യമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yama deva.JPG

ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് യമൻ അഥവാ കാലൻ. ബ്രഹ്മാവ് ജീവജാലങ്ങൾക്ക് നൽകിയിട്ടുള്ള ആയുസ്സ് തീരുമ്പോൾ കാലൻ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു.

കാലനില്ലാത്ത മൂന്ന് കാലങ്ങളെ പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്.കാലന്റെ ഭാര്യയുടെ പേർ ധൂമോർണ്ണ എന്നാണ്. ഇന്ദ്രൻ കാലനെ പിതൃക്കളുടെ രാജാവാക്കി. കാലൻ ബ്രഹ്മസഭയിലെ ഒരു അംഗമാണ്.

കാലന്റെ ജനനം[തിരുത്തുക]

സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു,യമൻ,യമി എന്നീ 3 കുട്ടികൾ ജനിച്ചു. അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു.

കാലപുരി[തിരുത്തുക]

കാലപുരിക്ക് ആയിരം യോജന വിസ്താ‍രമുണ്ട്. നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് ചിത്രഗുപ്തന്റെ മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാൺ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കാലപുരിയിൽ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ശോഭിക്കുന്നു. ചിത്രഗുപ്തമന്ദിരത്തിൽ ഒരു സംഘം ആൾക്കാരുണ്ട്. മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാൺ അവരുടെ തൊഴിൽ. മനുഷ്യർ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവർ പരിഗണിക്കുന്നു. ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി ജ്വരമന്ദിരം ഉണ്ട്. അതിനോടു ചേർന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങൾ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു. ചിത്രഗുപ്താലയത്തിൽ നിന്ന് ഇരുപത് യോജന അകലെയാൺ കാലന്റെ ഭവനം. ആ ഭവനത്തിൻ ഇരുനൂറ് യോജന വിസ്താരവും അൻപത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാൽ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തിൽ പുണ്യം ചെയ്തവർ വസിക്കുന്നത് ഈ സഭയിലാൺ. അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു. [1].

യമ സഭ[തിരുത്തുക]

കാലന്റെ സദസ്സ്. വിശ്വകർമ്മാവ് ആണ് യമസഭ തീർത്തത്. സൂര്യപ്രഭകൊണ്ട് ഇത് പ്രശോഭിതമാണെങ്കിലും സമശീതോഷ്ണമാണ്. ശോകമോ, ജരയോ, പൈദാഹമോ ഇവിടില്ല. കല്പവൃക്ഷങ്ങൾ എല്ലായിടത്തും തിങ്ങി നിൽക്കുന്നു.[2].

യമൻ! ഒരു രേഖാചിത്രം

അവലംബം[തിരുത്തുക]

  1. ഗരുഡപുരാണം - പതിനാലാം അദ്ധ്യായം
  2. മഹാഭാരതം : സഭാപർവ്വം - എട്ടാം അദ്ധ്യായം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്


"https://ml.wikipedia.org/w/index.php?title=യമൻ&oldid=1931246" എന്ന താളിൽനിന്നു ശേഖരിച്ചത്