരുടെ കീഴിൽ മതപഠനം നടത്തി. മുഹമ്മദിബ്‌നുൽ ഹസൻ അശ്ശയ്ബാനി ആയിരുന്നു ശാഫി‌ഈയുടെ ബഗ്‌ദാദിലെ പ്രധാന ഗുരു. ഹാറൂൻ അൽ റഷീദ് ഖലീഫയായിരുന്ന കാലത്ത് യമനിലെ നജ്‌റാനിൽ ന്യായാധിപനായി നിയമിക്കപ്പെട്ടു.

നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കർമ്മശാസ്ത്രത്തെക്കുറിച്ചുള്ള രിസാല ആണ്‌ പ്രധാന ഗ്രന്ഥം. മുസ്‌നദ് അശ്ശാഫി‌ഈ എന്ന ഹദീസ് സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. അൽ ഉമ്മ് എന്ന പേരിൽ വിശാലമായ ഒരു കർമശാസ്ത്ര ഗ്രന്ഥവും ഉണ്ട്.

അവലംബം[തിരുത്തുക]

  1. The Origins of Islamic Law: The Qurʼan, the Muwaṭṭaʼ and Madinan ʻAmal, by Yasin Dutton, pg. 16