Jump to content

ഹെൻറി ഡേവിഡ് തോറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Henry David Thoreau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെൻറി ഡേവിഡ് തോറോ
തോറോ 1856 -ൽ
ജനനം(1817-07-12)ജൂലൈ 12, 1817
Concord, Massachusetts, യുനൈറ്റഡ് സ്റ്റേറ്റ്സ്
മരണംമേയ് 6, 1862(1862-05-06) (പ്രായം 44)
Concord, Massachusetts, United States
കാലഘട്ടം19th century philosophy
പ്രദേശംWestern Philosophy
ചിന്താധാരTranscendentalism[1]
പ്രധാന താത്പര്യങ്ങൾEthics, കവിത, മതം, രാഷ്ട്രീയം, ജീവശാസ്ത്രം, തത്ത്വശാസ്ത്രം, ചരിത്രം
ശ്രദ്ധേയമായ ആശയങ്ങൾAbolitionism, tax resistance, development criticism, civil disobedience, conscientious objection, direct action, environmentalism, anarchism, simple living
ഒപ്പ്

അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, കവിയും, തത്ത്വചിന്തകനും, അടിമവ്യാപാരവിരോധിയും, പരിസ്ഥിതിവാദിയും, നികുതിനിഷേധിയും, സർവേയറും, ചരിത്രകാരനും ആയിരുന്നു ഹെൻറി ഡേവിഡ് തോറോ (Henry David Thoreau).(ജൂലൈ 12, 1817 – മെയ് 6, 1862) ഒരു പ്രമുഖനായ ട്രാൻസെന്റലിസ്റ്റായ,[2] തോറോ, പ്രകൃതിയോട് ഇണങ്ങി ലളിതജീവിതം നയിക്കുന്നതെപ്പറ്റിയും അനീതികാണിക്കുന്ന സർക്കാരിനോട് നിസ്സഹകരണം നടത്തുന്നതെപ്പറ്റിയും പ്രതിപാദിക്കുന്ന വാൾഡൻ എന്ന തന്റെ പുസ്തകത്തിലൂടെയാണ് ഏറ്റവും അറിയപ്പെടുന്നത്.

തോറോവിന്റെ രചനകൾ ഇരുപതിലേറെ വാല്യങ്ങൾ ഉണ്ട്. പ്രകൃതിചരിത്രത്തെപ്പറ്റിയും തത്ത്വശാസ്ത്രത്തെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയുമെല്ലാമുള്ള തോറോവിന്റെ രചനകളാണ് ആധുനിക പരിസ്ഥിതിശാസ്തത്തിന്റെയെല്ലാം ആദ്യസ്രോതസ്സുകൾ. പ്രകൃതിനിരീക്ഷണത്തിൽ നിന്നും സ്വാനുഭവങ്ങളിൽ നിന്നും ചരിത്രപാഠങ്ങളിൽ നിന്നുമെല്ലാമാണ് അദ്ദേഹത്തിന്റെ രചനകൾ രൂപം കൊണ്ടത്. അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ് തോറോ. അദ്ദേഹത്തിന്റെ നിസ്സഹകരണ രീതികൾ പിൽക്കാലത്ത് ടോൾസ്റ്റോയി, ഗാന്ധിജി, മാർട്ടിൻ ലൂതർ കിംഗ് എന്നിവരെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Furtak, Rick. "Henry David Thoreau". The Stanford Encyclopedia of Philosophy. Retrieved 27 July 2013.
  2. Howe, Daniel Walker, What Hath God Wrought: The Transformation of America, 1815–1848. ISBN 978-0-19-507894-7, p. 623.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=ഹെൻറി_ഡേവിഡ്_തോറോ&oldid=3115525" എന്ന താളിൽനിന്ന് ശേഖരിച്ചത്