സംവാദം:സോഷ്യലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോഷ്യലിസമാണ് കാര്യമെങ്കിൽ താൾ അവിടേക്കു പോട്ടെ. അതു പക്ഷേ 19ആം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ വന്ന ചരക്കല്ല. communism സമഷ്ടിവാദം എന്നറിയപ്പെട്ടിരുന്നു. സ്വദേശാഭിമാനി പിള്ള മാനിഫെസ്റ്റോ പരിഭാഷിച്ചത് സമഷ്ടിവാദ വിജ്ഞാപനം എന്ന പേരിൽ ആണെന്നാണോര്മ്മ. Not4u 16:04, 21 ഏപ്രിൽ 2009 (UTC)

കമ്യൂണിസ്റ്റ് വീക്ഷണത്തിൽ നിന്ന് നോക്കിയാൽ പല സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും 19ആം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു മുന്നോടിയായിരുന്നെന്നും ഒക്കെ പറയാം.. ഇന്നത്തെ സോഷ്യലിസ്റ്റ് ചിന്താഗതികളിൽ പലതിലും കമ്യൂണിസം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതും ശരിതന്നെ. പക്ഷേ ആധുനികം/പുരാതനം എന്നൊക്കെ വർഗ്ഗീകരിക്കാൻ മാത്രം കമ്യൂണിസം എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നകാര്യത്തിൽ ഏറെ സംശയമുണ്ട്.. --ജേക്കബ് 00:59, 22 ഏപ്രിൽ 2009 (UTC)
  • ജേക്കബ് പറയുന്നത് എന്തിനെപ്പറ്റിയാണെന്നു മനസ്സിലാവുന്നേയില്ല. 19ആം നൂറ്റാണ്ടിലെ കൊമ്മി വിപ്ലവം ഏതായിരുന്നു? കൊമ്യൂണിസവും സോഷ്യലിസവുമൊന്നും മാർക്സിൻറെ കണ്ടുപിടിത്തമല്ല. മാർക്സിൻറേതായി ഏംഗൽസ് പറഞ്ഞത് "scientific socialism" ആയിരുന്നു.Not4u 17:20, 22 ഏപ്രിൽ 2009 (UTC)

എന്തിനാണ് ഇത്ര തിരക്കുപിടിച്ച ആംഗലേയവല്കരണം? സമാജവാദം എന്നൊരു മലയാളപദം ലേഖനത്തിൽ ഉണ്ടായിരുന്നത് പൂർണ്ണമായും നീക്കം ചെയ്തതു നന്നായി. ഇനി തിരിച്ചുവിടൽ താളുകൂടി നീക്കിയാൽ വളരെ നല്ലത്. --സാദിക്ക്‌ ഖാലിദ്‌ 06:57, 22 ഏപ്രിൽ 2009 (UTC)

സമാജവാദം എന്നാണ്‌ സോഷ്യലിസത്തിന്റെ മലയാളമായത്? --ജേക്കബ് 12:41, 22 ഏപ്രിൽ 2009 (UTC)

ഇത് എന്റെ കണ്ടുപിടുത്തമൊന്നുമല്ല ജേക്കബേ, സിഡാക്കിന്റെ നിഘണ്ടുവിൽ ഉള്ളതാ. പിന്നൊരു ഗുണമുള്ളത് സിഡാക്കിന്റെ നിഘണ്ടുവായതിനാൽ ധൈര്യത്തിൽ കുറ്റം പറഞ്ഞ് പരിപാടി അവസാനിപ്പിക്കാം എന്നതാ. --സാദിക്ക്‌ ഖാലിദ്‌ 13:52, 22 ഏപ്രിൽ 2009 (UTC)

