ഹിപ്പോളൈറ്റ് ടെയിൻ
ഹിപ്പോളൈറ്റ് ടെയിൻ | |
---|---|
ജനനം | Hippolyte Adolphe Taine ഏപ്രിൽ 21, 1828 Vouziers, France |
മരണം | മാർച്ച് 5, 1893 Paris, France | (പ്രായം 64)
ദേശീയത | French |
പഠിച്ച വിദ്യാലയം | École Normale Supérieure |
കയ്യൊപ്പ് |
ഒരു ഫ്രഞ്ച് നിരൂപകനും ചരിത്രകാരനുമായിരുന്നു ഹിപ്പോലൈറ്റ് അഡോൾഫ് ടെയിൻ (18 ഏപ്രിൽ 1828 - മാർച്ച് 5, 1893). ഫ്രഞ്ച് പ്രകൃതിവാദത്തിൽ മുഖ്യ സൈദ്ധാന്തിക സ്വാധീനം, സാമൂഹ്യശാസ്ത്ര പോസിറ്റീവിസത്തിന്റെ പ്രധാന വക്താവ്, ചരിത്രപരമായ വിമർശനത്തിന്റെ ആദ്യ പരിശീലകരിൽ ഒരാൾ എന്നിവയായിരുന്നു അദ്ദേഹം. ഒരു വിമർശനാത്മക പ്രസ്ഥാനമെന്ന നിലയിൽ സാഹിത്യ ചരിത്രവാദം അദ്ദേഹത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.[1]
ജീവിതരേഖ
[തിരുത്തുക]ഫ്രെഞ്ച് നിരൂപകനും ചരിത്രകാരനും തത്ത്വചിന്തകനും. ഫ്രാൻസിലെ വൗസിയേഴ്സിൽ 1828-ൽ ജനിച്ചു. പാരീസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം നിരൂപണരംഗത്തേക്കു തിരിഞ്ഞു. ആ നിലയിൽ പേരെടുത്ത ശേഷം തത്ത്വചിന്താസരണിയിലേക്ക് കൂടി ശ്രദ്ധപതിപ്പിച്ചു. പ്രത്യക്ഷവാദ തത്ത്വചിന്താപദ്ധതി (Positivism) ആയിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മേഖല. ധാർമികഗുണങ്ങളെയും കലാപരമായ മേന്മയെയും ശാസ്ത്രീയപദസമുച്ചയത്തിന്റെ സഹായത്തോടെ വർണിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ഈ വിഭാഗത്തിൽപ്പെട്ട കൃതികൾ. സമകാലിക ഫ്രാൻസിന്റെ ഉദ്ഭവം എന്ന് അർഥം വരുന്ന ലെ ഒറിജിനെസ് ദെ ല ഫ്രാൻസ് കന്റെംപൊറെയ്ൻ (Les Origines de la France Contemporaine, 1875-'94) ആണ് പ്രകൃഷ്ടകൃതിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഫ്രെഞ്ച് വിപ്ലവകാരികളും വിപ്ലവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഈ കൃതിയിൽ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1893-ൽ ഹിപ്പോളൈറ്റ് ടെയിൻ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Kelly, R. Gordon (1974). "Literature and the Historian", American Quarterly, Vol. 26, No. 2, 143.
അധിക വായനക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഹിപ്പോളൈറ്റ് ടെയിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |