സോഷ്യലിസം
ദൃശ്യരൂപം
ഉത്പന്നങ്ങളുടെ നിർമ്മാണത്തിൻറെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര. [1][2]
സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം
[തിരുത്തുക]കമ്യൂണിസ്റ്റ് വീക്ഷണപ്രകാരം 19-ആം ശതാബ്ദത്തിന്റെ അവസാനത്തിലാണ് ആധുനികസോഷ്യലിസത്തിന്റെ ഉദയം. വർഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്നും സോഷ്യലിസം മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമാകും എന്നും കാൾ മാർക്സ് വാദിച്ചു.[3][4][5]
ഇവകൂടി കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Newman, Michael. (2005) Socialism: A Very Short Introduction, Oxford University Press, ISBN 0-19-280431-6
- ↑ "Socialism" Merriam-Webster
- ↑ Marx, Karl, Communist Manifesto, Penguin (2002)
- ↑ "Socialism" Encyclopedia Britannica. 2006. Encyclopædia Britannica Online.
- ↑ McLellan, David "Marx" Fontana Modern Masters 1975 pp70