ഏതെങ്കിലും നിഘണ്ടുവിലുണ്ടെന്നത് അങ്ങനെ പേജു നാമകരണം ചെയ്യാൻ കാരണമാവുമോ സാദിക്കേ? Yom Kippur എന്നതിന് ഡി സി ബുക്സിൻറെ രാമലിംഗം മണ്ടൻ നിഘണ്ടു (കൃഷ്ണവാര്യർ എന്ന മണ്ടശിരോമണി എഡിറ്റു ചെയ്തത്) 90-ആം എഡിഷൻ വരെ പറഞ്ഞത് അന്ത്യവിധികല്പനാദിനം എന്നായിരുന്നു. അതു പറഞ്ഞ് ഈ ജൂത വിശേഷദിനത്തിന് അന്ത്യവിധികല്പനാദിനമെന്നു മലയാളം പീഡിയയിൽ പേരിടാൻ പറ്റുമോ? Not4u 17:24, 22 ഏപ്രിൽ 2009 (UTC)
ഞാൻ ജേക്കബിനോട് യോജിക്കുന്നു സമാജവാദം സോഷ്യലിസമല്ല. സമാജ് വാദി പാർട്ടി സോഷ്യലിസ്റ്റ് പാർട്ടിയാകുമോ?സമാജവാദം ഏതെങ്കിലും സമാജത്തിനു വേണ്ടിയുള്ള വാദമായിരിക്കും. സമാജത്തിന് സമൂഹം കൂട്ടം എന്നൊക്കെ അർത്ഥം പറയാമെന്നു തോന്നുന്നു. എന്തായാലും ഈ റീഡയറക്റ്റ് ശരിയല്ല മാറ്റണം--Ranjith IT Public 10:01, 23 ഏപ്രിൽ 2009 (UTC)

ഈ ലേഖനം തുടങ്ങിവച്ചത് ഞാനാണ്. തുടങ്ങിയത് സമാജവാദം എന്ന പേരിലാണ്. സോഷ്യലിസത്തിൽ നിന്ന് റീഡയറക്റ്റും കൊടുത്തു. വളരെപ്പെട്ടെന്നുതന്നെ അത് ശീർഷകം മാറ്റി സോഷ്യലിസം ആക്കപ്പെട്ടു. ലേഖനത്തിലെ സമാജവാദം എന്ന പദങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു. ഇപ്പോൾ Redirectകളും ഒഴിവാക്കപ്പെടണമെന്ന് പറയുന്നു. എതിർക്കുന്നില്ല. എങ്കിലും ചിലത് പറഞ്ഞോട്ടെ. ആദ്യം Social-നെ പ്പറ്റി. സമാജ് വാദി പാർട്ടി ആ പേരിട്ടിരിക്കുന്നത് socilaist എന്നതിന്റെ പരിഭാഷയായിത്തന്നെയാണ്. സമാജം എന്നത് society എന്നതിന് തുല്യമായ മലയാളം ആണ് (ഉത്ഭവം സംസ്കൃതത്തിൽ നിന്നാണെങ്കിലും). മഹിളാസമാജവും മറ്റും (ഇപ്പോൾ Women societyയും women clubഉം ആയെങ്കിലും) ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ."സമാജം" എന്ന വാക്ക് മലയാളമല്ലെന്ന് വാദിക്കാൻ തുടങ്ങിയാൽ "വാദം" എന്ന വാക്കും "സം‌വാദം" എന്ന വാക്കും, "മഹിള" എന്ന വാക്കും "സ്ത്രീ" എന്ന വാക്കും എന്തിന് വാക്ക് എന്ന വാക്കും പോലും മലയാളമല്ല എന്ന് പറയേണ്ടിവരില്ലേ. Sociology എന്നതിന് സമാജശാസ്ത്രം എന്ന് ഉപയോഗിച്ച് കണ്ടിട്ടുമുണ്ട്. ഇനി -ism എന്നതിനെപ്പറ്റി. Existentialism എന്നതിന് മാതൃഭൂമി ആഴ്ചപ്പതിപ്പും ഭാഷാപോഷിണിയും എല്ലാം (മലയാള സാഹിത്യത്തെ പോഷിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പ്രസിദ്ദീകരണങ്ങളാണ് ഇവ രണ്ടും) അസ്തിത്വവാദം എന്ന് ഉപയോഗിക്കുന്നു. B.Ed./M.Ed. വിദ്യാർഥികൾക്ക് മലയാളത്തിൽ Philosophy പുസ്തകങ്ങൾ ലഭ്യമാണ്. അവയിലും ഇങ്ങനെതന്നെ. Idealism = ആശയവാദം / ആദർ‌‍ശവാദം, Naturalism = പ്രകൃതിവാദം, ഇങ്ങനെപോകുന്നു. മലയാളത്തിൽ Societyയ്ക്ക് സമൂഹം എന്ന വാക്കാണ് കൂടുതൽ പ്രചാരം. Social Science നമുക്ക് സാമൂഹ്യശാസ്ത്രവും Social Studies നമുക്ക് സാമൂഹ്യപാഠവുമാണ്. എങ്കിലും "Social-ism" എന്നതിന് "സാമൂഹ്യവാദം" എന്ന് എങ്ങും ഉപയോഗിച്ച് കണ്ടിട്ടില്ല. സോഷ്യലിസത്തിന്റെ ആശയം ഉൾക്കൊള്ളാൻ വേണ്ടിയാകും ചിലർ സമഷ്ടിവാദം എന്നും സ്ഥിതിസമഷ്ടിവാദം എന്നുമൊക്കെ ഉപയോഗിക്കുന്നത്. ഏത് വേണമെങ്കിലും സ്വീകരിക്കാം. സ്വീകരിക്കാതിരിക്കാം. ഇംഗ്ലീഷ് മലയാളം ലിപിയിൽ എഴുതുമ്പോൾ കിട്ടുന്ന മലയാളം മതിയെങ്കിൽ അങ്ങനെ. (സാദിക്കിന്റെ അനുകൂലനിലപാടുകൾക്ക് നന്ദി.) --Naveen Sankar 06:03, 24 ഏപ്രിൽ 2009 (UTC)

