ദാവൂദ് അൽ ളാഹിരി
Dawud al-Zahiri | |
---|---|
മതം | Islam |
Personal | |
ജനനം | c. 815 Kufa or Isfahan, Abbasid Caliphate |
മരണം | c. 883 or 884 (age approx. 68) Baghdad, Abbasid Caliphate |
സുന്നി മുസ്‌ലിംകളിലെ അഞ്ചാം കർമ്മശാസ്ത്രസരണിയായ ളാഹിരി മദ്‌ഹബിന്റെ സ്ഥാപകനും[1][2] പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു ദാവൂദ് ബിൻ അലി ബിൻ ഖലഫ് അൽ ളാഹിരി എന്ന ദാവൂദ് അൽ ളാഹിരി. (അറബി: داود بن علي بن خلف الظاهري) (c. 815–883/4 CE, 199-269/270 AH)[3] ഇസ്‌ലാമിക കർമ്മശാസ്ത്രം, വിവരണശാസ്ത്രം, ചരിത്രം എന്നീ മേഖലകളിലെല്ലാം തിളങ്ങിയ അദ്ദേഹം ആ കാലഘട്ടത്തിന്റെ പണ്ഡിതൻ എന്നെല്ലാം ഇസ്‌ലാമിക ചരിത്ര രചനകളിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നു[4][5].
ജീവിതരേഖ
[തിരുത്തുക]അറബിയായ പിതാവിനും പേർഷ്യൻ എന്ന് കരുതപ്പെടുന്ന മാതാവിനുമായി 815-ലാണ് ദാവൂദ് ജനിക്കുന്നത്. പിതാവ് അബ്ബാസി ഖിലാഫത്തിന്റെ ഉദ്യോഗസ്ഥനായിരുന്നു[6][7]. കൂഫയിലാണോ അതോ ഇസ്ഫഹാനിലാണോ ജനിച്ചതെന്ന കാര്യത്തിൽ ഗവേഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.[8][9][5][10][11][12][13]
കൂഫയിൽ നിന്ന് മാറി ബാഗ്ദാദിൽ ഹദീഥ് പഠനമാരംഭിച്ച ദാവൂദ്, ഒപ്പം തന്നെ ഖുർആൻ വിശദീകരണവും അഭ്യസിച്ചുവന്നു[9]. അബൂ ഥൗർ, യഹ്‌യ ഇബ്ൻ മഈൻ, അഹ്‌മദ് ഇബ്ൻ ഹൻബൽ തുടങ്ങിയ പ്രഗൽഭപണ്ഡിതരിൽ നിന്നെല്ലാം അദ്ദേഹം വിദ്യ അഭ്യസിച്ചു.[5][14] ഇതോടെ പിതാവിന്റെ ഹനഫി വീക്ഷണത്തിൽ നിന്ന് വ്യതിരിക്തമായി ഹൻബലി മദ്‌ഹബിനോടായി അദ്ദേഹത്തിന് കൂടുതൽ അടുപ്പം [13] [7] [15] [16] [17] [10].
അവലംബം
[തിരുത്തുക]- ↑ Joseph Schacht, Dāwūd b.
- ↑ Mohammad Sharif Khan and Mohammad Anwar Saleem, Muslim Philosophy And Philosophers, pg. 34.
- ↑ Taareekh at-Tashree’ al-Islaamee, pp. 181, 182
- ↑ Dr. Mohammad Omar Farooq, The Riba-Interest Equivalence Archived 12 March 2012 at the Wayback Machine., June 2006
- ↑ 5.0 5.1 5.2 Al-Dhahabi, Siyar a`lam al-nubala'., v.13, Entry 55, pg.97–108
- ↑ Ignác Goldziher, The Zahiris: Their Doctrine and Their History, Brill Classics in Islam Volume 3, pg.27, Brill: Boston, 2008
- ↑ 7.0 7.1 Dr. Omar A. Farrukh, Zaharism, A History of Muslim Philosophy, Ahlul Bayt Digital Islamic Library Project
- ↑ Frye, R. N.; Fisher, William Bayne; Frye, Richard Nelson; Avery, Peter; Gershevitch, Ilya; Boyle, John Andrew; Yarshater, Ehsan; Jackson, Peter (26 June 1975). The Cambridge History of Iran. ISBN 9780521200936.
- ↑ 9.0 9.1 Encyclopedia of Islam, vol.
- ↑ 10.0 10.1 Chiragh Ali, The Proposed Political, Legal and Social Reforms.
- ↑ Abdul-Qadir bin Abi al-Wafa al-Qurashi, Tabaqat al-Hanafiya, v.1, pg.419
- ↑ Devin J. Stewart, "Muhammad b.
- ↑ 13.0 13.1 Christopher Melchert, The Formation of the Sunni Schools of Law: 9th–10th Centuries C.E., pg. 179.
- ↑ Abu Ishaq al-Faqih, Tabaqat al-Fuqaha, pg.92
- ↑ Goldziher, pg.28
- ↑ Ibn Hajar al-Asqalani, Lisan al-Mizan, v.2, pg.422
- ↑ Al-Dhahabi, Mizan al-'Itidal, v.2, pg.15