നവീനാ, ആലോചിച്ചിട്ടും കിട്ടാതെ മറന്നുകിടന്ന ആ പദം ഓർമ്മിപ്പിച്ചത് നന്നായി. സ്ഥിതിസമത്വവാദം. അതാണ് സോഷ്യലിസത്തിന് കുറച്ചൊക്കെ പ്രചാരം ലഭിച്ച മറ്റു പേര്. സമാജവാദം എന്നത് നവീനൻറെ മൌലിക ഗവേഷണം. അതെങ്ങനെ വന്നെന്നു നവീനൻ വ്യക്തമാക്കിയല്ലോ. അങ്ങനെ വരുത്തുന്നത് വിക്കിപീഡിയയിൽ ചെയ്യാൻ പാടില്ലാത്ത അപരാധമാണ്. നമ്മുടെ നാട്ടിൽ നല്ലതെന്നും പണ്ഡിതോചിതമെന്നും കരുതുന്ന പല കാര്യങ്ങളും പീഡിയയിൽ ഗുരുതരമായ അപരാധമാണ്. മൌലിക ഗവേഷണം തന്നെ നല്ല ഉദാഹരണം. or അഥവാ original research എന്നത് എത്ര പുച്ഛത്തോടെ പ്രയോഗിക്കപ്പെടുന്ന തെറിയാണ് പീഡിയയിൽ! എന്നാൽ മൌലികതയാണ് മുന്തിയ സാഹിത്യച്ചരക്കിൻറെ ലക്ഷണം. wikipedia:synthesis എന്ന ലിങ്ക് അന്വേഷിക്കുക ഇംഗ്ലീഷുപീഡിയയിൽ. നവീനൻ അതുവായിക്കണം. --☻ചെമ്പോത്ത് 17:24, 24 ഏപ്രിൽ 2009 (UTC)
എന്തിനാണ് എല്ലാ വാക്കുകൾക്കും തനി മലയാളം ( അങ്ങനെ ഒന്നുണ്ടോ എന്തോ! ) വേണമെന്ന് വാശി പിടിക്കുന്നത് ? മലയാളികൾക്ക് മനസ്സിലാകുന്നതും പരിചിതമായതുമായ വാക്കുകളല്ലെ ഉപയോഗിക്കേണ്ടത് ? സോഷ്യലിസം എന്നത് മലയാളത്തിലേയ്ക്ക് കടമെടുക്കപ്പെട്ട ഒരു വാക്കായി കരുതാവുന്നതല്ലെ ? ഇപ്പോൾ മലയാളമെന്ന് നമ്മൾ വിചാരിക്കുന്ന എത്രയോ വാക്കുകൾ യദാർത്തത്തിൽ മറ്റു പല ഭാഷകളിൽ നിന്നും കടമെടുത്തതാണെന്ന് ഓർക്കുക. ‌മനു വർക്കി - Manu Varkey (സംവാദം) 23:41, 13 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സോഷ്യലിസം&oldid=1131716" എന്ന താളിൽനിന്ന് ശേഖരിച്ചത്